Skip to main content

കൊച്ചി നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി എം.ജി റോഡ് ജോസ് ജംഗ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ നടപ്പാത നവീകരണം

രണഭാഷാ വാരാചരണം: സമാപനം നവംബര്‍ 7-ന്്

കൊച്ചി: ജില്ലാഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാചരണത്തിന്റെ സമാപന സമ്മേളനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 7 വൈകീട്ട് 3-ന് നടക്കും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അദ്ധ്യക്ഷനാകുന്ന ചടങ്ങ് സാഹിത്യകാരന്‍ സേതു ഉദ്ഘാടനം ചെയ്യും. എന്‍ എസ് മാധവന്‍ മുഖ്യാതിഥിയായിരിക്കും. ആകാശവാണി കൊച്ചി ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, പ്രോഗ്രാം എക്‌സിക്യൂട്ടിവ് ശ്രീകുമാര്‍ മുഖത്തല, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി കെ പ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍ എന്നിവര്‍ സംസാരിക്കും. ഭരണഭാഷാവാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും. 

ഡിജിറ്റല്‍ ഇന്ത്യ വാഹന പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം
കൊച്ചി: ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവു നല്കുക എന്ന ലക്ഷ്യത്തോടെ രാജ്യമൊട്ടാകെ നടത്തപ്പെടുന്ന ഡിജിറ്റല്‍ ഇന്ത്യ വാഹന പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എം.പി. പ്രൊഫ.കെ. വി. തോമസ് നവംബര്‍ ഒമ്പതിന് രാവിലെ 10.30 ന് കളക്‌ട്രേറ്റ് പരിസരത്ത് നിര്‍വ്വഹിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത 40 കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന പ്രചരണ പരിപാടി ഡിസംബര്‍ ഒന്നിന് കറുകുറ്റിയില്‍ സമാപിക്കുമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചും.

കൊച്ചി നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി എം.ജി റോഡ് ജോസ്
ജംഗ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ നടപ്പാത നവീകരണം                                                 
കൊച്ചി: അമൃത് പദ്ധതിയുടെ ഭാഗമായി എം.ജി റോഡ് ജോസ് ജംഗ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ നടപ്പാതയുടെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. മാധവ ഫാര്‍മസി മുതല്‍ ജോസ് ജംഗ്ഷന്‍ വരെയുളള നടപ്പാത മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി കെ.എം.ആര്‍.എല്‍ നവീകരിക്കുന്നതിനാല്‍ ജോസ് ജംഗ്ഷന്‍ മുതല്‍ തേവര വരെയുളള നടപ്പാതയുടെ നവീകരണമാണ് അമ്യത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടമായി ജോസ് ജംഗ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ 1450 മീറ്റര്‍ നീളത്തില്‍ നടപ്പാത നിര്‍മിക്കുന്നതിന് രണ്ടു കോടിയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുളളത്. പദ്ധതി പ്രകാരം കേബിള്‍ ഡക്റ്റ്, കാന ശുചീകരണത്തിനായ മാന്‍ഹോള്‍, മികച്ച ടൈലുകള്‍ പാകിയിട്ടുളളതും ഹാന്റ് റെയ്‌ലോടു കൂടിയതുമായ മനോഹരമായ നടപ്പാത എന്നിവയുടെ നിര്‍മാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ അറ്റ്‌ലാന്റിസ് മുതല്‍ തേവര വരെയുളള ഭാഗം ഉള്‍പ്പെടുത്തുന്നതാണ്.
അമൃത് പദ്ധതി പ്രകാരം പഷ്ണിത്തോടിന്റെ മധുരകമ്പനി മുതല്‍ ഒന്നരക്കിലോമീറ്ററോളം ദൂരത്തില്‍ അടിഞ്ഞുകൂടിയിട്ടുളള ചെളി നീക്കം ചെയ്ത് തോടിന്റെ ആഴം കൂട്ടി സംരക്ഷണ ഭിത്തി നിര്‍മിച്ച് തോട് സംരക്ഷിക്കുന്നതിനു വേണ്ടി തയാറാക്കിയ രണ്ടു കോടി രൂപയുടെ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. അമ്യത് പദ്ധതിപ്രകാരമുളള മറ്റൊരു പദ്ധതിയായ 39 ലക്ഷം രൂപയുടെ ഫോര്‍ട്ടുകൊച്ചി സെന്റ് ജോണ്‍ പാര്‍ക്കിന്റെ നവീകരണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് പ്രവര്‍ത്തന പരിചയമുളളവരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക്  എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി എം.എഫില്‍/പി.എച്ച്.ഡി വിത്ത് ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക്  ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക്  ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ എട്ടിന് രാവിലെ 11-ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
അപ്രന്റീസ് ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു
കൊച്ചി: നവംബര്‍ 8-ന് നടത്താനിരുന്ന 105-ാമത് അഖിലേന്ത്യാ അപ്രന്റീസ് ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കളമശ്ശേരി ആര്‍ ഐ സെന്റര്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു

തെലങ്കാനയില്‍ കേരളഭവന്‍ നിര്‍മിക്കാന്‍ ഒരേക്കര്‍ അനുവദിച്ചു:
 മന്ത്രി ജെ. കൃഷ്ണറാവു

 കൊച്ചി: നാലുലക്ഷത്തിലധികം മലയാളി സമൂഹം വസിക്കുന്ന തെലങ്കാനയില്‍ കേരള ഭവന്‍ സ്ഥാപിക്കുന്നതിന് ഒരേക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു. 
 കേരളത്തിലെ പഞ്ചായത്ത്‌രാജ് സംവിധാനങ്ങളെക്കുറിച്ചും വികേന്ദ്രീകൃതാസൂത്രണ രീതികളെക്കുറിച്ചും നേരില്‍ക്കണ്ട് പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി അവിടെ നിന്നുള്ള ആറംഗ സംഘത്തോടൊപ്പം നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, സ്ഥിരംസമിതി അധ്യക്ഷരായ ഡോളി കുര്യാക്കോസ്, റസിയ റഹ്മത്ത്, സി. കെ. അയ്യപ്പന്‍കുട്ടി, സെക്രട്ടറി അബ്ദുള്‍ റഷീദ ്, മറ്റ് ഉദ്യോഗസ്ഥര്‍  എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. 
 ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വിവിധ വികസന, ക്ഷേമ പദ്ധതികളെക്കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. തെലങ്കാനയില്‍ താമസിക്കുന്ന മലയാളികളുടെ സേവനം സ്തുത്യര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും ആതുര ശുശ്രൂഷാ രംഗത്തും അധ്യാപന രംഗത്തും. മലയാളി സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരവും ബഹുമാനവും നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൃഷ്ണറാവു പറഞ്ഞു. 

ഫോട്ടോ ക്യാപ്ഷന്‍

 എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത്  എത്തിയ തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ജെ. കൃഷ്ണറാവുവിനെയും സംഘത്തെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. 

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...