Skip to main content

Posts

Showing posts from January, 2017

സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  കൊച്ചി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി- മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരായിരിക്കണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷികവരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്ലീം, കൃസ്തൃന്‍ മുതലായവ) വരുമാന പരിധി പരമാവധി ആറ് ലക്ഷം രൂപയാണ്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് 20 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ മാത്രം. മെഡിക്കല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്ക്, ഫിറ്റ്‌നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടനസി, ബ്യൂട്ടി പാര്‍ലര്‍, എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍,  സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്‌സറി, ഡയറി ഫാം,...

ശാസ്ത്രയാന്‍ സമ്മേളനം ജനുവരി 21-ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 കൊച്ചി: ശാസ്ത്രഗവേഷണം സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെമിനാര്‍ കോംപ്‌ളക്‌സില്‍ നടത്തുന്ന ശാസ്ത്രയാന്‍ പരിപാടി ജനുവരി 21-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3-നാണ് ഉദ്ഘാടനച്ചടങ്ങ്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഗവേഷണമികവുകള്‍ എടുത്തു കാണിക്കുന്ന അക്കാദമിക് പ്രദര്‍ശനവും ഉണ്ടാവും. സര്‍വകലാശാല പ്രസിദ്ധീകരണവകുപ്പിന്റെ നൂറാമത് പുസ്തകം ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എഡിറ്റു ചെയ്ത 'തണ്ണീര്‍ത്തടങ്ങളും ജൈവ വൈവിധ്യവും' മുഖ്യമന്ത്രി പ്രകാശനം ചെയ്യും.  ശാസ്ത്രയാനോടനുബന്ധിച്ച് കൊച്ചി സര്‍വകലാശാലയുടെ പഠന-ഗവേഷണങ്ങളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ ചിത്രത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും. എംഎല്‍എമാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്, എം.സ്വരാജ്, എല്‍ദോ എബ്രഹാം, കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത, പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, ശാസ്ത്രയാന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും. ...

മത്സ്യോത്പന്ന മേഖലയില്‍ വ്യവസായ സംരംഭകത്വ പരിശീലനം

കൊച്ചി: കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖലാകണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലുള്ള എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ മ ത്സ്യോ ത്പന്നമേഖലയില്‍  ആറാഴ്ചത്തെ സൗജന്യ വ്യവസായസംരംഭകത്വ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്‌ളോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18നും 40നും ഇടയില്‍. താത്പര്യമുള്ളവര്‍ ജനുവരി 20 രാവിലെ 10.30-ന് പനങ്ങാട്ടുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷീന്‍ സ്റ്റഡീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനും രജിസ്‌ട്രേഷനുമായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 4129000  വിശദവിവരങ്ങള്‍ക്ക്  www.kitco.in

ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലേക്ക്: കുസാറ്റില്‍ശാസ്ത്രയാന്‍ പരിപാടി

2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു കൊച്ചി: മലയാള ചലച്ചിത്രങ്ങള്‍ക്കുളള 2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുളള ചിത്രങ്ങള്‍, 2016 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുളള ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, സിനിമാ സംഘടനകളായ ഫിലിം ചേമ്പര്‍, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി (അണ്‍ ഇന്ററെപ്റ്റഡ്), ബ്ലൂ-റേ ആയി സമര്‍പ്പിക്കണം. അക്കാദമി വെബ്‌സൈറ്റായ ംംം.സലൃമഹമളശഹാ.രീാല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യണം. തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസ...

മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കണം-ശശികുമാര്‍

മുവാറ്റുപുഴ: മാധ്യമ പ്രവര്‍ത്തനം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാകണമെന്ന്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ്‌ഓഫ്‌ജേര്‍ണലിസത്തിന്റെചെയര്‍മാനുമായശ്രീ. ശശികുമാര്‍അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ രൂപപ്പെട്ട സാഹചര്യവും മാധ്യമങ്ങളുടെസാംസ്‌കാരിക പരിസരവുംകാലികവ്യതിയാനങ്ങളും ശശികുമാര്‍തന്റെ പ്രഭാഷണത്തില്‍വിശദീകരിച്ചു. ആഗ്രഹിച്ചാലുംഇല്ലെങ്കിലും മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അവയുടെസ്വാധീനം പ്രകടമാണെന്നും ശശികുമാര്‍ ഓര്‍മ്മിപ്പിച്ചു. കാണികള്‍ക്ക്‌സത്യംഅറിയുന്നതിനുള്ള അവകാശമുണ്ട്‌. മാധ്യമ പ്രവര്‍ത്തനം വഴിയായികാണികളുടെ മനസ്സ്‌മലിനമാകുന്നുണ്ടെങ്കില്‍ ഉപഭോക്തൃകോടതിയില്‍ പരാതികൊടുക്കുന്നതിനുള്ള അവസരമുണ്ടാകണം. മുവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്ന മോണ്‍. തോമസ്‌ നെടുങ്കല്ലേല്‍ അനുസ്‌മരണത്തില്‍ `മാധ്യമങ്ങളുംസമൂഹവും' എന്ന വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു,രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ സംരംഭങ്ങളുടെ ഉപജ്ഞാതാവ്‌കൂടിയായ ശശികുമാര്‍.  ജനങ്ങള്‍ക്ക്‌ഇഷ്‌ടമുള്ളത്‌ നല്‍കുക എന്നതല്ല മാധ്യമ ധര്‍മ്മം.മറിച്ച്‌ ജനങ്ങളെഅറിവുള്ളവരാക്കുക...

