ഗദ്ദിക നാടന്‍കലാമേള- ഉത്പന്ന മേള
അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉത്പന്നങ്ങള്‍ക്ക് വിപണി കണ്െണ്ടത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകളുടേയും കിര്‍ത്താഡ്സിന്റേയും സംയുക്താഭിമുഖ്യത്തില്‍ 'ഗദ്ദിക-2016-17' എന്ന പേരില്‍ ഉത്പന്ന പ്രദര്‍ശന വിപണന മേളയും കലാമേളയും സംഘടിപ്പിക്കുന്നു. പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദനത്തിലേര്പ്പെട്ടിട്ടു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍/ സംഘടനകള്‍/ സൊസൈറ്റികള്‍ എന്നിവര്‍ക്ക് പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്നതിനും ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിനും താല്പര്യമുണ്െണ്ടങ്കില് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഉത്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂര്‍ണ മേല്‍വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ). ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 24- ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. (ഒരു കുടുംബത്തില്‍ ഉള്ളവര്‍ക്ക് ഒന്നിലധികം സ്റ്റാള്‍ അനുവദിക്കുന്നതല്ല) പൈതൃക ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2016 ഒക്ടോബര്‍ മാസം 24-ാം തീയതിയാണ്. നിശ്ചിത സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണമായ വിവരങ്ങളും ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. അപേക്ഷകള്‍ കൂടുതലായാല്‍ പരമ്പരാഗത ഉത്പന്നങ്ങളില്‍ വൈവിധ്യമുള്ളവ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
ഫഌറ്റില്‍ നിന്ന് പുഴയിലേക്ക് മാലിന്യം: അന്വേഷിക്കാന്‍ നിര്‍ദേശം
കൊച്ചി: കാക്കനാട് ഇന്ഫോപാര്ക്കിനു സമീപമുള്ള ഫഌറ്റില്‍ നിന്ന് തൊട്ടടുത്ത പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്നും തടയണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി. മോഹന്‍ദാസ് കമ്മീഷന് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്കി. ഇന്നലെ കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിംഗില്‍ ടി. എന്‍ പ്രതാപനും തമ്പി ജോണ്‍സണുമാണ് ഇതു സംബന്ധിച്ചു പരാതി നല്‍കിയത്. പരാതി നിലനില്‍ക്കില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദം കമ്മീഷന് തള്ളി. പരിസ്ഥിതി സംബന്ധമായ പരാതികള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമര്‍പ്പിക്കാമെന്നും വ്യക്തമാക്കി. ഫഌറ്റ് സമുച്ചയ കമ്പനി ആറ്റിലേക്ക് മാലിന്യം തള്ളുന്നുണ്ടെന്ന് സമീപവാസിയായ ഒരു വ്യക്്തി കൂടി മൊഴി നല്‍കിയിട്ടുണ്ട്.
44 പരാതികളാണ് ഇന്നലെ പരിഗണിച്ചത്. പത്ത് തീര്‍പ്പാക്കി. ബാക്കിയുള്ളവ അടുത്തമാസം ഒമ്പതിനു മാറ്റി. കടവന്ത്ര- കതൃക്കടവ് കുമാരനാശാന് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും റോഡില്‍ തടസം സൃഷ്ടിക്കുന്ന പോസ്റ്റുകളും കേബിള്‍ വയറുകളും നീക്കാന്‍ നടപടിക്കു നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലവാസിയായ എ എം കോശി നല്കിയ പരാതിയില്‍ ജിസിഡി എയോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് നിര്‍ദേശിച്ചു. മെട്രോ റെയിലുമായി ബന്ധപ്പെട്ട് നടപ്പാതയുടെ കാര്യത്തില്‍ ലഭിച്ച പരാതിയില്‍ വിശദമായ പരിശോധനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് ആക്ടിംഗ് ചെയര്മാന് അറിയിച്ചു. കമ്മീഷന് സിറ്റിംഗ് ഇന്നും തുടരും.
പൊതുലേലം
കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ആശാഭവനിലെ ഉപയോഗ ശൂന്യമായ ഇരുമ്പ് മേശകള്‍, സ്റ്റീല്‍ കസേരകള്‍, സ്റ്റീല്‍ മേശകള്‍, ടിവി സ്റ്റാന്‍ഡ്, തടി കട്ടിലുകള്‍, പഌസ്റ്റിക് കസേരകള്‍ എന്നിവ ഒക്ടോബര്‍ 22 ന് പൊതുലേലം ചെയ്യും. താത്പര്യമുളള വ്യക്തികളോ സ്ഥാപനങ്ങളോ കാക്കനാട് പ്രവര്‍ത്തിക്കുന്ന ആശാഭവന്(മെന്‍) സ്ഥാപനത്തില്‍ ഹാജരാകണം. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ സാധനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842428308.
|
|
ഷേക്സ്പിയറിന് ആദരം പതിനേഴ് കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിച്ച അധ്യാപകന് കാലടി: ഷേക്സ്പിയറിന്റെ ഹാംലറ്റിലെ പതിനേഴ് കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച് അധ്യാപകന്. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ് ഷേക്സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. വിഖ്യാത നാടകകൃത്ത് ഷേക്സ്പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്കാരിക സാംസ്ക്കാരിക ഗവേഷണ സംഘടനയായ റിനൈന്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്ളാസ്സ്റുംതിയറ്റര് എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്. പരമ്പരാഗത ക്ളാസ്സ്റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്ളാസ്റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.ക്ളാസ്റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ് ആവിഷ്ക്കരിച്ചത്. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ് സിനര്‍ജി ദ ക്ളാസ്സ്റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...
Comments
Post a Comment