Skip to main content

Posts

Showing posts from August, 2016

കാക്കനാട് ഐഒസി പമ്പില്‍ ഹെല്‍മറ്റ് ധരിച്ച് പെട്രോളടിക്കാനെത്തിയവര്‍ക്ക് അസിസ്റ്റന്റ് കളക്ടര്‍ ഡോ. രേണു രാജ് കാപ്പി നല്‍കുന്നു

കേരള മീഡിയ അക്കാദമി മാധ്യമസ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്നó സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ð ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്കു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ð പ്രവര്‍ത്തിക്കുന്നó മാധ്യമപ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാമെന്ന് ചെയര്‍മാന്‍ സെര്‍ജി ആന്റണി അറിയിച്ചു.   അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക് കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം.  വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.   സമഗ്രവിഷയങ്ങള്‍, സാധാരണവിഷയങ്ങള്‍ എന്നുു രണ്ടായി തരംതിരിച്ചാണു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത്.  വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ð പഠിക്കുന്നതിനു സ്‌കോളര്‍ഷിപ്പ് നല്‍കിñ.  പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും.  അപേക്ഷാഫോറവും ന...

സ്വാതന്ത്ര്യ ദിനാഘോഷം: റിഹേഴ്‌സല്‍ പരേഡ് 11 മുതല്‍

  കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടത്തുന്ന ജില്ലാതല പരേഡിന്റെ റിഹേഴ്‌സല്‍ 11 മുതല്‍ 13 വരെ കളക്ടറേറ്റ് പരേഡ് മൈതാനിയില്‍ നടത്തും. 11, 12 തീയതികളില്‍ വൈകിട്ട് മൂന്നിനും 13-ന് ഡ്രസ് റിഹേഴ്‌സല്‍ രാവിലെ എട്ടിനുമായിരിക്കും. ഏഴ് സായുധ വിഭാഗം, 18 ആയുധമില്ലാത്ത വിഭാഗം, ഏഴ് ബാന്റ് സംഘങ്ങള്‍ എന്നിവ പരേഡില്‍ അണിനിരക്കും. ഈ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസുകളില്‍ കണ്‍സഷന്‍ അനുവദിക്കും. റിഹേഴ്‌സല്‍ ദിനമുള്‍പ്പെടെ മൂന്നു ദിവസവും മെഡിക്കല്‍ സംഘത്തിന്റെ സേവനമുണ്ടാകും. നാളെക്കകം മൈതാനിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എ.ഡി.എം, സി.കെ.പ്രകാശ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗജന്യ ശില്പശാല  കൊച്ചി: ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയും ഉപയോഗവും കണക്കിലെടുത്ത് തൊഴില്‍ രഹിതരായ നമ്മുടെ യുവതീ യുവാക്കളെ ഇന്‍ഡസ്ട്രിയല്‍ റെഡി പ്രൊഫഷണല്‍ ആക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30-ന് സംഘടിപ്പിക്കുന്നു. ...

ഡിജിറ്റല്‍ ഒപ്പ് ക്യാമ്പ് 13 വരെ

കൊച്ചി: സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ക്ക് ഡിജിറ്റല്‍ ഒപ്പുകള്‍ നല്‍കുന്നതിനായി ഐ.ടി മിഷന്റെ അംഗീകൃത ഏജന്‍സിയായ അനിലിറ്റിക്‌സ് കോര്‍പ്പറേറ്റ് സൊല്യൂഷന്‍സ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. വീക്ഷണം റോഡിലെ കമ്പനി ഓഫീസില്‍ ഓഗസ്റ്റ് 13 വരെയാണ് ക്യാമ്പ്. രണ്ടു വര്‍ഷം കാലാവധിയുള്ള ഡിജിറ്റല്‍ ഒപ്പിനും ടോക്കണിനും കൂടി 575 രൂപ ഈടാക്കും. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് 10 മിനിറ്റിനുള്ളില്‍ ഇവ ലഭിക്കും. അല്ലാത്തവര്‍ തിരച്ചറിയല്‍ കാര്‍ഡും മേല്‍വിലാസവും ഗസറ്റഡ് ഓഫീസര്‍ മുഖേന സാക്ഷ്യപ്പെടുത്തി ഹാജരാക്കിയാല്‍ ഒരു ദിവസത്തിനുള്ളിലും ഡിജിറ്റല്‍ ഒപ്പ് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567861235, 9020100400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഓഗസ്റ്റ് 15 മുതല്‍ ബില്ലുകള്‍ മാറുന്നതിന് ഡിഡിഒമാര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് നിര്‍ബന്ധമാണ്.     

