Skip to main content

Posts

Showing posts from December, 2016

സഹകരണമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം ചോര്‍ത്തിക്കളയാനുള്ള ഗൂഢനീക്കത്തെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ചെറുത്തു തോല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികം, ജില്ല, സംസ്ഥാനം എന്നിങ്ങനെ ത്രിതലങ്ങളിലായി സഹകരണമേഖലയില്‍ നിക്ഷേപിച്ചിട്ടുള്ള ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഹകരണ മേഖല സംരക്ഷണ ക്യാമ്പയിനിന്റെ ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹകരണമേഖല നേരിടുന്ന ഭീഷണിയ്‌ക്കെതിരെ സഹകാരികളുടെ അഭൂതപൂര്‍വമായ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ജനസഹകരണത്തോടെ വളര്‍ന്ന് പന്തലിച്ച പ്രസ്ഥാനമായ സഹകരണമേഖലയ്ക്ക് നേട്ടങ്ങളുടെ ചരിത്രമാണുള്ളത്. കേരളത്തിലെ കുടുംബങ്ങളില്‍ ബാങ്ക് അക്കൗണ്ട് വ്യാപകമാക്കിയത് സഹകരണമേഖല നടത്തിയ പ്രവര്‍ത്തനങ്ങളാണ്. കുടുംബങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ് ഈ ബാങ്കുകള്‍. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ പരമ്പരാഗത വ്യവസായത്തില്‍ ശക്തമായി നിലകൊള്ളുന്നത് സഹകരണ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസം, രോഗ്യം, ഉപഭോക്തൃ വ്യവസായം, ക്ഷീര വ്യവസായം തുടങ്ങി ഐ.ടി വ...

കൊച്ചി മെട്രോ: വായ്‌പകള്‍ സംസ്ഥാനത്തിന്‌ ബാധ്യതയാകരുത്‌ മുഖ്യമന്ത്രി

കൊച്ചി: മെട്രോ റെയിലിനും അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്‌പകള്‍ തിരിച്ചടക്കാന്‍ പ്രയാസമാകുന്ന തരത്തില്‍ സംസ്ഥാനത്തിന്‌ ബാധ്യതയാകരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ റെയില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതാണ്‌ നിര്‍വഹണ ഏജന്‍സികളുടെ പ്രഥമ കര്‍ത്തവ്യം. അനുബന്ധ പദ്ധതികളിലേക്ക്‌ ശ്രദ്ധ വ്യതിചലിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മെട്രോ റെയില്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന്‌ കെ.എം.ആര്‍.എല്‍ ആസ്ഥാനത്ത്‌ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കണം. ഉടമകളുമായി ചര്‍ച്ച ചെയ്‌ത്‌ സ്ഥലത്തിന്‌ വില നിശ്ചയിച്ച്‌ ഏറ്റെടുക്കുന്ന മുന്‍മാതൃക പിന്തുടരണം. മെട്രോയുടെ ആദ്യഘട്ടം പാലാരിവട്ടം വരെയെന്നത്‌ മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ട്‌ വരെ എത്തിക്കുന്നതിനുള്ള സാധ്യത ഗൗരവമായി പരിഗണിക്കണം. പാലാരിവട്ടം വരെ മാത്രം മെട്രോ എത്തിയാല്‍ തുടര്‍ന്നുള്ള യാത്രയ്‌ക്ക്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നത്‌ വാഹനക്കുരുക്ക്‌ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്‌. ഇതു സംബന്ധിച്ച്‌ ബന്ധപ്...

