Skip to main content

സൈബര്‍ശ്രീയില്‍ പരിശീലനം

വിദ്യാര്‍ത്ഥികള്‍ക്കുളള ശില്പശാല ഈസി കം ലാബ് 2016



കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ ഗവേഷണ വകുപ്പ് ഹയര്‍ സെക്കന്ററി 11, 12 ക്ലാസുകളില്‍ പഠിക്കുന്ന സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലായി ഈസി കം ലാബ് 2016 എന്ന പേരില്‍ രസതന്ത്ര ശില്പശാല നടത്തുന്നു ശില്പശാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും, വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ അധികൃതരും നവംബര്‍ 25-ന് മുമ്പായി അസിസ്റ്റന്റ് പ്രൊഫസര്‍, ഡോ.എന്‍.ആര്‍.സൂജ (ഫോണ്‍ 8547118725) അസിസ്റ്റന്റ് പ്രൊഫസര്‍ പി.കെ.രജിമോന്‍, (ഫോണ്‍ 9995090128) എന്നിവരുമായി ബന്ധപ്പെടുക.



സൈബര്‍ശ്രീയില്‍ പരിശീലനം

കൊച്ചി: സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ സെര്‍വര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നീ പരിശീന പദ്ധതികളില്‍ ഏതാനും ഒഴിവുണ്ട്. പരിശീലനങ്ങള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സെര്‍വര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് പരിശീനത്തിന് ഐ.ടി, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയില്‍ ബി.ടെക്/ഡിപ്ലോമ പാസായവര്‍ക്കും മറ്റ് ബിരുദമുളളവര്‍ക്കും പങ്കെടുക്കാം. പ്രതിമാസം 4500  രൂപ സ്റ്റൈപ്പന്റായി ലഭിക്കും.
ത്രീഡി ആനിമേഷന്‍ പരിശീലനത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്കും പങ്കെടുക്കാം. ബി.എഫ്.എ ഉളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.


തിരുവനന്തപുരത്ത് നടക്കുന്ന ആറ് മാസത്തെ പരിശീലനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പരിശീലനത്തിന് പങ്കെടുക്കാന്‍ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ എത്തിച്ചേരണം. ഫോണ്‍: 0471 2323949 ഇ-മെയില്‍: cybersricdit@gmail.com

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...