Skip to main content

Posts

Showing posts from November, 2016

കണ്ടെയ്‌നര്‍ ട്രെയിലര്‍ സമരം പിന്‍വലിച്ചു പാര്‍ക്കിങിന്‌ സൗകര്യമൊരുക്കും

കൊച്ചി: പാര്‍ക്കിങ്‌ സൗകര്യമേര്‍പ്പെടുത്തിയതിലെ അപര്യാപ്‌തതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കൊച്ചി തുറമുഖത്തെ കണ്ടെയ്‌നര്‍ ട്രെയിലര്‍ ലോറികള്‍ ഡിസംബര്‍ അഞ്ചു മുതല്‍ നടത്താനിരുന്ന സമരം ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ പിന്‍വലിച്ചു. വല്ലാര്‍പാടത്ത്‌ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്ത്‌ നാല്‌ ഏക്കറില്‍ ജനുവരി 26നകം പാര്‍ക്കിങ്‌ സൗകര്യമൊരുക്കുമെന്ന്‌ തൊഴിലാളി യൂണിയന്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ മുഹമ്മദ്‌ വൈ സഫിറുള്ള ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌. ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ സ്ഥലത്ത്‌ യാര്‍ഡ്‌ നിര്‍മാണം പൂര്‍ത്തിയാകുന്നത്‌ വരെ വല്ലാര്‍പാടത്ത്‌ അര്‍പ്പിത യാര്‍ഡില്‍ 60 ട്രെയിലറുകള്‍ക്ക്‌ ടോളില്ലാതെ പാര്‍ക്കിങിന്‌ സൗകര്യമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്‌ സമീപം പ്രത്യേക സാമ്പത്തികമേഖലയില്‍ പത്ത്‌ ഏക്കര്‍ സ്ഥലം പാര്‍ക്കിങിനായി നല്‍കുമെന്ന്‌ കൊച്ചി തുറമുഖ ട്രസ്റ്റ്‌ സെക്രട്ടറി ഗൗരി.എസ്‌.നായരും വ്യക്തമാക്കി. ഏപ്രിലിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തീ...
നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ 'മിഷന്‍ എറണാകുളം' പ്രഖ്യാപനവും ആദ്യയോഗവും ഇന്ന് കൊച്ചി: ജില്ലയില്‍ നികുതി സമാഹരണം ഊര്‍ജിതമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കം. മിഷന്‍ എറണാകുളം 2016-17 എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കച്ചേരിപ്പടി ആശിര്‍ഭവനില്‍ രാവിലെ പത്തിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംസ്ഥാനത്ത് വില്‍പ്പനനികുതിയുടെ പകുതിയോളം സംഭാവന ചെയ്യുന്ന ജില്ല എന്ന നിലയിലാണ് നികുതി സമാഹരണത്തിന്റെ പ്രത്യേക ദൗത്യത്തിന് എറണാകുളത്ത് തുടക്കം കുറിക്കുന്നത്. പുതിയ നികുതിയോ ജനങ്ങള്‍ക്കുമേല്‍ പുതിയ ഭാരമോ ഏല്പിക്കാതെ ബജറ്റില്‍ വിഭാവനം ചെയ്ത നികുതി മുഴുവന്‍ ഖജനാവില്‍ എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നികുതിവരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് ബജറ്റിലെ ലക്ഷ്യം. നോട്ടുനിരോധം വ്യാപാരരംഗത്ത്  മാന്ദ്യം ഉണ്ടാക്കിയെങ്കിലും 20 ശതമാനം നികുതിവളര്‍ച്ച ഈ സാമ്പത്തികവര്‍ഷം നേടാന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ്...

pink

സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ വാതരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണം: ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

കൊച്ചി: വാതരോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വാതരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് കേരള ഗവര്‍ണ്ണര്‍ റിട്ട. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി. സദാശിവം. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ ദേശീയ സമ്മേളനം (ഐറാകോണ്‍ 2016) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വാതരോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ വാതരോഗ വിദഗ്ധരുടെ കൂട്ടായ്മ മുന്‍കൈയെടുക്കണം. ആര്‍ത്രൈറ്റിസ് അഥവ വാതരോഗം ഇന്ന് പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. ജനസംഖ്യയുടെ 30 ശതമാനവും വാതരോഗം ബാധിച്ചവരാണ്. വിവിധ വിഭാഗത്തിലുള്ള വാതരോഗം മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ഹൃദയരോഗത്തിനും മറ്റും നല്‍കുന്ന ഗൗരവ സമീപനം വാതരോഗത്തിന്റെ കാര്യത്തിലുണ്ടാകുന്നില്ല. രോഗത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലാണിത്. താത്കാലിക ആശ്വാസം നല്‍കുന്ന പാരമ്പര്യ ചികിത്സാ രീതികളാണ് പലരും പിന്‍തുടരുന്നത്.  വാതരോഗവുമായി ബന്ധപ്പെട്ട ആധുനിക ഗവേഷണങ്ങള്‍...