കാലത്തിനൊപ്പം മാറണം, ഭാഷയും തനിമയും മറക്കരുത്‌: മുഖ്യമന്ത്രി

കൊച്ചി: കാലം മാറുന്നതിനനുസരിച്ചുള്ള തയ്യാറെടുപ്പ്‌ നമുക്ക്‌ വേണമെന്നും എന്നാല്‍ നമ്മുടെ വളര്‍ച്ച മാതൃഭാഷയും തനിമയും മറന്നുകൊണ്ടുള്ളതാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഐബിഎസ്‌ സോഫ്‌റ്റ്‌വെയറിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഓഫീസ്‌ കാമ്പസ്‌ ശിലാസ്ഥാപനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസരീതിയുടെ ഭാഗമായി നാടിന്റെ തനിമ ഉള്‍ക്കൊള്ളാതെയാണ്‌ ചെറുപ്പക്കാര്‍ വളരുന്നത്‌. ഇത്‌ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്‌. നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ശാപമാണിത്‌. അതുകൊണ്ടു തന്നെ മുതിര്‍ന്നവരെ വായിക്കാന്‍ പഠിപ്പിക്കുന്നതിനു വരെ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.  സാങ്കേതികതരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ക്രമാനുഗതാകണമെന്നും അത്‌ തല്ലിപഴുപ്പിച്ചുണ്ടാക്കുന്നതാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റങ്ങള്‍ ക്രമാനുഗതമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു കുതിച്ചു ചാട്ടം ഉണ്ടായേക്കാം. എന്നാല്‍ അനാവശ്യമായി കാലമെത്തുന്നതിനുമുമ്പെ തല്ലിപഴുപ്പിച്ചാല്‍ ഗുണകരമായ ഫലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേരളത്തെക്കുറിച്ച്‌ പല കേന്ദ...

അണുബാധ കുറയ്ക്കുന്നതില്‍ ജനറല്‍ ആശുപത്രിക്ക് മികച്ച നേട്ടം, ക്രിസ്മസ്- പുതുവത്‌സരം: ജനുവരി അഞ്ചുവരെ കര്‍ശന പരിശോധന,

ഹരിത കേരളം: ജില്ല ഇന്ന് വീട്ടില്‍ നിന്ന് വീട്ടുമുറ്റത്തേക്ക് കൊച്ചി: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഹരിതകേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍. ഇന്ന് രാവിലെ 9.30ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് ഉദ്ഘാടനം. ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആണ് ഉദ്ഘാടകന്‍. മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയും ശ്രീനിവാസനും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും കവി ചെമ്മനം ചാക്കോയും അടക്കം നിരവധി പ്രമുഖര്‍  ഹരിതകേരളത്തിന് പിന്തുണയുമായി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. പി.ടി. തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ഹരിതകേരളം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങും. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ക്ലബ്ബുകള്‍ തുടങ്ങിയ സമൂഹത്തിലെ സമസ്ത മേഖലകളില്‍ നിന്നും വിപുലമ...

ഹരിതകേരളം: ആവേശഭരിതമായ തുടക്കം

കൊച്ചി: ഹരിതകേരളം ജില്ലാതല പരിപാടികള്‍ക്ക് ഇന്നലെ ആവേശഭരിതമായ തുടക്കം. കാക്കനാട് ജില്ലാ ഭരണകേന്ദ്രത്തിനു സമീപം വലിയ ജനസമൂഹത്തെ സാക്ഷിനിര്‍ത്തി ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. വീട്ടമ്മമാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ കേരളത്തിന്റെ ഐടി ഹബ്ബ് ആയ കാക്കനാട് നടന്ന പരിപാടിയില്‍ പങ്കാളികളായി. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും ശ്രീനിവാസനും അരങ്ങിനു കൊഴുപ്പേകി. ഇരുവരും സഹര്‍ഷത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.  ജില്ലാകളക്ടറുടെ ചേംബറില്‍ ആദ്യം എത്തിയത് പി. ടി. തോമസ് എംഎല്‍എ. തുടര്‍ന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആയിരുന്നു. 9.15ന് അദ്ദേഹം എത്തി. പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും വൈസ്പ്രസിഡന്റ് അഡ്വ. മുത്തലിബും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. എസ് ഷൈല, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവരും എത്തി. തുടര്‍ന്ന് വാതില്‍ കടന്നു വന്ന ശ്രീനിവാസനെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചു. പിന്നെ മമ്മൂട്...

