Skip to main content

Posts

Showing posts from October, 2016

വാതക നിര്‍ഗമനം: അപകടം ഒഴിവാക്കാന്‍ സ്‌ക്രബര്‍, പ്ലാന്റ് പ്രവര്‍ത്തനം ക്രമീകരിക്കണം: കളക്ടര്‍

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ പ്ലാന്റുകള്‍ ഷട്ട്ഡൗണിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ നേരിട്ട് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള നിര്‍ദേശം നല്‍കി. വാതകങ്ങള്‍ സ്‌ക്രബറിലൂടെ കടത്തി വിടുക, പ്ലാന്റുകളുടെ പുനരാരംഭ പ്രക്രിയയില്‍ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ റിഫൈനറി മാനേജ്‌മെന്റിന് നല്‍കിയിരിക്കുന്നത്. കുഴിക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൂട്ടികള്‍ വാതകം ശ്വസിച്ച് അവശനിലയിലായ സംഭവത്തെ കുറിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദേശം. ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ സിഡിയു 3 എന്ന പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്ന പ്രക്രിയയിലാണ് മാറ്റങ്ങള്‍ വേണ്ടി വരിക. ഈ പ്ലാന്റില്‍ ആദ്യം ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റും തുടര്‍ന്ന് വാക്വം ഡിസ്റ്റിലേഷന്‍ യൂണിറ്റുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വാ...

ഫഌറ്റില്‍ നിന്ന് പുഴയിലേക്ക് മാലിന്യം: അന്വേഷിക്കാന്‍ നിര്‍ദേശം

ഗദ്ദിക നാടന്‍കലാമേള- ഉത്പന്ന മേള അപേക്ഷ ക്ഷണിച്ചു കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉത്പന്നങ്ങള്‍ക്ക്  വിപണി കണ്‍െണ്ടത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടികവര്‍ഗ  വികസന വകുപ്പുകളുടേയും കിര്‍ത്താഡ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ 'ഗദ്ദിക-2016-17' എന്ന പേരില്‍ ഉത്പന്ന പ്രദര്‍ശന വിപണന മേളയും കലാമേളയും സംഘടിപ്പിക്കുന്നു.  പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദനത്തിലേര്‍പ്പെട്ടിട്ടു ള്ള വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍/ സംഘടനകള്‍/ സൊസൈറ്റികള്‍ എന്നിവര്‍ക്ക്  പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്നതിനും ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും താല്പര്യമുണ്‍െണ്ടങ്കില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഉത്പന്നങ്ങളുടെ വിശദമായ  വിവരം, അപേക്ഷകരുടെ പൂര്‍ണ മേല്‍വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ). ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര...

ജില്ലാ കോടതിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം നവംബര്‍ 1-ന്

ജില്ലാ കോടതിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം നവംബര്‍ 1-ന് കൊച്ചി: എറണാകുളം ജില്ലാ കോടതിയുടെ പുതിയ സമുച്ചയം നവംബര്‍ 1-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി. എസ.് താക്കൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതി പരിസരത്ത് രാവിലെ 9.15ന് നടക്കു ചടങ്ങില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അദ്ധ്യക്ഷനായിരിക്കും. സുപ്രീം കോടതി  ജഡ്ജിമാരായ ജസ്റ്റിസ് അശോക് ഭൂഷ, കുര്യന്‍ ജോസഫ്, ജസ്തി ചെലമേശ്വര്‍ എിവര്‍ ചടങ്ങില്‍  സംസാരിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍, നിയമമന്ത്രി എ.കെ. ബാലന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.  ഹൈക്കോടതി ജഡ്്്ജി കെ.ടി. ശങ്കരന്‍, കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍, കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ,് എറണാകുളം ജില്ല & സെഷന്‍സ് ജഡ്ജ് എന്‍. അനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി.പി. പ്രവീ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിദ്യാഭ്യാസ ആനുകൂല്യം ആധാര്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രം കൊച്ചി: 2016-17 വര...

ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളും സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ തെളിവെടുപ്പ് കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി.പ്രജിത്ത്, നവംബര്‍ മൂന്ന്, നാല്, 10, 11, 17, 18, 24, 25 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും എട്ടിന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 29-ന് പത്തനംതിട്ട ഗവ:ഗസ്റ്റ് ഹൗസിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്കകേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. (143-10) കെല്‍ട്രോണില്‍  മാധ്യമ പഠനം : സിറ്റുകള്‍ ഒഴിവ് കൊച്ചി: കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സുകളിലേക്കുള്ള 2016-17 ബാച്ചിലേക്ക് കോഴിക്കോട് സെന്ററില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  പഠനത്തോടൊപ്പം നിബന്ധനകള്‍ക്കു വിധേയമായി വാര്‍ത്താചാനലുകള്‍, പത്രസ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായവും ഉണ്ടാവും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്. അപേക്ഷയോടൊപ്പം  യോഗ്യത തെളിയിക്കുന്...

കുടിവെള്ളം: മുന്‍കരുതല്‍ നടപടികള്‍ക്കു ജില്ലാ വികസന സമിതി നിര്‍ദേശം

ക്വട്ടേഷന്‍ ക്ഷണിച്ചു കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്ന ബി.പി.എല്‍ വിഭാഗം രോഗികള്‍ക്ക് ബ്രെഡ് ലഭ്യമാക്കുന്നതിന് താത്പര്യമുളള ബ്രെഡ് ഉത്പാദകരില്‍ നിന്നും മത്സരാധിഷ്ഠിത താത്പര്യപത്രം ക്ഷണിച്ചു. ഗുണമേന്മയുളള ബ്രഡ് മാത്രമേ വിതരണം ചെയ്യുന്നുളളൂ എന്ന് വിതരണക്കാര്‍ ഉറപ്പു വരുത്തേണ്ടതാണ്. താത്പര്യപത്രത്തില്‍ ഭാരം (ഗ്രാം) വില, ജി.എം.സി സര്‍ട്ടിഫിക്കറ്റ്, എഫ്.എസ്.എസ്.എ.ഐ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കണം. വിശദാംശങ്ങള്‍ ഇല്ലാത്ത ക്വട്ടേഷനുകള്‍ നിരസിക്കുന്നതായിരിക്കും. ക്വട്ടേഷനുകള്‍ മെഡിക്കല്‍ സൂപ്രണ്ട്, ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രി, കളമശേരി, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2754456. (124-10) തേക്ക് തടി ചില്ലറ വില്പനയ്ക്ക് കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്തുളള വീട്ടൂര്‍ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വീട്ടാവശ്യത്തിനുളള തേക്ക് തടികളുടെ ചില്ലറ വില്പന നവംബര്‍ ഏഴു മുതല്‍ ആരംഭിക്കും. സ്വന്തം വീട് പണിക്ക് തടി ആവശ്യമുളളവര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍...

അടിസ്ഥാനസൗകര്യ വികസനത്തിന്‌ മൂലധനം സമാഹരിക്കാന്‍ പൊതു ഇടപെടല്‍ അനിവാര്യം: ഡോ. വി.കെ. രാമചന്ദ്രന്‍

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ മൂലധനം സമാഹരിക്കാന്‍ നൂതനമായ പൊതുഇടപെടല്‍ അനിവാര്യമാണെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍. സാമ്പത്തികവളര്‍ച്ചയുടെ എല്ലാ മേഖലകളിലും പ്രാദേശിക സാധ്യതകളെയും ഉറവിടങ്ങളെയും കുറിച്ച്‌ അവബോധമുണ്ടാകണം. കിഫ്‌ബിയും കേരള ബാങ്കും പോലുള്ള നിര്‍ദേശങ്ങള്‍ മൂലധന സമാഹരണത്തിന്‌ പുതിയ പാത തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിര ഭക്ഷ്യസുരക്ഷാ പരിപാടി സംബന്ധിച്ച്‌ ഇ.എം.എസ്‌ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഡോ. വി.കെ. രാമചന്ദ്രന്‍. ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ കേരളത്തിലെ സര്‍ക്കാരിലും ജനങ്ങളിലും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്‌. ചരിത്രപരമായി കേരളം നേടിയെടുത്ത നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും സമൂഹത്തിലെ പിന്നണിയിലുള്ളവര്‍ക്ക്‌ ആശ്വാസമെത്തിക്കാനാകുമെന്നും അവര്‍ കരുതുന്നു. സാമൂഹ്യ സാമ്പത്തിക വികസനത്തിനായുള്ള ജനാധിപത്യ മതേതര ഇടതുപക്ഷ ബദലിനായി രാജ്യം ഉറ്റുനോക്കുന്നതും കേരളത്തെയാണ്‌. ആ വിശ്വാസത്തെ ബഹുമാന...

