നെടുമ്പാശേരി: ഗുരുതരമായ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന കൊച്ചി അന്താരാഷ്ട്ര വിമാനതാവള എംഡി വി ജെ കുര്യനെ തൽസ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ശിവസേന സംസ്ഥാന പ്രസിഡൻ്റ് എം എസ് ഭുവനചന്ദ്രൻ പറഞ്ഞു
സിബിഐ അന്വേഷണം നേരിടുന്ന സിയാൽ എംഡി വി ജെ കുര്യൻ ഐ എ എസ് രാജീവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേന പ്രവർത്തകർ സംഘടിപ്പിച്ച എയർപോർട്ടിലേയ്ക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാരിൻ്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വി ജെ കുര്യനെതിരെ സി ബി ഐ എടുത്തിരി തുന്ന കേസ് കുര്യനും ഏതാനും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിക്കുവാൻ ശ്രമിച്ച് വരികയാണ് ഇത് അംഗീകരിക്കുവാൻ കഴിയില്ല സർക്കാരിൻ്റെ ഭാഗമായി ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥ അനുവദിക്കുവാൻ കഴിയില്ലയെന്നും എം എസ് ഭുവനചന്ദ്രൻ വ്യക്തമാക്കി
ജില്ലാ പ്രസിഡൻ്റ് ടി അർ ദേവൻ മുഖ്യപ്രഭാഷണം നടത്തി അഡ്വ സാം ഐസക്ക് സി ആർ ലെനിൻ, കെ വൈ കുഞ്ഞുമോൻ, അഭിലാഷ് ശശി, ജോണി സ്റ്റീഫൻ, സുനിൽ പാലിശ്ശേരി, കെ കെ ബിജു, പി.കെ രാജേഷ്, ധനേഷ് പുഷ്പൻ, ആൻ്റണി ദേവസി തുടങ്ങിയവർ പ്രസംഗിച്ചു സംസ്ഥാന സർക്കാരിൻ്റെ ഭൂരിപക്ഷപങ്കാളിത്തത്തോടെ മുൻ മുഖ്യ മന്ത്രി കെ കരുണാകൻ തുടങ്ങി വെച്ച കൊച്ചി അന്താരാഷ്ട്ര വിമാനതാവള പദ്ധതി ഇപ്പോൾ സ്വകാര്യ സ്ഥാപനമാക്കി മാറ്റിയത് എം.ഡി വി ജെ കുരിയൻ്റെ നേതൃത്വത്തിലാണന്നും ശിവസേന ആരോപിച്ചു
സ്വയം തട്ടിക്കൂട്ടിയ ചെറുകിട ഓഹരി ഉടമകളുടെ സംഘടനയേയും ചില സ്ഥാപാത താൽപര്യക്കാരെയും ചില ജനപ്രതിനിധികളെയും വി ജെ കുരിയൻ ചൊൽപൊടിയ്ക്ക് നിർത്തിയിരിക്കുകയാണ് അതുകൊണ്ടാണ് 51 ശതമാനം സർക്കാർ ഓഹരി എന്ന തത്വത്തിൽ നിന്നും വ്യതിചലിച്ച് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാന താവളം ഒരു സ്വകാര്യ സ്ഥാപനമായി മാറ്റിയിരിയ്ക്കുകയാണ് യാത്രക്കാരുടെ സുരക്ഷിതത്വം കൊച്ചി അന്താരാഷ്ട്ര വിമാന താവളം കാറ്റിൽ പറത്തുകയാണ് കോടി കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ ആയിരം സി ഐ എസ് എഫ്കാർ ആണ് വേണ്ടത് എന്നാൽ അഞ്ഞൂറ് സി ഐ എസ് എഫ് കാർ പോലുമില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും ശിവസേന ഭാരവാഹികൾ പറഞ്ഞു
Comments
Post a Comment