'പുതിയ ദരിശനം':1200 പേജ് നോവൽ എഴുതാനെടുത്തത് 14 വർഷം

'പുതിയ ദരിശനം':1200 പേജ് നോവൽ എഴുതാനെടുത്തത് 14 വർഷം കൊച്ചി:'പുതിയ ദരിശനം'എന്ന തന്റെ നോവൽ എഴുതിത്തീർത്തത് 14 വർഷം കൊണ്ടാണെന്ന് തമിഴ് സാഹിത്യകാരൻ പൊന്നീലൻ.കൊച്ചി രാജ്യാന്തര പുസ്തകോത്സവം ലിറ്റ്‌ഫെസ്റ്റിന്റെ ഭാഗമായി എറണാകുളം ബി ടി എച്ചിൽ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ-ന്യൂ ദർശനാസ-യുടെ പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിസ നിയമം രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പ്രമേയമാക്കിയ 1200 പേജുള്ള നോവൽ ഏഴുതവണ തിരുത്തിയും മാറ്റിയുമെഴുതിയെന്നും പൊന്നീലൻ പറഞ്ഞു.പ്രൊഫ.മുളങ്കുന്നത്തുകാ വ് കൃഷ്ണൻ  നമ്പ്യാരുടെ 'അഷ്‌ടദളം',പി ആർ സുദർശൻ നായരുടെ 'ഗീതാപാഠം',പ്രശാന്തി ചൊവ്വരയുടെ 'ഭവിഷ്യപുരാണ കഥകൾ',അഡ്വ.വി പത്മനാഭന്റെ 'നേർരേഖകൾ',എസ് സതീദേവിയുടെ 'ഉഷാമലരികൾ',പ്രൊഫ.ഗീതാലയം ഗീതാകൃഷ്ണന്റെ 'അനർഘങ്ങളായ ഭാരതര്തനങ്ങൾ'തുടങ്ങിയ പുസ്തകങ്ങളും പ്രകാശനം ചെയ്തു. പ്രൊഫ.എം കെ സാനു,ചാക്കാണി മുത്തു ,പ്രൊഫ.പി ആനന്ദകുമാർ,എ എം സാലൻ,ലക്ഷ്മണൻ,അഡ്വ.എൻ നഗരേഷ്,ശ്രീകുമാരി രാമചന്ദ്രൻ,പ്രൊഫ.സി ആർ ഓമനക്കുട്ടൻ,പ്രയാർ ഗോപാലകൃഷ്ണൻ,ഡോ.മുഞ്ഞിനാട് പത്മകുമാർ,രവി കുറ്റിക്കാട്,വി  കലാ...

ഹരിത കേരളം പദ്ധതിയുടെ പായിപ്ര പഞ്ചായത്ത് തല ഉദ്ഘാടനം

മൂവാറ്റുപുഴ: നവകേരള സൃഷ്ടി എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയുടെ പായിപ്ര പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വൃക്ഷ തൈ നട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ്.കെ.ഏലിയാസ്, മറിയം ബീവി നാസര്‍, എം.പി.ഇബ്രാഹിം, നസീമ സുനില്‍, എം.സി.വിനയന്‍, പഞ്ചായത്ത് സെക്രട്ടറി ജിനീഷ്, കൃഷി ഓഫീസര്‍ രാജു എന്നിവര്‍ സംമ്പന്ധിച്ചു.  ചിത്രം- ഹരിത കേരളം പദ്ധതിയുടെ പായിപ്ര പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വൃക്ഷ തൈ നട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിക്കുന്നു.       

കുഴിയില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു

മൂവാറ്റുപുഴ: മണ്ണെടുത്ത കുഴിയില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിച്ചു. പിറമാടം പോസ്റ്റ്‌ ഓഫീസിന്‌ സമീപം സ്വകാര്യ വിക്തിയുടെ പാടത്തുള്ള കുഴിയില്‍ വീണ്‌ കിടന്ന മൂര്‍ഖന്‍ പാമ്പിനെയാണ്‌ പേഴയ്‌ക്കാപ്പിള്ളി സ്വദേശി ഷാജി സെയ്‌ത്‌ മുഹമ്മദ്‌ പിടികൂടിയത്‌. പത്തടി താഴ്‌ചയുള്ള മണ്ണ്‌ എടുത്ത കുഴിയിലാണ്‌ മൂര്‍ഖന്‍ പാമ്പ്‌ വീണത്‌. ഇന്നലെ രാവിലെയാണ്‌ പാമ്പ്‌ കുഴിയില്‍ വീണത്‌ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്‌. കുഴിയില്‍ വെള്ളമുള്ളതിനാല്‍ പാമ്പ്‌ വെള്ളത്തില്‍ നീന്തി നടക്കുകയായിരുന്നു. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പ്‌ റോഡരികിലെ കുഴിയില്‍ നീന്തി നടക്കുന്നത്‌ കണ്ടതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ കോതമംഗലം വനം വകുപ്പ്‌ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ ഷാജി സയ്‌ത്‌ മുഹമ്മദ്‌ പാമ്പിനെ പിടികൂടി വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയത്‌. ഉഗ്രവിഷമുള്ള പുല്ലാനി മൂര്‍ഖന്‍ ഇനത്തില്‍ പെട്ട പാമ്പിന്‌ രണ്ട്‌ മീറ്ററോളം നീളവും രണ്ട്‌ കിലോ തൂക്കവുമുണ്ടായിരുന്നു. പാമ്പിനെ പിടികൂടിയതറിഞ്ഞ്‌ നിരവധിയാളുകള്‍ പാമ്പിനെ കാണാനായി എത്തിയിരുന്നു. പാമ്പിനെ കാണാനെത്തിയ...

