കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടത്തുന്ന ജില്ലാതല പരേഡിന്റെ റിഹേഴ്‌സല്‍ 11 മുതല്‍ 13 വരെ കളക്ടറേറ്റ് പരേഡ് മൈതാനിയില്‍ നടത്തും. 11, 12 തീയതികളില്‍ വൈകിട്ട് മൂന്നിനും 13-ന് ഡ്രസ് റിഹേഴ്‌സല്‍ രാവിലെ എട്ടിനുമായിരിക്കും.
ഏഴ് സായുധ വിഭാഗം, 18 ആയുധമില്ലാത്ത വിഭാഗം, ഏഴ് ബാന്റ് സംഘങ്ങള്‍ എന്നിവ പരേഡില്‍ അണിനിരക്കും. ഈ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസുകളില്‍ കണ്‍സഷന്‍ അനുവദിക്കും.
റിഹേഴ്‌സല്‍ ദിനമുള്‍പ്പെടെ മൂന്നു ദിവസവും മെഡിക്കല്‍ സംഘത്തിന്റെ സേവനമുണ്ടാകും. നാളെക്കകം മൈതാനിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എ.ഡി.എം, സി.കെ.പ്രകാശ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൗജന്യ ശില്പശാല
കൊച്ചി: ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയും ഉപയോഗവും കണക്കിലെടുത്ത് തൊഴില്‍ രഹിതരായ നമ്മുടെ യുവതീ യുവാക്കളെ ഇന്‍ഡസ്ട്രിയല്‍ റെഡി പ്രൊഫഷണല്‍ ആക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30-ന് സംഘടിപ്പിക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി ആന്‍ഡ്രോയിഡ്, ജാവ തുടങ്ങിയവയില്‍ വിദഗ്ധരായ സോഫ്റ്റ് വെയര്‍ ഡവലപ്പേഴ്‌സ് ക്ലാസ് നയിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദഗ്ധരുമായി സംവദിക്കുവാനും അവസരമുണ്ടായിരിക്കുന്നതാണ്. എഞ്ചിനീയറിംഗ് (ബി.ഇ/ബി.ടെക്) കഴിഞ്ഞ (2015, 2016) വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9207811879 നമ്പരില്‍ ബന്ധപ്പെടുക. സ്ഥലം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കതൃക്കടവ്, എറണാകുളം.
യൂത്ത് വോളണ്ടിയേഴ്‌സ് ക്യാമ്പ് ആരംഭിച്ചു
കൊച്ചി: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് വോളണ്ടിയേഴ്‌സിന്റെ ഏഴു ദിവസത്തെ ക്യാമ്പ് ആരംഭിച്ചു. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് സി. കെ. പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവതീ യുവാക്കള്‍ തങ്ങളുടേതായ ഭ്രമണ പഥം കണ്ടെത്തിയാല്‍ മാത്രമേ സമൂഹ നന്മയ്ക്കായി തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ വെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടോണി തോമസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. നാഷണല്‍ യൂത്ത് അവാര്‍ഡ് ജേതാവും തിരുവാങ്കുളം മഹാത്മ സ്റ്റഡി സര്‍ക്കിള്‍ രക്ഷാധികാരിയുമായ രഞ്ജിത്കുമാര്‍, നാഷണല്‍ വോളണ്ടിയര്‍ ബേസില്‍ കുട്ടമ്പുഴ എന്നിവര്‍ സംസാരിച്ചു. എട്ടുജില്ലകളില്‍ നിന്നുള്ള നാല്പ്പതോളം യുവതീയുവാക്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരം ശുചിയാക്കുകയും പച്ചക്കറിത്തോട്ടം ഒരുക്കുകയും ചെയ്തു.
എ.ടി.എം മോഷണശ്രമം: പ്രതികളുടെ ചിത്രം ലഭിച്ചു
കൊച്ചി: കാക്കനാട്, വാഴക്കാലയില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എം ല്‍ ആഗസ്റ്റ് ആറിന് പുലര്‍ച്ചെ 01.25 ന് മോഷണം നടത്താന്‍ ശ്രമിച്ച പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഇനി പറയുന്ന നമ്പരുകളില്‍ അറിയിക്കാന്‍ താത്പര്യപ്പെടുന്നു. അസി.പോലീസ് കമ്മീഷണര്‍, തൃക്കാക്കര - 9497990071, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കളമശേരി 9497987109, സബ് ഇന്‍സ്‌പെക്ടര്‍, തൃക്കാക്കര 9497980424.

Comments
Post a Comment