മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരം, ക്ഷീരവികസന വകുപ്പ് നവംബര്‍ 26 സംസ്ഥാന ഫോഡര്ദിനമായി ആചരിക്കുകയാണ്. ആയതിന്റെ ഭാഗമായി എറണാകുളം ജില്ല ഫോഡര്ദിനം മൂവാറ്റുപുഴ ബ്ലോക്കിലെ കാലാമ്പൂര് ക്ഷീരസഹകരണ സംഘത്തില്‍ നടന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അദ്ധ്യക്ഷതവഹിച്ചു. ജില്ലയിലെ മികച്ച ഗോപാലിക ഗ്രൂപ്പിന് മുന്‍ എം.എല്‍.എ.ജോസഫ് വാഴയ്ക്കന് അവാര്‍ഡ് നല്കി ആദരിച്ചു. തന്‍വര്‍ഷത്തെ ഗോപാലിക ഗ്രൂപ്പിനുള്ള ധനസഹായം കോതമംഗലം ബ്ലോക്കിലെ ആവോലിച്ചാല്‍ ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൂര്യഗോപാലിക ഗ്രൂപ്പിനുള്ള ധനസഹായവും വിതരണം ചെയ്തു. തീറ്റപ്പുല്കടകളുടെ വിതരണോത്ഘാടനം ആയവന പഞ്ചായത്ത് പ്രസിഡന്റ് സാബു വള്ളോംകുന്നേല്‍ നിര്‍വ്വഹിച്ചു. അസോള കിറ്റുകളുടെ വിതരണം മേഖല യൂണിയന് ബോര്‍ഡ് മെമ്പര്‍ ലിസി സ്റ്റീഫന്‍ നിര്‍വ്വഹിച്ചു. സുബാബുള്‍ വൃക്ഷവിളകളുടെ നേഴ്സറി തൈകളുടെ വിതരണം ആയവന ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധു ബെന്നി നിര്‍വ്വഹിച്ചു. കോതമംഗലം നഗരസഭഅംഗം മഞ്ജു തോമസ്, സുഭാഷ് കടയ്ക്കോട്, വി.എം. ജോര്‍ജ്ജ്, മര്‍ക്കോസ് ഉലഹന്നാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പദ്ധതി വിശദീകരണം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് നിര്‍വ്വഹിച്ചു. യോഗത്തിന് കാലാമ്പൂര് ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ്, മേഖലാ യൂണിയന്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗവുമായ ജോണ്‍ തെരുവത്ത് സ്വാഗതവും മൂവാറ്റുപുഴ ഡയറിഫാം ഇന്സ്ട്രക്റ്റര് സുജിത് പി. രാഘവന് നന്ദിയും പ്രകാശിപ്പിച്ചു. ഫോഡര്‍ ദിനത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ അസി.ഡയറക്ടര്‍ സില്‍വി മാത്യു മോഡറേറ്ററായിരുന്നു. സെമിനാറില്‍ ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ ശാലിനി ഗോപിനാഥ്, സീനിയര്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എം. അബ്ദുള്‍ കബീര്‍, മൂവാറ്റുപുഴ ക്ഷീരവികസന ഓഫീസര്‍ കെ. പൗലോസ് എന്നിവര്‍ വിഷയാവതരണം നടത്തി.
ഷേക്സ്പിയറിന് ആദരം പതിനേഴ് കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിച്ച അധ്യാപകന് കാലടി: ഷേക്സ്പിയറിന്റെ ഹാംലറ്റിലെ പതിനേഴ് കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച് അധ്യാപകന്. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ് ഷേക്സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. വിഖ്യാത നാടകകൃത്ത് ഷേക്സ്പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്കാരിക സാംസ്ക്കാരിക ഗവേഷണ സംഘടനയായ റിനൈന്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്ളാസ്സ്റുംതിയറ്റര് എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്. പരമ്പരാഗത ക്ളാസ്സ്റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്ളാസ്റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.ക്ളാസ്റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ് ആവിഷ്ക്കരിച്ചത്. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ് സിനര്‍ജി ദ ക്ളാസ്സ്റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

Comments
Post a Comment