Skip to main content

കണ്ടെയ്‌നര്‍ ട്രെയിലര്‍ സമരം പിന്‍വലിച്ചു പാര്‍ക്കിങിന്‌ സൗകര്യമൊരുക്കും


കൊച്ചി: പാര്‍ക്കിങ്‌ സൗകര്യമേര്‍പ്പെടുത്തിയതിലെ അപര്യാപ്‌തതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കൊച്ചി തുറമുഖത്തെ കണ്ടെയ്‌നര്‍ ട്രെയിലര്‍ ലോറികള്‍ ഡിസംബര്‍ അഞ്ചു മുതല്‍ നടത്താനിരുന്ന സമരം ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ പിന്‍വലിച്ചു. വല്ലാര്‍പാടത്ത്‌ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്ത്‌ നാല്‌ ഏക്കറില്‍ ജനുവരി 26നകം പാര്‍ക്കിങ്‌ സൗകര്യമൊരുക്കുമെന്ന്‌ തൊഴിലാളി യൂണിയന്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ മുഹമ്മദ്‌ വൈ സഫിറുള്ള ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌.
ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ സ്ഥലത്ത്‌ യാര്‍ഡ്‌ നിര്‍മാണം പൂര്‍ത്തിയാകുന്നത്‌ വരെ വല്ലാര്‍പാടത്ത്‌ അര്‍പ്പിത യാര്‍ഡില്‍ 60 ട്രെയിലറുകള്‍ക്ക്‌ ടോളില്ലാതെ പാര്‍ക്കിങിന്‌ സൗകര്യമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്‌ സമീപം പ്രത്യേക സാമ്പത്തികമേഖലയില്‍ പത്ത്‌ ഏക്കര്‍ സ്ഥലം പാര്‍ക്കിങിനായി നല്‍കുമെന്ന്‌ കൊച്ചി തുറമുഖ ട്രസ്റ്റ്‌ സെക്രട്ടറി ഗൗരി.എസ്‌.നായരും വ്യക്തമാക്കി. ഏപ്രിലിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. തുറമുഖ വകുപ്പ്‌ മന്ത്രിയുടെ സാന്നിധ്യത്തില്‍ അടുത്ത മാസം പകുതിയോടെ ആലോചനായോഗം വിളിച്ച്‌ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ സി.കെ. പ്രകാശ്‌, തുറമുഖ ട്രസ്റ്റ്‌ ട്രാഫിക്‌ മാനേജര്‍ ജിമ്മി ജോര്‍ജ്‌, ഡിപി വേള്‍ഡ്‌ എച്ച്‌ആര്‍ വിഭാഗം മാനേജര്‍ ഗിരീഷ്‌ മേനോന്‍, തൊഴിലാളി യൂണിയന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ചാള്‍സ്‌ ജോര്‍ജ്‌, എം. ജമാല്‍കുഞ്ഞ്‌, വി.യു. ഹംസക്കോയ, അഡ്വ. സാനി, ജോസഫ്‌ സേവ്യര്‍, ട്രക്ക്‌ ഉടമ സംഘം ഭാരവാഹികളായ ടോണി തോമസ്‌, ടി.കെ. സജീവ്‌ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...