ആസ്വാദക മനം കീഴടക്കി മീനാക്ഷിയും നാരായണിയും

കൊച്ചി: പരമ്പരാഗത സമ്പ്രദായത്തിലുളള ഭരതനാട്യ കച്ചേരിയിലൂടെ ആസ്വാദക മനം കീഴടക്കി  മീനാക്ഷി സംഗീതും നാരായണി മഹാദേവനും. നാട്യാചാര്യ പ്രൊഫ. കലാക്ഷേത്ര വിലാസിനിയുടെ ശിക്ഷണത്തിലും നേതൃത്വത്തിലുമുള്ള ഇവരുടെ ഭരതനാട്യ കച്ചേരി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് അരങ്ങേറിയത്. അലരിപ്പ്,ജതിസ്വരം, ശബ്ദം,വര്‍ണം, പദം, തില്ലാന എന്നീ ക്രമത്തില്‍  അവതരിപ്പിക്കപ്പെട്ട  ഭരതനാട്യ കച്ചേരി  ചങ്ങമ്പുഴ പാര്‍ക്കില്‍ തടിച്ചു കൂടിയ ആസ്വാദകര്‍ക്ക്  അക്ഷരാര്‍ഥത്തില്‍ കാഴ്്ചയുടെ നവ്യാനുഭവമാണ് സമ്മാനിച്ചത്.എറണാകുളം നൃത്ത്യശ്രീയിലാണ് ഇരുവരും ഭരതനാട്യം അഭ്യസിക്കുന്നത്.വി എസ് സംഗീതിന്റെയും ശ്രീജ സംഗീതിന്റെയും മകളായ മീനാക്ഷി അഞ്ചാം വയസുമുതല്‍ നൃത്തം അഭ്യസിച്ചുവരുന്നു.ആര്‍.എല്‍.വി കുമാരിയുടെയും സുനിത സതീഷിന്റെയും ശിക്ഷണത്തില്‍ മോഹിനിയാട്ടവും ഗീത പത്മകുമാറിന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടിയും മീനാക്ഷി അഭ്യസിക്കുന്നുണ്ട്.ആറാം വയസില്‍ അരങ്ങേറ്റം കുറിച്ച മീനാക്ഷി കൊല്ലൂര്‍ മൂകാംബിക, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ അടക്കം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.ഭരതനാട് യം മോഹിനിയാട്ടം ഫോക്,സിനിമാ...

എറണാകുളം ജില്ല ഫോഡര്‍ദിനം ആചരിച്ചു

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരം, ക്ഷീരവികസന വകുപ്പ് നവംബര്‍ 26 സംസ്ഥാന ഫോഡര്‍ദിനമായി ആചരിക്കുകയാണ്. ആയതിന്റെ ഭാഗമായി എറണാകുളം ജില്ല ഫോഡര്‍ദിനം മൂവാറ്റുപുഴ ബ്ലോക്കിലെ കാലാമ്പൂര്‍ ക്ഷീരസഹകരണ സംഘത്തില്‍ നടന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അദ്ധ്യക്ഷതവഹിച്ചു. ജില്ലയിലെ മികച്ച ഗോപാലിക ഗ്രൂപ്പിന് മുന്‍ എം.എല്‍.എ.ജോസഫ് വാഴയ്ക്കന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. തന്‍വര്‍ഷത്തെ ഗോപാലിക ഗ്രൂപ്പിനുള്ള ധനസഹായം കോതമംഗലം ബ്ലോക്കിലെ ആവോലിച്ചാല്‍ ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൂര്യഗോപാലിക ഗ്രൂപ്പിനുള്ള ധനസഹായവും വിതരണം ചെയ്തു. തീറ്റപ്പുല്‍കടകളുടെ വിതരണോത്ഘാടനം ആയവന പഞ്ചായത്ത് പ്രസിഡന്റ് സാബു വള്ളോംകുന്നേല്‍ നിര്‍വ്വഹിച്ചു. അസോള കിറ്റുകളുടെ വിതരണം മേഖല യൂണിയന്‍ ബോര്‍ഡ് മെമ്പര്‍  ലിസി സ്റ്റീഫന്‍ നിര്‍വ്വഹിച്ചു. സുബാബുള്‍ വൃക്ഷവിളകളുടെ നേഴ്‌സറി തൈകളുടെ വിതരണം ആയവന ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു ബെന്നി നിര്‍വ്വഹിച്ചു. കോതമംഗലം നഗരസഭഅംഗം മഞ്ജു തോമസ്, സുഭാഷ് കടയ്‌ക്കോട്, വി.എം. ജോര്‍ജ്ജ്, ...