സംഭരിച്ചു വച്ച നാഫ്ത ഉടന്‍ ഒഴിവാക്കാന്‍ ഉത്തരവ്

കൊച്ചി: ഏലൂര്‍ ഉദ്യോഗമണ്ഡലിലെ ബിഎസ്ഇഎസ് കേരള പവര്‍ ലിമിറ്റഡ് സംഭരിച്ച 6879.37 മെട്രിക് ടണ്‍ നാഫ്ത വൈദ്യുതി ഉത്പാദിപ്പിച്ചോ മറ്റു തരത്തിലോ ജനുവരി 5-നകം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു.  ബിഎസ്ഇഎസ് സംയുക്ത സമരയൂണിയന്‍ കണ്‍വീനര്‍ എം.എസ.്ശിവശങ്കരന്റെ പരാതിയില്‍ ദുരന്തനിവാരണനിയമമനുസരിച്ചാണ് ഈ ഉത്തരവ്.  നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയില്‍ 6800 മെട്രിക് ടണ്‍ നാഫ്ത സംഭരിച്ചിട്ടുണ്ടെന്നും കമ്പനി ലേ ഓഫീലാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.  വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെഎസ്ഇബിയുമായി കരാര്‍ നിലവിലുണ്ടായിരുന്നപ്പോഴാണ് കമ്പനി നാഫ്ത സംഭരിച്ചതെന്ന് കളക്ടര്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ കമ്പനി ഡയറക്ടര്‍ അറിയിച്ചു. 2015 ഒക്‌ടോബറില്‍ കരാര്‍ അവസാനിച്ചിരുന്നു.   കമ്പനിയുമായി നിലവില്‍ കെഎസ്ഇബിയ്ക്ക് കരാറില്ലെന്ന് തെളിവെടുപ്പില്‍ കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. നാഫ്ത ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലായതിനാല്‍ കമ്പനിയുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല.  നാഫ്തയ്ക്ക് തീ പിട...

നഗരത്തിന് പൂക്കാലമൊരുക്കി കൊച്ചിന്‍ ഫ്‌ളവര്‍ഷോ മുപ്പതിനായിരം പൂച്ചെടികള്‍, ഔഷധോദ്യാനം

കൊച്ചി: നഗരത്തിന് പൂക്കാലം സമ്മാനിച്ച് ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചിന്‍ ഫ്‌ളവര്‍ഷോയ്ക്ക് ശനിയാഴ്ച്ച എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കം. ഫ്‌ളവര്‍ഷോയുടെ 35-ാം പതിപ്പാണിത്. മുപ്പതിനായിരത്തിലേറെ പൂച്ചെടികളാണ് ഇക്കുറി പ്രദര്‍ശനത്തിനുണ്ടാകുക. കാശ്മീരി റോസ് അടക്കം 2000ലേറെ പനിനീര്‍ച്ചെടികള്‍, ആയിരത്തിലേറെ തായ്‌ലന്‍ഡ് ഓര്‍ക്കിഡുകള്‍, ഗ്രാഫ്റ്റ് ചെയ്ത അഥീനിയം, പെറ്റിയൂണിയ, ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പ്രിന്‍സ് സെറ്റിയ, വിവിധ ഇനം ജമന്തികള്‍ എന്നിവയും പുഷ്പ, സസ്യ പ്രേമികളുടെ മനം കവരും. ബോണ്‍സായി ചെടികള്‍ക്കും ഔഷധച്ചെടികള്‍ക്കുമുള്ള പ്രത്യേക വിഭാഗമാണ് ഈ വര്‍ഷത്തെ പുഷ്പമേളയുടെ മറ്റൊരു പ്രത്യേകത. നക്ഷത്രവൃക്ഷങ്ങളില്‍ തല്‍പ്പരരായവര്‍ക്കായി അതിനും പ്രത്യേക വിഭാഗമുണ്ട്. മാല്‍പീജിയ ചെടികള്‍ ഉപയോഗിച്ച് മൃഗങ്ങളുടെയും ഹൃദയത്തിന്റെയും രൂപത്തില്‍ വളര്‍ത്തിയെടുത്ത ടോപിയറി കലാരൂപങ്ങള്‍, തൂക്കിയിട്ട് വളര്‍ത്താനാകുന്ന ഗോളാകൃതിയിലുള്ള ചെടികള്‍, പാഴ്‌വസ്തുക്കളില്‍ നിന്നും രൂപപ്പെടുത്തിയ ഉദ്യാനം, അഗ്രി ക്ലിനിക്ക് എന്നിവയും പുഷ്പമേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും. പുഷ്പാലങ്...

