Skip to main content

'പുതിയ ദരിശനം':1200 പേജ് നോവൽ എഴുതാനെടുത്തത് 14 വർഷം

'പുതിയ ദരിശനം':1200 പേജ് നോവൽ എഴുതാനെടുത്തത് 14 വർഷം

കൊച്ചി:'പുതിയ ദരിശനം'എന്ന തന്റെ നോവൽ എഴുതിത്തീർത്തത് 14 വർഷം
കൊണ്ടാണെന്ന് തമിഴ് സാഹിത്യകാരൻ പൊന്നീലൻ.കൊച്ചി രാജ്യാന്തര പുസ്തകോത്സവം
ലിറ്റ്‌ഫെസ്റ്റിന്റെ ഭാഗമായി എറണാകുളം ബി ടി എച്ചിൽ നോവലിന്റെ ഇംഗ്ലീഷ്
പരിഭാഷ-ന്യൂ ദർശനാസ-യുടെ പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിസ നിയമം രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പ്രമേയമാക്കിയ 1200
പേജുള്ള നോവൽ ഏഴുതവണ തിരുത്തിയും മാറ്റിയുമെഴുതിയെന്നും പൊന്നീലൻ
പറഞ്ഞു.പ്രൊഫ.മുളങ്കുന്നത്തുകാവ് കൃഷ്ണൻ  നമ്പ്യാരുടെ 'അഷ്‌ടദളം',പി ആർ
സുദർശൻ നായരുടെ 'ഗീതാപാഠം',പ്രശാന്തി ചൊവ്വരയുടെ 'ഭവിഷ്യപുരാണ
കഥകൾ',അഡ്വ.വി പത്മനാഭന്റെ 'നേർരേഖകൾ',എസ് സതീദേവിയുടെ
'ഉഷാമലരികൾ',പ്രൊഫ.ഗീതാലയം
ഗീതാകൃഷ്ണന്റെ 'അനർഘങ്ങളായ ഭാരതര്തനങ്ങൾ'തുടങ്ങിയ പുസ്തകങ്ങളും പ്രകാശനം ചെയ്തു.

പ്രൊഫ.എം കെ സാനു,ചാക്കാണി മുത്തു ,പ്രൊഫ.പി ആനന്ദകുമാർ,എ എം
സാലൻ,ലക്ഷ്മണൻ,അഡ്വ.എൻ നഗരേഷ്,ശ്രീകുമാരി രാമചന്ദ്രൻ,പ്രൊഫ.സി ആർ
ഓമനക്കുട്ടൻ,പ്രയാർ ഗോപാലകൃഷ്ണൻ,ഡോ.മുഞ്ഞിനാട് പത്മകുമാർ,രവി
കുറ്റിക്കാട്,വി  കലാധരൻ തുടങ്ങിയവർ പങ്കെടുത്തു. റീജ ജോസ് കഥ
അവതരിപ്പിച്ചു.



'ക്ലാസിക്ക് കൃതികൾ ജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നു'

കൊച്ചി:ജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണ് ക്ലാസിക്ക് കൃതികളെന്ന്
ഡോ.കെ ജി പൗലോസ്.കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായ
ലിറ്റ്‌ഫെസ്റ്റിൽ  'ഇന്ത്യൻ ക്ലാസിക്കുകൾ' ചർച്ചയിൽ അധ്യക്ഷത
വഹിക്കുകയായിരുന്നു അദ്ദേഹം.

ജീവിതമെന്ന സമസ്യ തുറന്നുകാട്ടുന്ന ക്ലാസിക്കുകൾ ജീവിതത്തിന്റെ മൂല്യവും
വ്യക്തമാക്കുന്നു.ജീവിതത്തിന്റെരഹസ്യങ്ങളും മൗനവും ഈ മഹത് കൃതികൾ
വെളിപ്പെടുത്തുന്നുവെന്നും ചർച്ച അഭിപ്രായപ്പെട്ടു.

ഡോ.എം വി നടേശൻ,വി ആർ അനിൽകുമാർ  എന്നിവർ പങ്കെടുത്തു.  അമീഷ്
ത്രിപാഠിയുമായി ഡോ.ലത നായരും വി പി ധനഞ്ജയനുമായി എ പ്രഭാകരനും
മുഖാമുഖംനടത്തി.ലോകസാഹിത്യവും നൊബേൽ
പുരസ്കാരവും എന്ന വിഷയത്തിൽ  ഡോ.ടി പി ശ്രീനിവാസൻ  പ്രഭാഷണം നടത്തി.

കേരളനടനം പുസ്തകപ്രകാശനം,എം എൽ എമാരായ വി ഡി സതീശൻ,അനൂപ് ജേക്കബ് എന്നിവരുടെ
പ്രഭാഷണം,നൃത്തസന്ധ്യ എന്നിവയും നടന്നു.


സ്ത്രീകൾ സാമൂഹ്യ ബോധത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു:രാജേഷ് ജയരാമൻ

കൊച്ചി:സാമൂഹ്യപ്രശ്നങ്ങളെ നേരിടാനും വെല്ലുവിളിക്കാനും പ്രാപ്തമായ
സാമൂഹ്യാവബോധമുണ്ടെങ്കിൽ സ്ത്രീകൾക്ക് സിനിമയിൽ മികച്ച അവസരം
ലഭിക്കുമെന്ന് തിരക്കഥാകൃത്ത് രാജേഷ് ജയരാമൻ.സെന്റ്  തെരേസാസ് കോളേജിൽ
കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായ ലിറ്റ്‌ഫെസ്റ്റിൽ
വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഓഫിസ് ജോലികളിലും കുടുംബ പ്രാരാബ്ധങ്ങളിലും ഒതുങ്ങി സ്ത്രീകൾ സാമൂഹ്യ
ബോധത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു.അതുകൊണ്ടാണ് സ്ത്രീകൾ കലാരംഗത്ത്
കൂടുതലായി ഉയർന്നുവരാത്തത്.സിനിമയേക്കാൾ സീരിയലാണ് സ്ത്രീകൾക്ക്
കടന്നുവരാണ് കൂടുതൽ യോജിച്ച മാധ്യമമെന്നും രാജേഷ് ജയരാമൻ പറഞ്ഞു.ഇംഗ്ലീഷ്
അധ്യാപിക ടെസി രാജേഷിന് ഉപഹാരം നൽകി.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...