മലിനീകരണനിയന്ത്രണബോര്‍ഡിലെ അഴിമതിക്കാര്‍ക്കെതിരെ ഉന്നതതലഅന്വേഷണം വേണം: ജില്ലാ വികസനസമിതി

ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണം:  ജില്ലാ വികസനസമിതി കൊച്ചി:  നഗരത്തിനകത്ത് ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന്  ജില്ലാ വികസനസമിതിയോഗം ആവശ്യപ്പെട്ടു. വൈറ്റിലയ്ക്കടുത്ത് തിരക്കുള്ള പ്രദേശങ്ങളില്‍ ട്രാഫിക് വാര്‍ഡന്റെ സേവനം അത്യാവശ്യമാണ്. ഗതാഗതം നിയന്ത്രിക്കാനായി ട്രാഫിക് പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശചെയ്യാന്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതിയോഗം തീരുമാനിച്ചു.  വൈറ്റിലയ്ക്കടുത്ത് മെഡിക്കല്‍ സെന്റര്‍, ചക്കരപ്പറമ്പ്, പൊന്നുരുന്നി, ഒബ്‌റോണ്‍ മാള്‍ തുടങ്ങിയ ഇടങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്ന് യോഗത്തില്‍ സംസാരിച്ച പി.ടി.തോമസ് എംഎല്‍എ ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ കുറയ്ക്കാനായി  വൈറ്റില ഹബിനടുത്ത് സിഗ്നല്‍ വയ്്ക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങളെക്കുറിച്ചാലോചിക് കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കും.  നഗരത്തില്‍ മാത്രമല്ല കൂത്താട്ടുകുളം ടൗണ്‍പോലുള്ള പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് അ...

വസന്തോത്സവം 201

സ്റ്റേഡിയം റോഡില്‍ ഇന്നും നിയന്ത്രണം കൊച്ചി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നതിനാല്‍ ഇന്നു രാവിലെ രാവിലെ  അഞ്ചു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള നടപ്പാതയും റോഡും അപ്രോച്ച് റോഡും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.  താത്പര്യപത്രം ക്ഷണിച്ചു കൊച്ചി: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ  ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന വസന്തോത്സവം 2016ന്റെ നടത്തിപ്പിലേക്ക് സര്‍ക്കാര്‍ പരിപാടികള്‍ നടത്തി മുന്‍പരിചയമുളള പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2016 ഡിസംബര്‍ 20 മുതല്‍ 2017 ജനുവരി അഞ്ചു വരെ നടക്കുന്ന പരിപാടിക്കുളള മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സ്റ്റാള്‍ വരുമാനത്തിലൂടെയും കണ്ടെത്തി ലാഭ വിഹിതം ഡി.റ്റി.പി.സിക്ക് നല്‍കുന്നതിനുളള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താത്പര്യമുളളവര്‍ മാത്രം അപേക്ഷിക്കുക. പൂരിപ്പിച്ച താത്പര്യപത്രം നവംബര്‍ 26ന് മുമ്പ് ഡി.റ്റി.പി.സി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2367334. വ...