പച്ചപ്പിന്റെ ഉണർത്തുപാട്ടുമായി ഹരിത എക്‌സ്പ്രസിന്റെ പര്യടനത്തിന് തുടക്കം

കൊച്ചി: മലയാണ്മയുടെ പച്ചപ്പും വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുന്നതിനുള്ള ജനകീയദൗത്യത്തിലേക്ക് നാടിനെ പാടിയുണർത്തി ഹരിത എക്‌സ്പ്രസിന്റെ ജില്ലാ പര്യടനത്തിന് തുടക്കം. ഫോർട്ടുകൊച്ചി കമാലക്കടവിൽ നടന്ന ചടങ്ങിൽ കെ.ജെ. മാക്‌സി എം.എൽ.എ ഹരിത എക്‌സ്പ്രസിന്റെ ജില്ലാ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതകേരളത്തിന് പുറമെ ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലകളിലും സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന പ്രത്യേക ദൗത്യ പദ്ധതികൾ സാക്ഷാത്കരിക്കുന്നതോടെ നവകേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് കെ.ജെ. മാക്‌സി പറഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഒരുമിച്ച് ഇത്തരമൊരു പദ്ധതിക്കായി കൈ കോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത എക്‌സ്പ്രസിനെ അനുഗമിക്കുന്ന കടമ്പനാട് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള കലാജാഥയുടെ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. നേർമയും മേന്മയുമുള്ള ജലശേഖരങ്ങളുടെ പെരുമ കേരളത്തിന് നഷ്ടമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമ കൊച്ചി അടക്കമുള്ള തീരമേഖലകളിലെ  ജലസ്രോതസ്സുകൾ മലിനമാക്കപ്പെട്ടു കഴിഞ്ഞു. കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന നാടായി നാം മാറി. ബോധവത്കരണത്തിലൂടെ മാലിന്യമുക്തവും...

സീറോ മലബാര്‍ സിനഡിനു തുടക്കം

(പടം...  സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ആരംഭിച്ചപ്പോള്‍.   കൊച്ചി: സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ആസ്ഥാന കാര്യാലയമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ തുടങ്ങി. മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. ഇന്നലെ രാവിലെ ബിഷപ്‌ മാര്‍ ജോസഫ്‌ കുന്നത്ത്‌ ധ്യാനം നയിച്ചു. ഇറ്റലിയിലെ ഓര്‍ത്തോണയില്‍ നിന്നെത്തിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ്‌ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചതിനെത്തുടര്‍ന്നു സിനഡിലെ മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നും അജപാലനമേഖലകളില്‍ നിന്നുമായി 58 മെത്രാന്മാരാണു സിനഡില്‍ പങ്കെടുക്കുന്നത്‌. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ട്‌. സിനഡ്‌ 14നു വൈകുന്നേരം ആറിനു സമാപിക്കും. ) 

ഡിജിധന്‍മേള ജനുവരി 12-ന്; പൊതുജനങ്ങള്‍ക്കായി മത്സരങ്ങള്‍

ഡിജിധന്‍മേള ജനുവരി 12-ന്;  പൊതുജനങ്ങള്‍ക്കായി മത്സരങ്ങള്‍ കൊച്ചി: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ഡിജിധന്‍മേള നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍  ജനുവരി 12ന്  സംഘടിപ്പിക്കും. വൈകീട്ട് 3-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഊര്‍ജ-കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ ചടങ്ങില്‍ പങ്കെടുക്കും. ഹോക്കിതാരം പി.ആര്‍ ശ്രീജേഷ്, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവരും സന്നിഹിതരായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മേള സംഘടിപ്പിക്കുന്ന നൂറു നഗരങ്ങളിലൊന്നാണ് കൊച്ചി.  ജനുവരി 12ന്  രാവിലെ 10 മണി മുതല്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പണരഹിത ഇടപാടുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പ്രസന്റേഷനുകളും ഉണ്ടാകും. ബാങ്കുകളുടെയും ടെലികോം സര്‍വീസ്ദായകരുടെയും സ്‌റ്റോളുകള്‍, കര്‍ഷകര്‍ക്കായുള്ള ഡിജിറ്റല്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകള്‍ എന്നിവ ഡിജിധന്‍മേളയുടെ ഭാഗമായുണ്ടാകും.  ഡിജിധന്‍ മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും ...