Skip to main content

Posts

Showing posts from August, 2017

ഓണത്തിന് വിവിധ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം പ്രഖ്യാപിച്ചു

കൊച്ചി:  ജില്ലയില്‍ ഓണക്കാലത്ത് വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക റേഷന്‍ പ്രഖ്യാപിച്ചു. നിലവില്‍ നല്‍കി വരുന്ന ഭക്ഷ്യധാന്യത്തിന് പുറമെയാണിത്. അന്ത്യോദയ അന്നയോജന വിഭാഗത്തിനും മുന്‍ഗണന വിഭാഗത്തിനും കാര്‍ഡ് ഒന്നിന് അഞ്ചു കിലോഗ്രാം അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് കാര്‍ഡൊന്നിന് അഞ്ചു കിലോഗ്രാം അരി കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് അഞ്ച് കിലോഗ്രാം അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും.  കാര്‍ഡ് ഉടമകള്‍ക്ക് സെപ്തംബര്‍ മൂന്നു വരെ അനുവദിച്ച ഈ സ്‌പെഷ്യല്‍ റേഷന്‍ വിഹിതം കടകളില്‍ നിന്നും ലഭ്യമാകുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക്/സിറ്റി റേഷനിങ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പറുകള്‍ ചുവടെ: ജില്ലാ സപ്ലൈ ഓഫീസ് 0484 2422251, സിറ്റി റേഷനിങ് ഓഫീസ് എറണാകുളം 0484 2390809, കൊച്ചി 2222002, താലൂക്ക് സപ്ലൈ ഓഫീസ് കണയന്നൂര്‍ 2777598, കൊച്ചി 2224191, ആലു...

നഗര മാലിന്യത്തില്‍ നിന്ന് വൈദ്യതി ഉല്പാദിപ്പിക്കുന്ന പദ്ധതി തട്ടിപ്പ്

മാലിന്യത്തില്‍ നിന്ന് വൈദുതി ഉല്പാദിപ്പിക്കുവാന്‍ കൊച്ചി കോര്‍പറേഷന്‍  ജി.ജെ.നാച്ചുറല്‍ കെയര്‍ ആന്‍റ് എനര്‍ജി പ്രെെവറ്റ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 295 കോടി രൂപയാണ് ഇതിനു ചെലവാകുന്നത്. ഈ പദ്ധതി കൊച്ചി  കോര്‍പറേഷന്  സാമ്പത്തിക ബാധ്യത വരുത്തില്ലെന്നാണ് പറഞ്ഞിരുന്നത് ജി.ജെ.നാച്ചുറല്‍ കെയര്‍ ആന്‍റ് എനര്‍ജി പ്രെെവറ്റ് ലിമിറ്റഡു  ഡിസൈന്‍ ഫിനാന്‍സ് ബില്‍ഡ് ഓപ്പറേറ്റ് ആന്‍റ് ട്രാന്‍സ്ഫര്‍ പ്രകാരമാണ് കോര്‍പറേഷന് കൈമാറുക. 400 മെട്രിക്  ടണ്‍ മാലിന്യമാണ്  ഈ പദ്ധതിയിലേക്ക് പ്രതിദിനം വേണ്ടിവരിക. എന്നാല്‍ സമീപ മുനിസിപ്പാലിറ്റികളുടെ മാലിന്യം കൂടി കണക്കാക്കിയാല്‍ പോലും 250 ടണ്ണിനും 300 മെട്രിക് ടണ്ണിനും ഇടയിലെ വരൂ.  ഉല്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 15 രൂപ മുടക്കി കോര്‍പ്പറേഷന്‍ kseb ക്കു വില്‍ക്കുമത്രേ. നാലു രൂപ നിരക്ക് മുതല്‍ വൈദുതി  ബോര്‍ഡിന് വൈദ്യുതി വാങ്ങാമെന്നിരിക്കെ 15 രൂപ മുടക്കി മാലിന്യത്തില്‍ നിന്ന് ഉലപാദിപ്പിക്കുന്ന വൈദ്യുതി kseb വാങ്ങുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് .വൈദുതി വില kseb ക്കു താങ്ങാവുന്നതിലും അധികമായതിനാല...