വി ജെ കുര്യനെ തൽസ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കം ചെയ്യണമെന്ന്

നെടുമ്പാശേരി: ഗുരുതരമായ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന കൊച്ചി അന്താരാഷ്ട്ര വിമാനതാവള എംഡി വി ജെ കുര്യനെ തൽസ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ശിവസേന സംസ്ഥാന പ്രസിഡൻ്റ് എം എസ് ഭുവനചന്ദ്രൻ പറഞ്ഞു   സിബിഐ അന്വേഷണം നേരിടുന്ന സിയാൽ എംഡി വി ജെ കുര്യൻ ഐ എ എസ് രാജീവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേന പ്രവർത്തകർ സംഘടിപ്പിച്ച എയർപോർട്ടിലേയ്ക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാരിൻ്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വി ജെ കുര്യനെതിരെ സി ബി ഐ എടുത്തിരി തുന്ന കേസ് കുര്യനും ഏതാനും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിക്കുവാൻ ശ്രമിച്ച് വരികയാണ് ഇത് അംഗീകരിക്കുവാൻ കഴിയില്ല സർക്കാരിൻ്റെ ഭാഗമായി ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക്‌ എന്തും ചെയ്യാമെന്ന അവസ്ഥ അനുവദിക്കുവാൻ കഴിയില്ലയെന്നും എം എസ് ഭുവനചന്ദ്രൻ വ്യക്തമാക്കി   ജില്ലാ പ്രസിഡൻ്റ് ടി അർ ദേവൻ മുഖ്യപ്രഭാഷണം നടത്തി അഡ്വ സാം ഐസക്ക് സി ആർ ലെനിൻ, കെ വൈ കുഞ്ഞുമോൻ, അഭിലാഷ് ശശി, ജോണി സ്റ്റീഫൻ, സുനിൽ പാലിശ്ശേരി, കെ കെ ബിജു,  പി.കെ രാജേഷ്, ധനേഷ് പുഷ്പൻ, ആൻ്റണി ദേവസി  തുടങ്ങിയവർ പ്...

സൈബര്‍ശ്രീയില്‍ പരിശീലനം

വിദ്യാര്‍ത്ഥികള്‍ക്കുളള ശില്പശാല ഈസി കം ലാബ് 2016 കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ ഗവേഷണ വകുപ്പ് ഹയര്‍ സെക്കന്ററി 11, 12 ക്ലാസുകളില്‍ പഠിക്കുന്ന സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലായി ഈസി കം ലാബ് 2016 എന്ന പേരില്‍ രസതന്ത്ര ശില്പശാല നടത്തുന്നു ശില്പശാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും, വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ അധികൃതരും നവംബര്‍ 25-ന് മുമ്പായി അസിസ്റ്റന്റ് പ്രൊഫസര്‍, ഡോ.എന്‍.ആര്‍.സൂജ (ഫോണ്‍ 8547118725) അസിസ്റ്റന്റ് പ്രൊഫസര്‍ പി.കെ.രജിമോന്‍, (ഫോണ്‍ 9995090128) എന്നിവരുമായി ബന്ധപ്പെടുക. സൈബര്‍ശ്രീയില്‍ പരിശീലനം കൊച്ചി: സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ സെര്‍വര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നീ പരിശീന പദ്ധതികളില്‍ ഏതാനും ഒഴിവുണ്ട്. പരിശീലനങ്ങള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെര്‍വര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് പരിശീനത്തിന് ഐ.ടി, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്...

റവന്യൂവിനെ മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമറിയുന്ന വകുപ്പാക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

റവന്യൂവിനെ മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമറിയുന്ന വകുപ്പാക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍  കൊച്ചി: റവന്യൂവിനെ മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമറിയുന്ന വകുപ്പായി മാറ്റിയെടുക്കാന്‍ ജീവനക്കാര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന റവന്യൂ  വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. ജോലിയോടുള്ള താത്പര്യക്കുറവിന്റെ പേരില്‍ ഒരു ഫയലും വച്ചുതാമസിപ്പിക്കാന്‍ പാടില്ല. ചിലയിടങ്ങളില്‍ നിന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ഡെപ്യൂട്ടി കളക്ടര്‍മാരുവരെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് അതൃപ്തി തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ പ്രവര്‍ത്തന ശൈലിയാണു കാരണം. ഫയലുകള്‍ തീര്‍പ്പുകല്പിക്കുന്നതിലെ കാലതാമസമാണ് ഇതിനു പിന്നില്‍. ജനങ്ങള്‍ വില്ലേജ് ഓഫീസുകള്‍ കയറി ഇറങ്ങുന്ന സ്ഥിതി ഒഴിവാക്കപ്പെടണം. പലതരത്തിലുള്ള ഫയലുകള്‍ മുന്നിലെത്തും. അതില്‍ പല തീരുമാനങ്ങളെടുക്കേണ്ടിവരും. പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ക്കു മുന്‍ഗണന നല്‍കി  മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണം. താഴെത്തട്ടില്‍ തീര്‍ക...

