കൊച്ചി: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച്, സെന്റ് ജോണ്‍ ആംബുലന്‍സ് (ഇന്ത്യ) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാസം തോറും നടത്തിവരുന്ന ഫസ്റ്റ് എയ്ഡ് കോഴ്സിന്റെ ഒക്ടോബര്‍ മാസത്തെ ബാച്ചിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഈ മാസം 14, 15 തീയതികളില്‍ റെഡ് ക്രോസ് ഹാളില്‍ ക്ലാസ് നടക്കും. എസ്എസ്എല്‍സി കഴിഞ്ഞ ആര്‍ക്കും കോഴ്സിന് അപേക്ഷിക്കാം. ഇന്ത്യയിലും വിദേശത്തും ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് സെന്റ് ജോണ്‍ ആംബുലന്‍സ് (ഇന്ത്യ) യുടെ ഫസ്റ്റ് എയ്ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാരാണ് ക്ലാസെടുക്കുന്നത്. കോഴ്സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 നു മുന്‍പ് അഡ്മിനിസ്ട്രേറ്റര്‍, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്രാഞ്ച്, റെഡ് ക്രോസ് റോഡ്, ജനറല്‍ ആശുപത്രിക്ക് സമീപം, തിരുവനന്തപുരം - 35 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍-0471-2478106, 2478102, 2107788, 8590669970 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
(57 -10)
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ് ബുക്കുകളും ജനറല്‍ ബുക്കുകളും അച്ചടിച്ച് ലഭ്യമാക്കുന്നതിന് പ്രസ്സുകളുടെ പാനല്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കുള്ള കാലാവധിയിലാണ് പാനല്‍ തയ്യാറാക്കുന്നത്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 2016 ഒക്ടോബര്‍ 20ന് വൈകീട്ട് മൂന്നു മണി. അന്ന് വൈകീട്ട് നാലിന് ഹാജരുളള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അവ തുറക്കും. വിശദവിവരം www.keralamediaacademy.orgഎന്ന വെബ്സൈറ്റില്‍ ലഭിക്കും
Comments
Post a Comment