താലൂക്ക്തല ജനസമ്പര്‍ക്കപരിപാടിക്ക് (പരിഹാരം -2017) സമാപനം

കണയന്നൂര്‍ ജനസമ്പര്‍ക്കം: 433 പരാതികള്‍ പരിഗണിച്ചു കൊച്ചി: എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കണയന്നൂര്‍ താലൂക്കിലെ പരിഹാരം-2017 -ഓടെ ജില്ലയിലെ താലൂക്കുതല ജനസമ്പര്‍ക്കപരിപാടിക്ക് സമാപനമായി. ഇന്നലെ (ആഗസ്റ്റ് 25) നടന്ന ഒമ്പതാമത്തെയും അവസാനത്തെയും പരിഹാരം പരിപാടിയില്‍ ആകെ 433 പരാതികള്‍  പരിഗണിച്ചു. ഇതില്‍ നേരത്തെ ഓണ്‍ലൈനായി ലഭിച്ച 296 പരാതികളില്‍ 248 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ള 48 പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകളിലേക്ക് അയച്ചു. ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ 218 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. മുനിസിപ്പല്‍ ഭരണസംവിധാനവുമായി ബന്ധപ്പെട്ട് 31-ഉം പഞ്ചായത്തുമായി ബന്ധപ്പെട്ട് 23-ഉം പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. 137 പരാതികളാണ് ജനസമ്പര്‍ക്ക വേദിയായ ടൗണ്‍ഹാളില്‍ ഇന്നലെ (ഓഗസ്റ്റ് 25) തയ്യാറാക്കിയ എട്ട് കൗണ്ടറുകളില്‍ ലഭിച്ചത്. ഇവ അതത് വകുപ്പുദ്യോഗസ്ഥരുടെ പരിഗണനയ്ക്കും ഉടന്‍ തീരുമാനത്തിനുമായി കൈമാറി.  നേരിട്ടു ലഭിച്ച 137 പരാതികളില്‍ 78…എണ്ണം റവന്യു വകുപ്പുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട് 29…പരാതികളും സഹകരണ ബാങ്കുകളുമായി ബന്ധപ്പെ...

മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം ഇ മാലിന്യ നിർമാർജനം ആഗസ്റ്റ് 15ന്

 സർക്കാർ ഓഫീസുകളിലെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഇ മാലിന്യ നിർമാർജനം ആഗസ്റ്റ് 15ന് മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ സിജു തോമസ് അറിയിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിലെയും പരിസരത്തെയും സർക്കാർ ഓഫീസുകളിൽ നിന്നും ശേഖരിക്കുന്ന ഇ മാലിന്യം കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിന് ശേഷം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഓഫീസുകളിലെ ഇ മാലിന്യം ആഗസ്റ്റ് 14ന് കളക്ടറേറ്റിൽ എത്തിക്കണം. ഇ മാലിന്യത്തിന്റെ ഇനം തിരിച്ചുള്ള പട്ടിക നിശ്ചിത ഫോമിൽ നാളെ വൈകിട്ട് അഞ്ചു മണിക്കകം ശുചിത്വ മിഷൻ ഓഫീസിൽ ഏൽപ്പിക്കണമെന്നും ജില്ലാ കോ ഓഡിനേറ്റർ അറിയിച്ചു. പട്ടികയുടെ മൂന്ന് പകർപ്പുകൾ ഓഫീസ് അധികൃതർ കൈവശം കരുതണം. ഇ മെയിൽ  tscekm@gmail.com . ഫോൺ 04842428701. അപേക്ഷ ക്ഷണിച്ചു കൊച്ചി: സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി  ഇടപ്പള്ളി റീജണൽ സെന്ററിൽ ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ)  തസ്തികയിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്...

