Skip to main content

അദ്ധ്യാപകര്‍ക്ക് ക്രിയാത്മക സമീപനം ആവശ്യം: കുഞ്ചെറിയ പി ഐസക്



കൊച്ചി:  അദ്ധ്യാപകര്‍ക്ക് ക്രിയാത്മക സമീപനം എല്ലാ വിഷയങ്ങളിലും ആവശ്യമാണെന്നും, ഇത് വളര്‍ന്നു വരുന്ന തലമുറയ്ക്ക് പുത്തന്‍ കാഴ്ചപ്പാടുകള്‍ നല്‍കുതിന് ഉപകരിക്കുമെന്നും എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കുഞ്ചെറിയ പി ഐസക് പറഞ്ഞു. എപിജെഎകെ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുംഫിസാറ്റ് സെന്റര്‍ ഫോര്‍ ഇവേഷന്‍ ഇന്‍ക്യൂമ്പേഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പും സംയുക്തമായി അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകര്‍ക്കായുള്ള സംസ്ഥാനതല ത്രിദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളില്‍ ക്രിയാത്മകതയും പുത്തനാശയങ്ങളോടുള്ള അഭിനിവേശവും  രൂപപ്പെടുത്തുന്നതിന് അദ്ധ്യാപകര്‍ക്ക് ശക്തമായ ഉത്തരവാദിത്വമുണ്ട്. വിവര സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകുന്നുണ്ടെങ്കില്‍ ഒരു പരിധിവരെ അദ്ധ്യാപകരും ഇതിന് ഉത്തരവാദികളാണ്. അതിനാല്‍ അറിവിലും വിജ്ഞാനത്തിലും അദ്ധ്യാപകരുടെ നവീകരണം വിദ്യാര്‍ത്ഥികള്‍ക്ക്  ഏറെ ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കോളേജ് വൈസ് ചെയര്‍മാന്‍ ആന്റണി ജോസ്, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ് ഐസക്ക്, സംസ്ഥാന എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, അക്കാദമിക്ക് ഡയറക്ടര്‍ ഡോ. കെ. എസ്. എം. പണിക്കര്‍, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ് ഡോ. ജോര്‍ജ്ജ് വി. ആന്റണി, രേണു ജി തുടങ്ങിയവര്‍ സംസാരിച്ചു. ഫിസാറ്റ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ക്യൂമ്പേഷന്‍ ആന്റ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെല്‍ നോഡല്‍ ഓഫീസര്‍ ജിബി വര്‍ഗ്ഗീസ്, ഫെഡറല്‍ ബാങ്ക് എ ജി എം. കെ പി സണ്ണി, എന്നിവര്‍ സംസാരിച്ചു. ഹൈക്കണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ & മാനേനിംഗ് ഡയറക്ടര്‍ ക്രിസ്റ്റോ ജോര്‍ജ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. നിസാം റഹ്മാന്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.  അദ്ധ്യാപകരായ ജിബി വര്‍ഗ്ഗീസ്, ടോം ആന്റോ, കെ ആര്‍ ശ്രീജിത്ത്  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി 
സംരംഭകത്വ താല്‍പര്യമുള്ള അദ്ധ്യാപകരിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതിന് ശില്‍പശാല അവസരമൊരുക്കും. ക്ലാസുകളില്‍ അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങളുടെ സാമൂഹ്യ ആവശ്യങ്ങളും  സാഹചര്യങ്ങളും തിരിച്ചറിഞ്ഞ് അതാതു വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുകയാണ്  ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഓരോ കോളേജില്‍ നിന്നും സംരഭകത്വ താല്‍പര്യമുള്ള ഓരോ അദ്ധ്യാപകരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ശില്‍പശാലയില്‍ ഇലക്‌ട്രോണിക്‌സ്, എംബഡഡ് സിസ്റ്റം ഡിസൈന്‍, പി സി ബി ഡിസൈന്‍, കാഡ്,  ത്രീഡി പ്രിന്റിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാഥമികതല പരിശീലനം നല്‍കിക്കൊണ്ട് ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിനാവശ്യമായ വിവിധ മേഖലകളില്‍ ഓരോ അദ്ധ്യാപകര്‍ക്കും പരിശീലനം നല്‍കി. പത്തുദിവസം സമയം ഇവര്‍ക്ക് ഇവരുടെ ഉല്‍പ്പന്നത്തെക്കുറിച്ച് ചിന്തിക്കുന്നതിനും അവ രൂപപ്പെടുത്തുന്നതിനും അവസരം നല്‍കിയശേഷം ഒക്‌ടോബര്‍ 22 ന് അവര്‍ രൂപപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം ഫിസാറ്റില്‍ സംഘടിപ്പിക്കുമെന്നും എഐസിടിഇ മെംബര്‍ സെക്രട്ടറി പ്രൊഫ. എ പി മിത്തല്‍, ഡയറക്ടര്‍മാരായ ഡോ. മന്‍പ്രീത് സിംഗ് മന്ന, ഡോ. രമേഷ് എന്നിവര്‍ പങ്കെടുക്കുമെന്നും എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.
(48 -10)

കുഫോസില്‍ അദ്ധ്യാപകരുടെ ഒഴിവ്

കൊച്ചി:  കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രൊഫസര്‍മാരുടെ രണ്ടും, അസ്സോസിയേറ്റ് പ്രൊഫസര്‍മാരുടെ ഏഴും, കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ പതിനഞ്ചും  ഒഴിവുകള്‍ വീതമുണ്ട്.  താത്പര്യമുള്ളവര്‍ ബയോ ഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസ് വെബ് സൈറ്റായ www.kufos.ac.in സന്ദര്‍ശിക്കുക.  
(49 -10)

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്

2016 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കൊച്ചി:  എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളിലായി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 2000, 1500, 1000 രൂപ വീതം വിദ്യാഭ്യാസ അവാര്‍ഡ് ജില്ലാതലത്തില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. അപേക്ഷാ ഫാറം ജില്ലാ ലോട്ടറി വെല്‍ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം നവംബര്‍ അഞ്ചിന് മുമ്പായി ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.
(50 -10)

സ്‌കൂള്‍, കോളേജ് വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം

 കൊച്ചി: സ്‌കൂള്‍, കോളേജ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനു കീഴില്‍ മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ സ്‌കൂള്‍, കോളേജ് വാഹനങ്ങളും ഒക്‌ടോബര്‍ 15ന് രാവിലെ ഏഴുമുതല്‍ 9.30വരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ ക്ഷമതാ പരിശോധനയില്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ആര്‍ടിഒ പി. എച്ച്. സാദിക്ക് അലി അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ അന്നേദിനം ഹാജരാക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ ഒക്‌ടോബര്‍ 19ന് രാവിലെ 9ന് കൊണ്ടുവരേണ്ടതാണ്. 
(51 -10)



പാര്‍ട്‌ടൈം സ്വീപ്പര്‍മാരുടെ സീനിയോറിറ്റി പട്ടിക

 കൊച്ചി: ജില്ലയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തുവരുന്ന പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാരുടെ ജില്ലാതല സീനിയോറിറ്റി പട്ടിക ഇനിയും ഹാജരാകാത്ത വകുപ്പ്, ഓഫീസ് മേധാവികള്‍ ഒക്‌ടോബര്‍ 15നകം കളക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍( ജനറല്‍) അറിയിച്ചു.
(52 -10)

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...