Skip to main content

ഒഡിഎഫ് ജില്ല: ശുചിമുറി നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കളക്ടര്‍ കുട്ടമ്പുഴയില്‍

ഒഡിഎഫ് ജില്ല: ശുചിമുറി നിര്‍മാണ പുരോഗതി
വിലയിരുത്താന്‍ കളക്ടര്‍ കുട്ടമ്പുഴയില്‍

കൊച്ചി: തുറസിടങ്ങളെ മലവിസര്‍ജന വിമുക്തമാക്കുന്നതിനുള്ള ഓപ്പണ്‍ഡെഫക്കേഷന്‍ ഫ്രീ (ഒഡിഎഫ്) ജില്ലാ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫിറുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു. ഒഡിഎഫ് പദ്ധതി നൂറു ശതമാനം കൈവരിക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന മേഖലയായതിനാല്‍ തടസങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനുമായാണ് കളക്ടര്‍, അവധി ദിനത്തില്‍ കുട്ടമ്പുഴയിലെത്തിയത്.
കുഞ്ചിപ്പാറ, വാരിയം എന്നീ ആദിവാസി കോളനികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കളക്ടര്‍ പ്രധാനമായും അവലോകനം ചെയ്തത്. കുഞ്ചിപ്പാറയില്‍ 88 ശുചിമുറികളും വാരിയത്ത് 65 ശുചിമുറികളുമാണ് നിര്‍മാണത്തിലിരിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. വനസംരക്ഷണ സമിതികളുടെ മേല്‍നോട്ടത്തില്‍ മികച്ച നിലവാരത്തിലാണ് ശുചിമുറികളുടെ നിര്‍മാണം. സിമന്റ് ഇഷ്ടികകള്‍ ഉപയോഗിച്ചാണ് ശുചിമുറികള്‍ കെട്ടി ഉയര്‍ത്തുന്നത്.
റോഡ് സൗകര്യം പരിമിതമായതിനാല്‍ കല്ലും കുഴിയും നിറഞ്ഞ കാട്ടുവഴികളിലൂടെ നിര്‍മാണസാമഗ്രികള്‍ എത്തിക്കേണ്ടി വന്നതിനാലാണ് ശുചിമുറി നിര്‍മാണത്തില്‍ കാലതാമസമുണ്ടായതെന്ന് വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ വഴിയില്‍ കേടാകുന്നത് പതിവാണ്. വാഹനത്തകരാര്‍ പരിഹരിക്കാന്‍ മെക്കാനിക്കുകള്‍ എത്തുന്നതിനും സമയം വേണം. എങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് സമിതി പ്രവര്‍ത്തകര്‍ കളക്ടറെ അറിയിച്ചു.
കോളനികളിലെ മറ്റ് പ്രശ്‌നങ്ങളും ആദിവാസികള്‍ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. കുടിവെള്ളം, വൈദ്യുതി, റോഡ്, ടെലഫോണ്‍, ചികിത്സ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പന്തപ്ര കോളനിയില്‍ പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കുള്ള കൈവശാവകാശ രേഖകള്‍ ഉടനെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളില്‍ പഠന, പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഒഡിഎഫ് പദ്ധതിയുടെ ഭാഗമായി ശുചിമുറി നിര്‍മാണത്തെ കുറിച്ച് ആദിവാസികള്‍ക്കിടയില്‍ വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു. ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ് പ്രവര്‍ത്തകരാണ് കോളനികളിലെത്തി ക്ലാസുകള്‍ നയിച്ചത്. ശുചിമുറി നിര്‍മാണത്തിന് ശേഷം തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ ക്യാമ്പുകളും ക്ലാസുകളും നടത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. മികവുറ്റ ജീവിതശൈലി പിന്തുടരുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കുട്ടമ്പുഴ ജനമൈത്രി പോലീസ് തയാറാക്കിയ കൈപ്പുസ്തകവും അദ്ദേഹം വനസംരക്ഷണ സമിതികള്‍ക്ക് കൈമാറി. ജനപ്രതിനിധികള്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ടിമ്പിള്‍ മാഗി, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ്, തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.


Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...