ഏലൂർ മെട്രോ യാർഡിലെ തൊഴിൽ തർക്കം ഒത്തുതീർന്നു

കൊച്ചി: കൊച്ചി മെട്രോയുടെ ഏലൂർ യാർഡിൽ സോമ കോൺസ്റ്റ്‌ക്ഷന് കീഴിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാരായ ഇരുന്നൂറിലധികം തൊഴിലാളികൾക്ക് കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടന്ന് കേരള മൈഗ്രന്റ് വർക്കേഴ്‌സ് യൂണിയൻ [എ ഐ ടി യു സി ] നേതൃത്വത്തിൽ നടത്തിവന്ന സമരം ഒത്തുതീർന്നു.ഡി എം ആർ സി വെൽഫെയർ ഓഫീസർ തമ്പി,എൻജിനീയർ പോൾ  എന്നിവരുടെ സാന്നിധ്യത്തിൽ യൂണിയൻ ഭാരവാഹികളായ പി കെ ജോഷി,വി എ സിയാദ്, സോമ കൺസ്ട്രക്ഷൻ പ്രതിനിധികളും സബ് കോൺട്രാക്‌റ്റേഴ്സും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ഇതുപ്രകാരം കരാറുകാർ വരുത്തിയിട്ടുള്ള ശമ്പള കുടിശ്ശിക ഡി എം ആർ സി അധികൃതർ തൊഴിലാളികൾക്ക് വിതരണം ചെയ്തു.

പൂഞ്ഞാർ മോഡൽ പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

സൗജന്യ മത്സര പരീക്ഷാപരിശീലന പരിപാടി കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നോർത്ത് പറവൂർ ഗവൺമെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് 2017 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 25 വരെയുള്ള 25 പ്രവൃത്തി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സൗജന്യ മത്സര പരീക്ഷാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഴിവുകൾക്ക് നടത്തുന്ന മത്സര പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുവാൻ ഉദ്ദേശിച്ചുള്ള ഈ പരിശീലന പരിപാടിയിൽ  ഇംഗ്ലീഷ്, കണക്ക്, മാത്തമാറ്റിക്കൽ റീസണിങ്ങ്, മലയാളം, ജനറൽനോളഡ്ജ്, കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരായ ഫാക്കൽറ്റികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഈ സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ തൽപരരായ ഉദേ്യാഗാർത്ഥികൾ 2017 ആഗസ്റ്റ് 11ന് മുമ്പായി നോർത്ത് പറവൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, കാക്കനാടുള്ള എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, എറണാകുളം ജില്ലയിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഹാജരായി പേര് രജിസ്റ്റർ ചെയ്യേ...

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം: ആഗസ്റ്റ് 15-ന് വിപുലമായ പരിപാടികള്‍

കൊച്ചി: ഹരിതകേരള മിഷന്റെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പരിപാടിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷന്‍ വഴി പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡടിസ്ഥാനത്തില്‍ എല്ലാ വീടുകളിലും അവസ്ഥാ നിര്‍ണയസര്‍വേ ആഗസ്റ്റ് ആറിന് ആരംഭിച്ചു. ആഗസ്റ്റ് 13-ന് സമാപിക്കുന്ന സര്‍വേയുടെ ക്രോഡീകരണം ആഗസ്റ്റ് 14-ന് തദ്ദേശസ്ഥാപന തലത്തില്‍ നടത്തും. ഇതിനുശേഷം ആഗസ്റ്റ് 15-ന് വിപുലമായ പരിപാടികളാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുക. വൈകീട്ട് 4 മുതല്‍ 7 വരെ എല്ലാ വാര്‍ഡുകളിലും ശുചിത്വസംഗമം നടത്തി  വാര്‍ഡിലെ മാലിന്യസംസ്‌കരണ അവസ്ഥാ നിര്‍ണയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇവയുടെ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണപദ്ധതികള്‍ക്ക് മാറ്റം വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കൂടാതെ മേയര്‍/ചെയര്‍പേഴ്‌സണ്‍/പ്രസി ഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പ്രതിജ്ഞ ചൊല്ലും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇ-മാലിന്യ നിര്‍മാര്‍ജന യജ്ഞവും നടത്തും. ഇതിനായി ആഗസ്റ്റ് 14-ന് കളക്ടറേറ്റ് കോമ്പൗണ്ടിലും ഇടപ്പള്ളി ബ്‌ളോക്ക...