പൊലീസില്‍ വനിതകളുടെ അംഗബലം പതിനഞ്ച് ശതമാനമാക്കും: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന പൊലീസ് സേനയില്‍ വനിതകളുടെ അംഗബലം പതിനഞ്ച് ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പൊലീസില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത്. സ്ത്രീ സുരക്ഷ സാധ്യമാകുന്നതില്‍ സാമൂഹിക ചുറ്റുപാടുകളുടെ മാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വനിതകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തുന്ന പിങ്ക് പൊലീസ് പട്രോളിങിന്റെ ഉദ്ഘാടനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. എന്നാല്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒട്ടേറെ ക്രൂരകൃത്യങ്ങള്‍ ഇവിടെയും അരങ്ങേറുന്നു. ഇത്തരം വാര്‍ത്തകള്‍ വരുന്ന ഘട്ടത്തില്‍ സമൂഹത്തിലുളവാകുന്ന വേദനയും ഞെട്ടലും ദിവസങ്ങള്‍ കഴിയുമ്പോള്‍ വിസ്മൃതിയിലാകുകയാണ് പതിവ്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. പിഞ്ചുകുഞ്ഞു മുതല്‍ അമ്മൂമ്മ വരെ പീഡനത്തിരയാകുന്ന വാര്‍ത്തകളും കേള്‍ക്കേണ്ടി വരുന്നു. ദുരനുഭവങ്ങള്‍ ആരില്‍ നിന്നുണ...

വ്യവസായരംഗത്ത് ശ്രദ്ധേയമായ കാല്‍വെയ്പ്, വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കൊച്ചിയിലും

വ്യവസായരംഗത്ത് ശ്രദ്ധേയമായ കാല്‍വെയ്പ്,   വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കൊച്ചിയിലും കൊച്ചി: സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയം ഉടന്‍ പുറത്തിറക്കുമെന്നും വ്യവസായ വാണിജ്യസംരംഭങ്ങള്‍ സുഗമമാക്കാനുള്ള നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് കാമ്പസിലുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കമ്പനികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് നല്കല്‍ തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാനും അപേക്ഷിച്ച് ഒരു മാസത്തിനകം കമ്പനികള്‍ക്ക് ലൈസന്‍സ് നല്കാനുമുള്ള നടപടികളെടുക്കും. കെ എസ് ഐഡിസിയെ നോഡല്‍ എജന്‍സിയാക്കികൊണ്ട് സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കും. പുതിയ ബിസിനസ് ആശയങ്ങള്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക വ്യവസായ ഭൂപടത്തില്‍ കേരളത്തിന്റെ ചിത്രം മാറ്റി വരയ്ക്കുന്ന ഒന്നായിരിക്കും ബ്രിഗേഡ് ഗ്രൂപ്പ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ബിസിനസിനുള്ള ഒരു ആഗോള കേന്ദ്രമാവും ഇത്. അതേസമയം ലാഭം മാത്രം ലക്ഷ്യമി...

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഡിസംബര്‍ 6-ന്

സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഡിസംബര്‍ 6-ന്  കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണപ്രഖ്യാപനം ഡിസംബര്‍ 6-ന് പത്തുമണിക്ക് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുത മന്ത്രി എം.എം.മണി നിര്‍വഹിക്കും. എം.എല്‍.എ ഹൈബി ഈഡന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.പി. പ്രൊഫ:കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തും. മേയര്‍ സൗമിനി ജെയിന്‍,  ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള, ഡപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ്, ചേരാനല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ആന്റണി, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് കെ.ജെ.ആന്റണി തുടങ്ങിയവര്‍ സംബന്ധിക്കും. വിവരാവകാശ സെമിനാര്‍ കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്  ഇന്‍ ഗവണ്‍മെന്റ്  (ഐ.എം.ജി) കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ നിയമസെമിനാര്‍ സംഘടിപ്പിച്ചു. വിവരാവകാശനിയമം സദ്ഭരണത്തിനുവേണ്ടി എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.കെ. പ്രകാശ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു....

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...