ഓണം- ബക്രീദ് വിപണന മേള സെപ്റ്റംബര്‍ ഏഴുമുതല്‍

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഐആര്‍ഡിപി, എസ്ജിഎസ്‌വൈ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചുള്ള ഓണം- ബക്രീദ് വിപണനമേള സെപ്റ്റംബര്‍ ഏഴുമുതല്‍ 11 വരെ എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടത്തും.   മുന്‍വര്‍ഷത്തെപോലെ എറണാകുളം, ഇടുക്കി ജില്ലകളിലെ ബ്ലോക്കുകളില്‍ നിന്നുള്ളവരാണു മേളയില്‍ പങ്കെടുക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.   ഈ വര്‍ഷത്തെ മേളയില്‍ ഒരുകാരണവശാലും വന്‍കിട കമ്പനികളുടെ സ്റ്റാളുകള്‍ അനുവദിക്കരുതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തില്‍ സ്ഥലം കൈയടക്കി ഇതര സ്ഥാപനങ്ങളോ കമ്പനികളോ സ്റ്റാളുകള്‍ സ്ഥാപിച്ചാല്‍ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും. തനതു ഗ്രാമീണ ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണു മേള സംഘടിപ്പിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കു ഇക്കുറി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. കുടുംബശ്രീ, ഐആര...

കേരള ലളിതകലാ അക്കാദമിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം  കൊച്ചി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ്         പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു,  ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.  ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ മുമ്പ് കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ 40 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷാ ഫാറം ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ആഗസ്റ്റ് 20-ന് മുമ്പായി ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കേരള ലളിതകലാ അക്കാദമിയില്‍  പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു കൊച്ചി: ചിത്ര-ശില്പകലാപ്രവര്‍ത്തനം കൂടുതല്‍ ഗ്രാ...

മുഹമ്മദ് വൈ സഫീറുള്ള ജില്ലാ കളക്ടറായി ചുമതലയേറ്റു

കൊച്ചി: എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി കെ. മുഹമ്മദ് വൈ. സഫീറുള്ള ചുമതലയേറ്റു. ഇതുവരെ സംസ്ഥാന ഐടി മിഷന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ കളക്ടറേറ്റ് ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം പുതിയ കളക്ടര്‍ക്ക് അധികാരം കൈമാറി.  എറണാകുളം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്്കരിച്ചിരിക്കുന്ന വികസനപരിപാടികളും നയങ്ങളും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണു ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പിന്നീട് നടത്തിയ ഹ്രസ്വമായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പരിപാടികള്‍ക്കു മുന്‍ഗണന നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ റെയിലിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ പരമാവധി ശ്രമിക്കും. പ്രാധാന്യമുള്ള പദ്ധതികള്‍ ഏതൊക്കെ എന്ന് വിലയിരുത്തിയാകും നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.   ഇതുവരെയുള്ള വികസന പരിപാടികളും പുതിയവും വിജയകരമായി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പുതിയ കളക്ടര്‍ക്കു കഴിയട്ടെയെന്നു സ്ഥാനമൊഴിഞ്ഞ കളക്്ടര്‍ എം. ജി. രാജമാണിക്യം ആശംസിച്ചു. സേല...