കോടതികളുടെ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ട: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും കോടതികളില്‍ ആര് കയറണം കയറണ്ട എന്നു പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതികള്‍ രാജ്യത്തിന്റേതാണ്. കോടതിയുടെ അധികാരം ജുഡീഷ്യറിക്കാണ്. ആ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. ജഡ്ജിമാരുടെ അവകാശം തങ്ങള്‍ക്കുള്ളതാണെന്ന് അഭിഭാഷകര്‍ തെറ്റിദ്ധരിക്കേണ്ടതില്ല. കോടതിയില്‍ പത്രപ്രവര്‍ത്തകരെ തടയുന്നത് പത്രസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ്. മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറരുതെന്നു പറയുന്ന അഭിഭാഷകര്‍ നിയമലംഘനം നടത്തുകയാണ്. നിയമം ലംഘിക്കാതെ നോക്കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് അഭിഭാഷകര്‍ മനസിലാക്കണം. അതിരുവിട്ടാല്‍ നിയമം ലംഘിക്കപ്പെടാതെ നോക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള പ്രശ്‌നം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണ്. എന്നാല്‍ ഈ ധാരണ പൊളിക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും അത് ഇരു കൂട്ടരും തിരിച്ചറിയണമെന്നും അദ...

കുടിവെള്ളക്ഷാമം നേരിടാന്‍ സത്വര നടപടി മഴപ്പൊലിമ എറണാകുളം ജില്ലയിലേക്കും

 കൊച്ചി: വരാന്‍ പോകുന്ന വേനലിനെത്തുടര്‍ന്നുണ്ടായേക്കാ വുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ലാ ഭരണകൂടം സത്വരനടപടികള്‍ സ്വീകരിക്കും. ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വിളിച്ചുചേര്‍ത്ത വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച കര്‍മപരിപാടികള്‍ക്കു രൂപം നല്‍കി. ഇതനുസരിച്ച് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നേരിടുന്ന പ്രശ്‌നങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്തു. ഓരോ മണ്ഡലത്തിലും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രത്യേകമായി തയാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പുതിയ പദ്ധതികള്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, ഫണ്ട് കിട്ടാത്തതു മൂലം മുടങ്ങിക്കിടക്കുന്നത് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തയാറാക്കി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കണം.   പ്രധാന ജലസ്രോതസുകളിലൊന്നായ പുറപ്പള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. കുടിവെള്ളം, കൃഷി എന്നിവയ്ക്കായി ഫണ്ട് ഉടന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയുടെ വിവിധ കുടിവെള്ള പദ്ധതികളില്...

ഫിസാറ്റില്‍ സംരംഭകത്വ ഉല്‍പ്പന്നങ്ങളുടെ അവതരണവും പ്രദര്‍ശനവും 22 ന്

കൊച്ചി:  സംരംഭകത്വ താല്‍പര്യമുള്ള യുവതലമുറയെ രൂപപ്പെടുത്തുന്നതിനും അദ്ധ്യാപകരിലൂടെ വിദ്യാര്‍ത്ഥികളില്‍ പുത്തനാശയങ്ങള്‍  രൂപപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച മേക്കേഴ്‌സ് വര്‍ക്ക്‌ഷോപ്പിലുടെയുള്ള സംരംഭകത്വ ഉല്‍പ്പന്നങ്ങളുടെ അവതരണവും പ്രദര്‍ശനവും 22 ന് നടക്കും. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലാണ് അവതരണവും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുള്ളത്. 22 ന് രാവിലെ 10 -ന് ഐ സി ടി ഇ മെമ്പര്‍ സെക്രട്ടറി പ്രോഫ. എ പി മിത്തല്‍, സമ്മേളനം ഉദ്ഘാടനം ചെയ്യും കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കുഞ്ചെറിയ പി ഐസക്ക് പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുള്‍ റഹ്മാന്‍, എ ഐ സി ടി ഇ -എസ് ഡബ്ലിയു ആര്‍ ഒ ഡയറക്ടര്‍ ഡോ. യു.രമേഷ്, എ ഐ സി ടി യു അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. മാന്‍പീത് സിംഗ് മന്നാ, കെ എസ് സി എസ് ടി ഇ പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. അജിത് പ്രഭു വി. തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.  ഫിസാറ്റ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ക്യൂബേഷന്‍ ഓണ്‍ട്രപ്പണര്‍ഷിപ്പ് കേരള ടെക്‌നോ...