മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
കൊച്ചി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്ന വിദ്യാതീരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു, ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ മുമ്പ് കേരള മെഡിക്കല്‍ എന്ട്രന്സില് 40 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫാറം ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ആഗസ്റ്റ് 20-ന് മുമ്പായി ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
കേരള ലളിതകലാ അക്കാദമിയില്‍
പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
കൊച്ചി: ചിത്ര-ശില്പകലാപ്രവര്‍ത്തനം കൂടുതല്‍ ഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് ദൃശ്യസാക്ഷരത ലക്ഷ്യമിടുന്നതായി കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി സ്ഥാനമേറ്റ സത്യപാല്‍ സൂചിപ്പിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനത്ത് ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലയുടെ ഗുരുവെന്നു വിശേഷിപ്പിക്കാവുന്ന നമ്പൂതിരി, സാഹിത്യ അക്കാദമി ചെയര്മാന്
വൈശാഖന്, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍, പ്രശസ്ത എഴുത്തുകാരന് ടി.ഡി. രാമകൃഷ്ണന്, മുന്‍ സെക്രട്ടറി വൈക്കം എം.കെ.ഷിബു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സത്യപാല്‍ ചെയര്‍മാനായും, പൊന്ന്യം ചന്ദ്രന് സെക്രട്ടറിയായും ചാര്‍ജ്ജെടുത്തു. ഒട്ടേറെ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങിനോടനുബന്ധിച്ച്
പാരമ്പര്യ കലാരൂപമായ കളമെഴുത്തും നടത്തുകയുണ്ടായി.
Comments
Post a Comment