Skip to main content

ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളും സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ തെളിവെടുപ്പ്
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി.പ്രജിത്ത്, നവംബര്‍ മൂന്ന്, നാല്, 10, 11, 17, 18, 24, 25 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും എട്ടിന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 29-ന് പത്തനംതിട്ട ഗവ:ഗസ്റ്റ് ഹൗസിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്കകേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
(143-10)

കെല്‍ട്രോണില്‍  മാധ്യമ പഠനം : സിറ്റുകള്‍ ഒഴിവ്
കൊച്ചി: കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സുകളിലേക്കുള്ള 2016-17 ബാച്ചിലേക്ക് കോഴിക്കോട് സെന്ററില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  പഠനത്തോടൊപ്പം നിബന്ധനകള്‍ക്കു വിധേയമായി വാര്‍ത്താചാനലുകള്‍, പത്രസ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായവും ഉണ്ടാവും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്. അപേക്ഷയോടൊപ്പം  യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് സെന്ററില്‍ നവംബര്‍ 10-ന് മുന്‍പായി നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ംംം.സഷൊ.െീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  വിലാസം: കോഴിക്കോട് സെന്റര്‍:- ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വെ സ്സേഷന്‍ ലിങ്ക് റോഡ് കോഴിക്കോട്- 673002. ഫോണ്‍:-  9544958182, 8137969292
(144-10)

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് താഴെ പറയുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പകല്‍ വീടിന് ഉപകരണങ്ങള്‍ (അടങ്കല്‍ തുക - ഒരു ലക്ഷം); മേശ സ്റ്റീല്‍ (മെറ്റല്‍ വിത്ത് കുഷന്‍ കവര്‍)-ഒന്ന്, കസേര-ആറ്, അലമാര സ്റ്റീല്‍-ഒന്ന്, കട്ടില്‍ (മെറ്റല്‍)-നാല്, സ്റ്റീല്‍ റാക്ക്-രണ്ട്, കുക്കര്‍ സ്റ്റീല്‍ (വലുത്)-ഒന്ന്, ചെരിവം സ്റ്റീല്‍ (വലുത്)-രണ്ട്, ചെരിവം സ്റ്റീല്‍ (ചെറുത്)-മൂന്ന്, സ്റ്റീല്‍ പാത്രം-20, സ്റ്റീല്‍ ഗ്ലാസ്-30, സ്റ്റീല്‍ അടപ്പ്-നാല്, സ്റ്റീല്‍ തവി-എട്ട്, പാത്രങ്ങള്‍ വയ്ക്കുന്ന സ്റ്റാന്റ്-ഒന്ന്, ബെഡ് ഷീറ്റ്-എട്ട്, പ്ലാസ്റ്റിക് ബക്കറ്റ് (വലുത്)-നാല്, പ്ലാസ്റ്റിക് ബക്കറ്റ് (ചെറുത്)-അഞ്ച്, പ്ലാസ്റ്റിക് കപ്പ്-ആറ്. 
         കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ക്ലബിന് ഫര്‍ണിച്ചര്‍ (അടങ്കല്‍ തുക - 35 ലക്ഷം)   സ്റ്റീല്‍ മേശ-40, പ്ലാസ്റ്റിക് കസേര-    40,  അലമാര വിത്ത് ഗ്ലാസ് ഡോര്‍- 40, കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ ക്ലബിന് പുസ്തങ്ങള്‍ (അടങ്കല്‍ തുക - 25 ലക്ഷം), ശിശു വികസന പദ്ധതി ഓഫീസിന് ഉപകരണങ്ങള്‍ (അടങ്കല്‍ തുക - ഒരു ലക്ഷം) പ്രൊജക്ടര്‍ സ്‌ക്രീന്‍-ഒന്ന്, മൈക്ക് സെറ്റ് ആന്റ് അനുബന്ധ ഉപകരണങ്ങള്‍ (സ്പീക്കര്‍/ആംപ്ലിഫയര്‍)-ഒന്ന്. സെക്യുരിറ്റി ഡെപ്പോസിറ്റ് ടെന്‍ഡര്‍ തുകയുടെ അഞ്ച് ശതമാനം. ടെന്‍ഡര്‍ നവംബര്‍ 10-ന് ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. ടെണ്ടര്‍ തുറക്കുന്ന സമയം നവംബര്‍ 10 ഉച്ചയ്ക്ക് രണ്ടിന്. ഫോണ്‍ - 0484- 2730320                       
(145-10)

ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളും സംരക്ഷിക്കാന്‍ 
ജില്ലാ പഞ്ചായത്ത് പദ്ധതി
കൊച്ചി: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജലമഹിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളും സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17 കുളങ്ങള്‍ സംരക്ഷിക്കുന്നതിന് തയാറാക്കിയ എസ്റ്റിമേറ്റ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പ്രസിഡന്റ് അറിയിച്ചു. ജില്ലയിലെ കുളങ്ങളുടെയും മറ്റു ജലസ്രോതസുകളുടെയും സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച ജനാധിപത്യ സഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് അധ്യക്ഷനായിരുന്നു. 
  ഒാരോ ഗ്രാമപഞ്ചായത്തിലെയും കുളങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല അവിടങ്ങളിലെ ജനപ്രതിനിധികള്‍ ഏറ്റെടുക്കുകയും സെക്രട്ടറിമാര്‍ അതു നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. ഇത്തരം വലിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കുമ്പോള്‍ അതു ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്ന വിശ്വാസം ബലപ്പെടുത്തുകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. ജില്ലയില്‍ രണ്ടായിരം കുളങ്ങളുണ്ട്. അത് പൊതു, സ്വകാര്യ, മതപരമായ ഉടമസ്ഥതകളിലുള്ളതാണ്. ഓരോ ജലസ്രോതസും സുസ്ഥിരമായ ഒരു സ്വത്ത് ആയി നിലനിര്‍ത്തണമെന്നും ജില്ലാ പഞ്ചായത്തിന്റെ പരിപാടിക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും നല്‍കുന്നതായി കളക്ടര്‍ പറഞ്ഞു. അസി. കളക്ടര്‍ ഡോ. രേണു രാജ്, പഞ്ചായത്ത് അഡീ. ഡെപ്യൂട്ടി ഡയറക്ടര്‍ ട്വിമ്പിള്‍ മാഗി, സ്ഥിരം സമിതി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ്,  എസ്‌സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അഡീ. ബിഡിഒമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 
(146-10)

ഒരുവര്‍ഷം കിട്ടുന്നത് 100 മണിക്കൂര്‍ മഴ മാത്രം: ഡോ. സണ്ണി ജോര്‍ജ്
കൊച്ചി: മണ്ണിന്റെ ആഴം കുറഞ്ഞ കേരളത്തില്‍ ഒരു വര്‍ഷം 100 മണിക്കൂര്‍ മാത്രമാണ് മഴ കിട്ടുന്നത്. സംസ്ഥാനപ്പിറവിക്കു ശേഷം കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ പ്രശ്‌നം ജലക്ഷാമമായിരിക്കുമെന്ന് എസ്എസിഎംസി വാട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത്  ജനാധിപത്യ ജലസഭയുടെ ഉദ്ഘാടന വേളയില്‍ പ്രത്യേക ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. മലനാടും ഇടനാടും തീരമേഖലയും ഒരുപോലെ ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഭൂമിയിലെ ഏറ്റവും സുന്ദരമായ വസ്തുവാണ് ജലം. അത് പല രൂപത്തിലുണ്ട്. ഓരോ ദിവസവും ഭൗമന്തരീക്ഷം ചൂടുകൂടി വരുന്നത് വലിയ വിപത്തിന്റെ ലക്ഷണമാണ്. പശ്ചിമേഷ്യ ഇന്നു നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം ജലത്തിന്റെ ദൗര്‍ലഭ്യമാണ്. ചെന്നൈയിലെ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം അശാസ്ത്രീയമായ സമീപനങ്ങളുടെ ഫലമാണ്. ജലസ്രോതസുകള്‍ അടച്ച് വന്‍കെട്ടിടങ്ങളും മറ്റും നിര്‍മിച്ചുകൂട്ടി. കൊച്ചി നഗരത്തില്‍ ഒരു ദിവസം 28 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. ഇടപ്പള്ളിയില്‍ മാത്രം ആറരലക്ഷം ലിറ്റര്‍ ജനം വാങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
(147-10)


ജനാധിപത്യ ജലസഭ
കൊച്ചി: ജില്ലയിലെ പൊതുജലാശയങ്ങളും ഉറവകളും കണ്ടെത്തി, സംരക്ഷിക്കുന്ന ദൗത്യത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുളളതാണ് ജനാധിപത്യ ജലസഭ. ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസുകളുടെ പുനരുജ്ജീവ പദ്ധതിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി രൂപീകരിക്കുന്ന ജനാധിപത്യ ജലസഭയില്‍ അതതു നീര്‍ത്തടങ്ങളുടെ സമീപയിടങ്ങളില്‍ വസിക്കുന്ന ഒമ്പത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക നീര്‍ സംരക്ഷണ സമിതി രൂപീകരിക്കും. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വനിതാ ക്ഷേമ പ്രവര്‍ത്തകര്‍, വിവിധ സാങ്കേതിക ജ്ഞാനികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. എല്ലാ മാസവും അവസാന ഞായര്‍ വൈകുന്നേരം അഞ്ചിന് സമിതി യോഗം ചേരും. ഈ സമിതിയുടെ റിപ്പോര്‍ട്ട് മാസത്തിലൊരിക്കല്‍ ജില്ലാ അവലോകന സമിതി മുമ്പാകെ സമര്‍പ്പിക്കണം.
(148-10)

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ആവശ്യമുണ്ട്
കൊച്ചി: എന്‍ പി ആര്‍ സെന്‍സസ് ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട് എട്ട് കേന്ദ്രങ്ങളിലേക്ക് ആളെ ആവശ്യമുണ്ട്. വൈറ്റില, കൊച്ചി കോര്‍പറേഷന്‍, ഫോര്‍ട്ട് കൊച്ചി, പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, മുവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലേക്കാണ് ആവശ്യമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 94470 28684. (149-10)

വിദ്യാഭ്യാസാനുകൂല്യം: ആധാര്‍ ബന്ധിപ്പിക്കണം
കൊച്ചി: പട്ടികജാതി വികസന വകുപ്പിലൂടെ അനുവദിക്കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ഥികളും അവരുടെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന് ഇക്കാര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും ഉറപ്പുവരുത്തണമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(150-10)

വസ്തു ലേലം ചെയ്യും
കൊച്ചി: കെഎസ്‌ഐഡിസി, വില്പന നികുതി, വൈദ്യുതി കുടിശിക ഇനങ്ങളില്‍ 4.14 കോടി രൂപ ഈടാക്കുന്നതിലേക്കായി ആലുവ താലൂക്കില്‍ ചൂര്‍ണിക്കര വില്ലേജ് പരിധിയില്‍പ്പെട്ട ബ്ലോക്ക് 34ല്‍ റീസര്‍വെ 322/13-4ല്‍ 06.22 ആര്‍ സ്ഥലവും റീസര്‍വെ 322/13-5ല്‍ 08.22 ആര്‍ സ്ഥലവും ദേഹണ്ഡങ്ങളും ഒക്‌ടോബര്‍ 27ന് രാവിലെ 11ന് ചൂര്‍ണിക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. 
(151-10)

തൊഴിലുറപ്പു പദ്ധതിയില്‍ പരമ്പരാഗത ജലസ്രോതസ് പുനരുദ്ധാരണ
 പ്രവൃത്തികള്‍ക്ക് അനുമതി
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസുകളുടെ സംഭരണ ശേഷി, ഭൂഗര്‍ഭ ജലവിതാനം എന്നിവ വര്‍ധിപ്പിക്കാന്‍ ഉതകുന്ന പരമ്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ജില്ലാ  പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആയ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. 
  മണ്ണ്, ജലം, മരങ്ങള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കി 60% ജോലികളും  കൃഷിയുമായി നേരിട്ട് ബന്ധമുള്ള ജോലികളുമായിരിക്കണം ഉള്‍പ്പെടുത്തേണ്ടതെന്ന് ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി. തോമസ് അറിയിച്ചു. എന്നാല്‍ അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തതും പുല്ല് നീക്കം ചെയ്യല്‍, കല്ല് നീക്കം ചെയ്യല്‍, കാര്‍ഷിക ജോലികള്‍ എന്നിങ്ങനെ ആവര്‍ത്തന സ്വഭാവമുള്ള ജോലികളും ഉള്‍പ്പെടുത്താന്‍ പാടില്ല. 
(152-10)

കുഴിക്കാട് സ്‌കൂള്‍ നവംബര്‍ 15ന് മാറ്റി പ്രവര്‍ത്തനം ആരംഭിക്കും
കൊച്ചി: കുഴിക്കാട് ഗവ. സ്‌കൂളിന്റെ പ്രവര്‍ത്തനം നവംബര്‍ 15ന് ഫാക്ട് എല്‍.പി സ്‌കൂളിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടര് മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില് ധാരണയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും ഡെപ്യൂട്ടി കളക്ടര്‍ കെ. ബി. ബാബുവും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഹൈസ്‌കൂള്‍ വരെയുള്ള ക്ലാസുകളാണ് മാറ്റുന്നത്. ഹയര് സെക്കന്‍ഡറി ഇപ്പോള്‍ സെന്റ് ജൂഡ് സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. അവ അടുത്ത ഘട്ടത്തില്‍ മാറ്റും. ഫാക്ട് എല്‍പി സ്‌കൂളിലെ അറ്റകുറ്റപ്പണി നവംബര്‍ 14നകം പൂര്‍ത്തിയാക്കാന്ഡ പിഡബ്ല്യുഡിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ഹയര്‍ സെക്കന്‍ഡറിക്കായി രണ്ടാംഘട്ടം ഡിസംബര്‍ 31നും തീര്‍ക്കണം. കുട്ടികള്‍ക്കാവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇക്കാലയളവില്‍ ഏര്‍പ്പെടുത്തണം. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ്, സെന്റ് ജൂഡ് സ്‌കൂള്‍ മാനേജര്, പിടിഎ, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...