കൊച്ചി: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്നó സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ð ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്കു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ð പ്രവര്‍ത്തിക്കുന്നó മാധ്യമപ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാമെന്ന് ചെയര്‍മാന്‍ സെര്‍ജി ആന്റണി അറിയിച്ചു.
അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക് കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.
സമഗ്രവിഷയങ്ങള്‍, സാധാരണവിഷയങ്ങള്‍ എന്നുു രണ്ടായി തരംതിരിച്ചാണു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ð പഠിക്കുന്നതിനു സ്‌കോളര്‍ഷിപ്പ് നല്‍കിñ. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്‌സൈറ്റില്‍ð നിന്നു ഡൗണ്‍ലോഡ് ചെയ്യാം (www.keralamediaacademy.org).
കൂടുതല്‍ð വിവരങ്ങള്‍ക്ക് 0484-2422275 എന്നó നമ്പറില്‍ð ബന്ധപ്പെടാം. അപേക്ഷ ആഗസ്റ്റ് 31-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്നó വിലാസത്തില്‍ð ലഭിക്കണം.
ജില്ലയില്‍ ഈ മാസം ഒമ്പത് നേത്ര ചികിത്സാ
ക്യാമ്പുകള്‍ സംഘടിപ്പിക്കും
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം ഒമ്പത് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എട്ടിന് സി.എച്ച്.സി കീച്ചേരി, ഒമ്പതിന് പൈങ്ങോട്ടൂര്‍ കമ്മ്യൂണിറ്റി ഹാള്‍, 16-ന് കാക്കനാട് റെഡ് ക്രോസ് ഹാള്‍, 19-ന് ആയവന പഞ്ചായത്ത് ഹാള്‍, 20-ന് അയ്യമ്പിളളി പി.എച്ച്.സി, തിരുവാണിയൂര്‍ പി.എച്ച്.സി, 23-ന് പുതിയകര സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാള്‍, 25-ന് എസ്.ഒ.എസ് ചില്‍ഡ്രന്‍സ് വില്ലേജ്, എടത്തല, 27-ന് മാമലശേരി എന്‍.എസ്.എസ് കരയോഗം ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍(ആണ്‍, പെണ്‍) നിലവിലുള്ള പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ, ജനറല്‍ ഒഴിവുകളിലേക്ക് 2016-17 വര്‍ഷം പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ മേലൊപ്പ് വച്ച് ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെങ്കില്‍ അവിടെ പ്രവേശനം ലഭിച്ചിട്ടില്ല എന്നതിന്റെ സാക്ഷ്യപത്രം സഹിതം ആഗസ്റ്റ് 12ന് വൈകുന്നേരം നാലിന് മുമ്പ് ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റെസിഡന്റ് ട്യൂട്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും എറണാകുളം ഫോര്‍ഷോര്‍ റോഡിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലുമായോ ഗവ. പ്രസ് റോഡിലെ(ജില്ലാ കോടതി സമുച്ചയത്തിനു സമീപം)പെണ്‍കുട്ടികളുടെ ഹോസ്റ്റലുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. (ഫോണ്‍ 0484 2422256)
മലയാളസര്‍വകലാശാല:
എം.എ പ്രവേശനം ആരംഭിച്ചു
കൊച്ചി: മലയാളസര്‍വകലാശാലയിലെ വിവിധ എം.എ. കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ആദ്യഘട്ട പ്രവേശനം ആഗസ്റ്റ് 10 ന് പൂര്‍ത്തിയാകും. 10 മുതല്‍ രണ്ടാം ഘട്ട പ്രവേശനം ആരംഭിക്കും. 20 ന് മൊത്തം പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും. ക്ലാസ്സുകള്‍ 17 ന് തന്നെ ആരംഭിക്കും. ഇന്റര്‍വ്യൂ തിയതി രേഖാമൂലവും ഇ-മെയില്‍- ഫോണ്‍ സന്ദേശം മുഖേനയും വിദ്യാര്‍ത്ഥികളെ അറിയിക്കുന്നുണ്ട്. സംവരണ സീറ്റുകളില്‍ പവേശനത്തിന് അര്‍ഹത നേടിയവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ (www.malayalamuniversity.edu. in) പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ ആഗസ്റ്റ് 12 ന് മുമ്പ് പ്രവേശനം നേടേണ്ടതാണ്. കേരളത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നടന്ന പ്രവേശന പരീക്ഷയുടെയും, ബിരുദ പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് എം.എ പ്രവേശനം. പ്രവേശനത്തിന് അര്‍ഹത നേടിയ 60 പേരുടെ വീതം ലിസ്റ്റ് ഓരോ വകുപ്പിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊത്തം ലഭിച്ച ആയിരത്തിലധികം അപേക്ഷകരില്‍ നിന്നാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഓരോ കോഴ്‌സിനും 20 സീറ്റുകള്‍ വീതമാണുള്ളത്. സാഹിത്യപഠനം, സാഹിത്യരചന, ഭാഷാശാസ്ത്രം, സംസ്‌കാരപൈതൃക ചരിത്രപഠനം, തദ്ദേശവികസനപഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം, ചരിത്രം, സാമൂഹ്യശാസ്ത്രം, പരിസ്ഥിതിപഠനം എന്നീ വിഷയങ്ങളിലാണ് എം.എ കോഴ്‌സുകള്‍.
കലണ്ടറനുസരിച്ചുള്ള കൃത്യമായ പരീക്ഷാ നടത്തിപ്പും അക്കാദമിക മികവും, പ്ലേസ്‌മെന്റ് സെല്ലിന്റെ സജീവമായ പ്രവര്‍ത്തനവും ഹോസ്റ്റല്‍ സൗകര്യവും ഇത്തവണ അപേക്ഷകരുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ വ്യക്തമാക്കി. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ 1.78 കോടി ചെലവില്‍ ഓസ്‌ട്രേലിയന്‍ ടെക്‌നോളജിയില്‍ പണി പൂര്‍ത്തിയാക്കിയ അത്യാധുനിക ലൈബ്രറി കൂടി പ്രവര്‍ത്തന സജ്ജമാകും.
Comments
Post a Comment