വീതി കുറയ്ക്കും, അലൈന്‍മെന്റ് പുനര്‍നിര്‍ണ്ണയിക്കണം കാക്കനാട്: ശബരി റെയില്‍ പാത അനന്തമായി നീളുന്നതിനെതിരേ ജനരോഷമുയരുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടി വേണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുത്തിട്ടുള്ള പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പദ്ധതി നടപ്പാകാന്‍ വൈകുന്നതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇവര്‍ക്ക് ഭൂമിയുടെ വില നല്‍കുന്നതിന് റെയില്‍വേ നടപടി സ്വീകരിക്കണം. പദ്ധതിക്കായി ഏറ്റെടുത്തതിനാല്‍ ഭൂമി ക്രയവിക്രയം ചെയ്യാനുമാകില്ല. ജില്ല കളക്ടര്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം, ചെലവ് കുറയ്ക്കുന്നതിന് അങ്കമാലി-ശബരി പാതയുടെ വീതി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും പുതിയ അലൈന്‍മെന്റ് റെയില്‍വേ പുനര്‍നിര്‍ണ്ണയിച്ചു നല്‍കാതെ, മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസ് യോഗത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനായി 265 കോടിയാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പെടുന്ന ചെന്നൈ സോണിന്...
കൊച്ചി: സംവാദത്തിന് സാധ്യതയുള്ള സമൂഹമാണ് ജനാധിപത്യത്തിന്റെ കരുത്തും കാതലുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരസ്പര വിനിമയത്തിലൂടെ യോജിപ്പിലെത്താന്‍ ഇന്നുവരെ ലഭ്യമായിട്ടുള്ളതില്‍ ഉത്തമമായ മാര്‍ഗമാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജനാധിപത്യമെന്നത് കേവലം വോട്ടവകാശമല്ല. എല്ലാ വ്യവഹാരകേന്ദ്രങ്ങളെയും ബാധിക്കുന്ന സര്‍വവ്യാപിയായ മൂല്യവ്യവസ്ഥയാണത്. നാടിന്റെ അന്തരീക്ഷത്തില്‍ സഹിഷ്ണുതയുടെ സന്ദേശം നല്‍കാന്‍ ജനാധിപത്യത്തിന് കഴിയും. സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് സമാധാനജീവിതത്തിന്റെ അടിത്തറ. ഇതിന്റെ നിയമപരമായ പരിരക്ഷയാണ് ഭരണഘടനയാല്‍ സ്ഥാപിതമായിരിക്കുന്ന ജനാധിപത്യത്തിന്റെ ലക്ഷ്യം. സ്വന്തം ജീവിതത്തില്‍ വിവേചനം എന്താണെന്ന് തൊട്ടറിഞ്ഞ ഡോ. ബി.ആര്‍. അംബേദ്കറുടെ ജീവിതാനുഭവങ്ങള്‍ കൂടി ഇന്ത്യയുടെ ഭരണഘടനയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സംസ്‌കാരമെന്നത് ഏകശിലാരൂപമല്ല. അത...