കൊച്ചി നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി എം.ജി റോഡ് ജോസ് ജംഗ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ നടപ്പാത നവീകരണം

രണഭാഷാ വാരാചരണം: സമാപനം നവംബര്‍ 7-ന്് കൊച്ചി: ജില്ലാഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാചരണത്തിന്റെ സമാപന സമ്മേളനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 7 വൈകീട്ട് 3-ന് നടക്കും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അദ്ധ്യക്ഷനാകുന്ന ചടങ്ങ് സാഹിത്യകാരന്‍ സേതു ഉദ്ഘാടനം ചെയ്യും. എന്‍ എസ് മാധവന്‍ മുഖ്യാതിഥിയായിരിക്കും. ആകാശവാണി കൊച്ചി ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, പ്രോഗ്രാം എക്‌സിക്യൂട്ടിവ് ശ്രീകുമാര്‍ മുഖത്തല, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി കെ പ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍ എന്നിവര്‍ സംസാരിക്കും. ഭരണഭാഷാവാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും.  ഡിജിറ്റല്‍ ഇന്ത്യ വാഹന പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊച്ചി: ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവു നല്കുക എന്ന ലക്ഷ്യത്തോടെ രാജ്യമൊട്ടാകെ നടത്തപ്പെടുന്ന ഡിജിറ്റല്‍ ഇന്ത്യ വാഹന പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എം.പി. പ്രൊഫ...

തദ്ദേശഫണ്ട്‌ വിനിയോഗത്തില്‍ ആസൂത്രണം ആവശ്യം: കേന്ദ്രമന്ത്രി നരേന്ദ്രസിംഗ്‌ ടോമര്‍

കൊച്ചി: പ്രാദേശിക തലത്തിലെ ജനപ്രതിനിധികളുടെ സമര്‍പ്പണമനോഭാവവും ഭാവി പരിപാടികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും വികസനം താഴെത്തട്ടിലെത്തിക്കുന്നതിന്‌ ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന്‌ കേന്ദ്ര പഞ്ചായത്തീരാജ്‌ഗ്രാമവികസന മന്ത്രി നരേന്ദ്രസിംഗ്‌ ടോമര്‍ അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തത്തോടെ ബജറ്റ്‌ തയ്യാറാക്കല്‍ എന്ന വിഷയത്തില്‍ നടന്ന ബ്രിക്‌സ്‌ അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രരില്‍ അവസാനത്തെ ആളിനെയും മനസ്സില്‍ കണ്ടുകൊണ്ടാകണം വികസനപരിപാടികള്‍ രൂപീകരിക്കേണ്ടത്‌. വ്യക്തിഗതവികസനത്തിന്‌ ഊന്നല്‍ നല്‌കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന ഫണ്ടുകളില്‍ എറ്റക്കുറച്ചിലുകളില്ല. എന്നാല്‍ അവ കൃത്യമായും ഫലപ്രദമായും വിനിയോഗിക്കുന്നതില്‍ വന്‍ വ്യത്യാസം കാണുന്നു. ഫണ്ട്‌ വിനിയോഗത്തെ സംബന്ധിച്ച്‌ പ്രാദേശികതലത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടാവണം. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇതു സംബന്ധിച്ച ഒരു പരിശീലനം നല്‌കുന്നത്‌ ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം...

കേള്‍വിസൗഹൃദ ജില്ല: പരിശോധനാ ക്യാമ്പ് നവംബര്‍ 16 മുതല്‍

കൊച്ചി: ജില്ലാ ഭരണകൂടവും ചൈല്‍ഡ് കെയര്‍ സെന്ററും ചേര്‍ന്ന് ആവിഷ്‌കരിച്ച കേള്‍വി സൗഹൃദ ജില്ല പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കളുടെ കേള്‍വി നിര്‍ണയത്തിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 16 മുതല്‍ ഗാന്ധിനഗറിലുള്ള ചൈല്‍ഡ് കെയര്‍ സെന്ററിലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0484 2203254 എന്ന നമ്പറില്‍ രാവിലെ പത്തു മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്നാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചൈല്‍ഡ് കെയര്‍ സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്. ചൈല്‍ഡ് കെയര്‍ സെന്ററിന്റെ സ്വരം പദ്ധതിയിലൂടെ ഇതിനകം 1.40 ലക്ഷം കുട്ടികളിലാണ് കേള്‍വി പരിശോധന നടത്തിയത്. ഇതില്‍ 200 പേര്‍ക്ക് ജന്മനാ കേള്‍വിക്കുറവുള്ളതായി കണ്ടെത്തി. എറണാകുളം മോഡല്‍ എന്നറിയപ്പെടുന്ന ഈ പദ്ധതിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ ലഭിച്ചിരുന്നു. ശ്രവണ വൈകല്യമുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ശ്രവണ സഹായികളും ചൈല്‍ഡ് കെയര്‍ സെന്റര്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ചൈല്‍ഡ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എബ്രഹാം കെ പോള്‍ ...

