Skip to main content

അടിസ്ഥാനസൗകര്യ വികസനത്തിന്‌ മൂലധനം സമാഹരിക്കാന്‍ പൊതു ഇടപെടല്‍ അനിവാര്യം: ഡോ. വി.കെ. രാമചന്ദ്രന്‍



കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ മൂലധനം സമാഹരിക്കാന്‍ നൂതനമായ പൊതുഇടപെടല്‍ അനിവാര്യമാണെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍. സാമ്പത്തികവളര്‍ച്ചയുടെ എല്ലാ മേഖലകളിലും പ്രാദേശിക സാധ്യതകളെയും ഉറവിടങ്ങളെയും കുറിച്ച്‌ അവബോധമുണ്ടാകണം. കിഫ്‌ബിയും കേരള ബാങ്കും പോലുള്ള നിര്‍ദേശങ്ങള്‍ മൂലധന സമാഹരണത്തിന്‌ പുതിയ പാത തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുസ്ഥിര ഭക്ഷ്യസുരക്ഷാ പരിപാടി സംബന്ധിച്ച്‌ ഇ.എം.എസ്‌ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഡോ. വി.കെ. രാമചന്ദ്രന്‍.
ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ കേരളത്തിലെ സര്‍ക്കാരിലും ജനങ്ങളിലും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്‌. ചരിത്രപരമായി കേരളം നേടിയെടുത്ത നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും സമൂഹത്തിലെ പിന്നണിയിലുള്ളവര്‍ക്ക്‌ ആശ്വാസമെത്തിക്കാനാകുമെന്നും അവര്‍ കരുതുന്നു. സാമൂഹ്യ സാമ്പത്തിക വികസനത്തിനായുള്ള ജനാധിപത്യ മതേതര ഇടതുപക്ഷ ബദലിനായി രാജ്യം ഉറ്റുനോക്കുന്നതും കേരളത്തെയാണ്‌. ആ വിശ്വാസത്തെ ബഹുമാനിക്കേണ്ടത്‌ കേരളത്തിന്റെ കര്‍ത്തവ്യവും കടമയുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മറ്റ്‌ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം പഞ്ചവത്സര പദ്ധതികള്‍ ഉപേക്ഷിച്ച ഘട്ടത്തില്‍ കേരളം ഇതുമായി മുന്നോട്ടു പോകാന്‍ സധൈര്യം തീരുമാനമെടുത്തിരിക്കുകയാണ്‌. അടുത്ത പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കേരള മാതൃകയുടെ ആണിക്കല്ലായ സാമൂഹിക നിക്ഷേപം തുടരുന്നതിന്റെ ഭാഗമായാണ്‌ ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ഹരിതകേരളം എന്നീ മേഖലകളിലായി നാലു മിഷനുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ എം.പി പി. രാജീവ്‌ അധ്യക്ഷത വഹിച്ചു. ഇ.എം.എസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി സി.എം. ദിനേശ്‌ മണി, ഡോ. എന്‍. രമാകാന്തന്‍, പള്ളിയാക്കല്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ സെക്രട്ടറി എം.പി. വിജയന്‍, ജൈവ കൃഷി ജില്ലാ കോ ഓഡിനേറ്റര്‍ എം.എം അബ്ബാസ്‌, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എം.എസ്‌. അഷ്‌കര്‍, ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്ടര്‍ എസ്‌. മഹേഷ്‌, ക്ഷീര വികസന വകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ അബ്ദുള്‍ കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...