Skip to main content

കാലത്തിനൊപ്പം മാറണം, ഭാഷയും തനിമയും മറക്കരുത്‌: മുഖ്യമന്ത്രി



കൊച്ചി: കാലം മാറുന്നതിനനുസരിച്ചുള്ള തയ്യാറെടുപ്പ്‌ നമുക്ക്‌ വേണമെന്നും എന്നാല്‍ നമ്മുടെ വളര്‍ച്ച മാതൃഭാഷയും തനിമയും മറന്നുകൊണ്ടുള്ളതാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഐബിഎസ്‌ സോഫ്‌റ്റ്‌വെയറിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഓഫീസ്‌ കാമ്പസ്‌ ശിലാസ്ഥാപനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ വിദ്യാഭ്യാസരീതിയുടെ ഭാഗമായി നാടിന്റെ തനിമ ഉള്‍ക്കൊള്ളാതെയാണ്‌ ചെറുപ്പക്കാര്‍ വളരുന്നത്‌. ഇത്‌ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്‌. നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ശാപമാണിത്‌. അതുകൊണ്ടു തന്നെ മുതിര്‍ന്നവരെ വായിക്കാന്‍ പഠിപ്പിക്കുന്നതിനു വരെ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സാങ്കേതികതരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ക്രമാനുഗതാകണമെന്നും അത്‌ തല്ലിപഴുപ്പിച്ചുണ്ടാക്കുന്നതാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റങ്ങള്‍ ക്രമാനുഗതമാണെങ്കിലും ചിലപ്പോഴൊക്കെ ഒരു കുതിച്ചു ചാട്ടം ഉണ്ടായേക്കാം. എന്നാല്‍ അനാവശ്യമായി കാലമെത്തുന്നതിനുമുമ്പെ തല്ലിപഴുപ്പിച്ചാല്‍ ഗുണകരമായ ഫലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കേരളത്തെക്കുറിച്ച്‌ പല കേന്ദ്രങ്ങളിലും തെറ്റായ രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്‌. സംസ്ഥാനത്തെ പണിമുടക്കും ഹര്‍ത്താലും നിക്ഷേപകര്‍ക്ക്‌ അസൗകര്യം സൃഷ്ടിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഉപദേശങ്ങളും തള്ളിക്കളഞ്ഞുകൊണ്ട്‌ വിജയഗാഥ രചിച്ച ഐബിഎസിനെയും സ്ഥാപകന്‍ വി.കെ.മാത്യൂസിനെയും അദ്ദേഹം അഭിനന്ദിച്ചു. പുതിയ ആശയങ്ങളും പുതിയ സംരംഭങ്ങളും സംസ്ഥാനത്ത്‌ ഉയര്‍ന്നു വരുന്നത്‌ അഭിനന്ദനാര്‍ഹമാണെന്നും പുതിയ നിക്ഷേപകസംരംഭങ്ങള്‍ക്കായി 300 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐബിഎസിന്റെ വളര്‍ച്ചയെ അഭിനന്ദിച്ചു. ഐബിഎസ്‌ കാമ്പസ്‌ ഇന്‍ഫോപാര്‍ക്കില്‍ വരുന്നതോടെ തൊഴിലവസരം കൂടുകയാണെന്ന്‌ ഇന്‍ഫോപാര്‍ക്ക്‌ സിഇഒ ഋഷികേശ്‌ നായര്‍ പറഞ്ഞു. കേരളം നിക്ഷേപകസൗഹൃദ സംസ്ഥാനമാണെന്ന ്‌ ഐബിഎസ്‌ ഗ്രൂപ്പ്‌ സ്ഥാപകനും എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനുമായ വി.കെ. മാത്യൂസ്‌ അഭിപ്രായപ്പെട്ടു. ഇവിടുത്തെ സാമൂഹിക രാഷ്ട്രീയ സ്ഥിരതയും പൊതുജനങ്ങളോടടുത്തു നില്‌ക്കുന്ന രാഷ്ടീയ ഉദ്യോഗസ്ഥവൃന്ദവും സംരംഭങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
മുന്‍ എംപി പി രാജീവ്‌ യോഗത്തില്‍ സംബന്ധിച്ചു. ഐബിഎസ്‌ സിഇഒ രാജീവ്‌ ഷാ, വൈസ്‌ ചെയര്‍മാന്‍ രാജേഷ്‌ പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനുശേഷം ഐബിഎസിന്റെ കേരളത്തിലെ രണ്ടാമത്തെ കാമ്പസാണ്‌ ഇന്‍ഫോപാര്‍ക്കിലേത്‌. അഞ്ച്‌ എക്കറിലായി ആറുലക്ഷം ചതുരശ്രഅടിയില്‍ നിര്‍മ്മിക്കുന്ന ഈ സമുച്ചയം പൂര്‍ത്തിയാക്കുമ്പോള്‍ 6000 പേര്‍ക്ക്‌ തൊഴില്‍ ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. പരിസ്ഥിതി സൗഹാര്‍ദ്ദരീതിയില്‍ നിര്‍മ്മിക്കുന്ന കൊച്ചിയിലെ കാമ്പസിന്റെ ആദ്യഘട്ടം 2019 എപ്രിലില്‍ പൂര്‍ത്തിയാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...