മണ്ണും വെള്ളവും നിലനിര്‍ത്താന്‍ നെല്‍വയല്‍ സംരക്ഷണം അനിവാര്യം: മന്ത്രി സുനില്‍കുമാര്‍

കൊച്ചി: നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നതിലുപരിയായി ജീവന്റെയും വികസനത്തിന്റെയും അടിസ്ഥാനഘടകങ്ങളായ മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണമാണ്‌ നെല്‍ക്കൃഷി പ്രോത്സാഹനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്‌ കൃഷി വകുപ്പ്‌ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതിനകം 5976 ഏക്കര്‍ തരിശുനിലം കൃഷിക്ക്‌ ഉപയുക്തമാക്കി. ഈ വര്‍ഷം 10,000 ഏക്കര്‍ തരിശുനിലം കൃഷിയോഗ്യമാക്കുകയാണ്‌ ലക്ഷ്യം. മൂന്നു ലക്ഷം ഹെക്ടറിലേക്ക്‌ നെല്‍ക്കൃഷി വ്യാപിപ്പിക്കാനായാല്‍ കേരളത്തിന്‌ ആവശ്യമുള്ള അരിക്കായി മറ്റെവിടെയും ആശ്രയിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആത്മപദ്ധതി പ്രകാരം നടപ്പാക്കുന്ന തരിശുനില നെല്‍ക്കൃഷിയുടെ നടീല്‍ ഉത്സവം ചവര്‍പാടശേഖരത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷണം കഴിക്കുന്നവര്‍ കൃഷി ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന അവബോധമാണ്‌ നമുക്കുണ്ടാകേണ്ടത്‌. സാങ്കേതികവിദ്യ എത്ര തന്നെ വികസിച്ചാലും ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ മണ്ണിലിറങ്ങിയേ തീരൂ. എന്നിട്ടും അവനവന്റെ ഭക്ഷണം ഉല്‍പ്പാദിപ്പിക്കേണ്ട സ്...

മികച്ച കോടതിയായി തുടരുക, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രാജ്യത്തെ മറ്റു കോടതികളെ അപേക്ഷിച്ച് വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കേരളാഹൈക്കോടതിയില്‍ കുറവാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ പറഞ്ഞു.  ഒരു ലക്ഷത്തില്‍ പരം കേസുകളാണ് ഹൈക്കോടതിയില്‍ തീര്‍പ്പാക്കാനുള്ളത്. പത്ത് വര്‍ഷത്തോളമായി തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം കേരളാ ഹൈക്കോടതിയില്‍ 9000 മാത്രമാണ്. ഹൈക്കോടതി 60 വര്‍ഷം തികയുന്ന ആഘോഷച്ചടങ്ങുകളുടെ ഭാഗമായി ഇത്തരം കേസുകള്‍ പെട്ടെന്ന് തീര്‍ക്കാനുള്ള നടപടികളുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.  കേരളാ ഹൈക്കോടതിയുടെ 60 വര്‍ഷം തികയുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.   കേരളാ ഹൈക്കോടതിയുടെ വിധികളില്‍ പലതും നിയമവ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണ്. ഇവിടുത്തെ ജഡ്ജിമാരുടെ സത്യസന്ധതയും സമര്‍പ്പണവും ശ്രദ്ധേയമാണ്. എന്നിരിക്കിലും മികച്ച ഹൈക്കോടതിയായി തുടരാന്‍ ഇനിയും ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാക്ഷരതയും പൗരാവകാശങ്ങളെക്കുറിച്ചുള്ള ഉയര്‍ന്ന ബോധവും മൂലം കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത. കൂടാതെ വേഗത്തില്‍ ...