ഐആര്‍ഡിപി ഓണം വിപണന മേള 30 മുതല്‍

കാക്കനാട്: ജില്ല പഞ്ചായത്തിന്റെയും ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഐആര്‍ഡിപി/എസ്.ജി.എസ്.വൈ/കുടുംബ ശ്രീ ഓണം ബക്രീദ് വിപണന മേള ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, വിവിധതരം അച്ചാറുകള്‍, കൈത്തറി വസ്ത്രങ്ങള്‍, അലങ്കാര ചെടികള്‍, ഐആര്‍ഡിപി/എസ്.ജി.എസ്.വൈ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ എന്നിവ തയാറാക്കുന്ന ഉത്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. ജില്ലയിലെ ബ്ലോക്കുകളില്‍ നിന്ന് രണ്ടു വീതം സ്റ്റാളുകള്‍ മേളയില്‍ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കും. കഴിഞ്ഞ വര്‍ഷം 51 ലക്ഷം രൂപയാണ് മേളയില്‍ വിറ്റുവരവുണ്ടായത്. മറ്റു ജില്ലകളില്‍ നിന്നുള്ള പാലക്കാടന്‍ഡ കത്തി, കൂത്താമ്പുള്ളി കൈത്തറി തുടങ്ങിയ ഉത്പന്നങ്ങളും മേളയിലെത്തും. കുടംപുളി, പലഹാരങ്ങള്‍, മണ്ണ്, ടെറാകോട്ട ഉത്പന്നങ്ങള്‍, വിത്തുകള്‍, കയര്‍ ഉത്പന്നങ്ങള്‍ എന്നിവയും മേളയിലുണ്ടാകും.  മേള നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത...

അടിസ്ഥാന സാക്ഷരതാ പരിപാടിക്ക് സാക്ഷരത മിഷന്‍ മുന്തിയ പരിഗണന നല്‍കും: ഡോ. പി.എസ്. ശ്രീകല

കാക്കനാട്: സംസ്ഥാനത്തെ അടിസ്ഥാന സാക്ഷരത നിലവാരമുയര്‍ത്താന്‍ അടിയന്തിര പരിപാടികള്‍ക്ക് സാക്ഷരത മിഷന്‍  രൂപം നല്‍കിയതായി സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല. സാമൂഹ്യ സാക്ഷരത പരിപാടി, ആദിവാസി സാക്ഷരത പരിപാടി, തീരദേശ സാക്ഷരത പരിപാടി, പട്ടികജാതി സാക്ഷരത പരിപാടി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സാക്ഷരത പരിപാടി, ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത പരിപാടി, പരിസ്ഥിതി സാക്ഷരത പരിപാടി തുടങ്ങിയ പരിപാടികള്‍ ഉടന്‍ ആരംഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നല്‍കണം. സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ•ാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ•ാരുടെയും ശില്‍്പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുമെന്ന് അവര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജാന്‍സി ജോര്‍ജ...

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് പുതുവൈപ്പ് സമരം: സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് പുതുവൈപ്പ് സമരം: സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍  ഹാജരാക്കാന്‍ നിര്‍ദേശം കാക്കനാട്: മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് കാക്കനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 64 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. പുതിയ എട്ട് പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ കമ്മീഷന്‍ വാദം കേട്ടു. ഡിസിപിയായിരുന്ന യതീഷ് ചന്ദ്രയുടെയും സമര സമിതി പ്രവര്‍ത്തകരുടെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു. സമരക്കാരെ കസ്റ്റഡിയിലെടുത്ത നഗരത്തിലെ നാല് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കും. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന സമരസമിതിക്കാരുടെ പരാതിയില്‍ സെപ്തംബറില്‍ നടക്കുന്ന സിറ്റിംഗില്‍ തെളിവെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്ക...