Skip to main content

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ
അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍
കളക്ടറുടെ ഉത്തരവ്

കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്. 
കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമായാണ് ഉത്തരവ് നടപ്പാക്കേണ്ടത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1853ലാണ് ഈ സ്ഥലം 99 വര്‍ഷം കാലാവധിയില്‍ ആസ്പിന്‍വാള്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് 1963 ഓഗസ്റ്റ് 17ന് ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒയുടെ ഉത്തരവ് പ്രകാരം 2003 ഏപ്രില്‍ 30ന് കാലാവധി അവസാനിക്കുന്ന തരത്തില്‍ അമ്പത് വര്‍ഷത്തേക്ക് പാട്ടം പുതുക്കി നല്‍കി. വാണിജ്യാവശ്യത്തിനായി അനുവദിച്ച സ്ഥലത്തിന് പ്രതിവര്‍ഷം 2902 രൂപ 50 പൈസയായിരുന്നു പാട്ടത്തുക. 1995ലും 2004ലും നടത്തിയ നിയമഭേദഗതികളിലൂടെ സര്‍ക്കാര്‍ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചിരുന്നു. 1995 മുതലുള്ള കുടിശ്ശിക അടയ്ക്കുന്നതില്‍ ഇളവും അനുവദിച്ചു.
സ്ഥലത്തിന്റെ വിലയ്ക്ക് ആനുപാതികമായി പാട്ടനിരക്ക് നിശ്ചിത ശതമാനമാക്കി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമഭേദഗതിയ്‌ക്കെതിരെ ആസ്പിന്‍വാള്‍ കമ്പനി 2006ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷം രൂപ അടച്ച കമ്പനി, സര്‍ക്കാരിന്റെ മുന്‍ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1995 മുതല്‍ 2007 വരെയുള്ള പാട്ടക്കുടിശ്ശികയായി 1,65,64,057 രൂപ അടയ്ക്കാനാവശ്യപ്പെട്ട് കൊച്ചി തഹസില്‍ദാര്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഹിയറിങ് നടത്തിയ ശേഷം കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി. 
ഇതിനിടെ കമ്പനിയുടെ പ്രവര്‍ത്തനം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും 2007ല്‍ ഇടപ്പള്ളിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പാട്ടത്തിന് നല്‍കിയിരിക്കുന്ന ഭൂമി ഡിഎല്‍എഫ് ആസ്പിന്‍വാള്‍ ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ദുരുപയോഗം ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. പാട്ടഭൂമിയോട് തൊട്ടു ചേര്‍ന്ന് ആസ്പിന്‍വാള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വസ്തു ഡിഎല്‍എഫ് കമ്പനി വാങ്ങിയിരുന്നു. ഈ വസ്തുതകള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി വില്ലേജിലെ 1.29 ഏക്കര്‍ സ്ഥലും അതിലുള്ള കെട്ടിടവും സര്‍ക്കാരിന്റെ കൈവശത്തിലെടുക്കുന്നതിന് നിയമപരമായി തടസമില്ലെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ആസ്പിന്‍വാള്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് 2007 വരെയുള്ള പാട്ടക്കുടിശ്ശിക സംബന്ധിച്ചുള്ളതാണെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ പ വിദ്യാഭ്യാസ സഹായത്തിന്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് അന്‍പോട് കൊച്ചി നടപ്പാക്കിയ പ.പ (പഠിക്കാം പഠിപ്പിക്കാം) പദ്ധതിയുടെ അടുത്ത (2017-18) അധ്യയന വര്‍ഷത്തേയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു സ്വാശ്രയ കോളേജ് ഒഴികെയുള്ള എയ്ഡഡ് കോളേജുകളിലെയും സ്‌കൂളുകളിലെയും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് പഠിക്കാം പഠിപ്പിക്കാം. ഈ വര്‍ഷം മുതല്‍ സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള എന്‍ട്രന്‍സ് കോച്ചിങിനും 'പ പ' പദ്ധതി വഴി ഒരുക്കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം ഡിസംബര്‍  10, 11  തീയതികളില്‍ കടവന്ത്ര  റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 10 നും വൈകിട്ട് 5 മണിക്കും ഇടയില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഹരിതകേരളത്തിന്
വെബ്‌സൈറ്റ്
കൊച്ചി: ഹരിതകേരളത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനസജ്ജമായി. harithaernakulam.in ആണ് വെബ്‌സൈറ്റ് വിലാസം. പഞ്ചായത്ത് വാര്‍ഡുകളിലും നഗരസഭ ഡിവിഷനുകളിലും നടക്കുന്ന ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. പൊതുജനങ്ങള്‍ക്ക് ഇവ കാണാനും വിലയിരുത്താനും അവസരം ലഭിക്കും.
Attachments area

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...