Skip to main content

സഹകരണമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി




കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം ചോര്‍ത്തിക്കളയാനുള്ള ഗൂഢനീക്കത്തെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ചെറുത്തു തോല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികം, ജില്ല, സംസ്ഥാനം എന്നിങ്ങനെ ത്രിതലങ്ങളിലായി സഹകരണമേഖലയില്‍ നിക്ഷേപിച്ചിട്ടുള്ള ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ മേഖല സംരക്ഷണ ക്യാമ്പയിനിന്റെ ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഹകരണമേഖല നേരിടുന്ന ഭീഷണിയ്‌ക്കെതിരെ സഹകാരികളുടെ അഭൂതപൂര്‍വമായ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ജനസഹകരണത്തോടെ വളര്‍ന്ന് പന്തലിച്ച പ്രസ്ഥാനമായ സഹകരണമേഖലയ്ക്ക് നേട്ടങ്ങളുടെ ചരിത്രമാണുള്ളത്. കേരളത്തിലെ കുടുംബങ്ങളില്‍ ബാങ്ക് അക്കൗണ്ട് വ്യാപകമാക്കിയത് സഹകരണമേഖല നടത്തിയ പ്രവര്‍ത്തനങ്ങളാണ്. കുടുംബങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ് ഈ ബാങ്കുകള്‍.
കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ പരമ്പരാഗത വ്യവസായത്തില്‍ ശക്തമായി നിലകൊള്ളുന്നത് സഹകരണ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസം, രോഗ്യം, ഉപഭോക്തൃ വ്യവസായം, ക്ഷീര വ്യവസായം തുടങ്ങി ഐ.ടി വരെയുള്ള രംഗങ്ങളിലെല്ലാം സഹകരണമേഖല ശക്തമായ സാന്നിധ്യമാണ്. വായ്പാ മേഖലയില്‍ സമാനതകളില്ലാത്ത മുന്നേറ്റം കേരളത്തിന് നേടിക്കൊടുത്തതും സഹകരണമേഖലയാണ്. ഓരോ പ്രദേശത്തെയും ജനങ്ങളുടെ അത്താണിയാണ് സഹകരണമേഖലയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സഹകരണമേഖലയ്‌ക്കെതിരെ വ്യാജപ്രചാരണം നയിക്കുന്നത് ഒരു വിഭാഗം മാത്രമാണ്. നാടിന്റെ അഭിമാനമായ സഹകരണമേഖല തകര്‍ന്നാലും വേണ്ടില്ല കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെ ന്യായീകരിക്കണമെന്ന സമീപനമാണ് ഇവരുടേത്. അതേസമയം ഈ രംഗം പ്രശ്‌നങ്ങള്‍ നേരിട്ട ഘട്ടത്തിലെല്ലാം ഭിന്നതകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായ നിലപാട് സ്വീകരിച്ച ചരിത്രമാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. ഇതിനെതിരെ നിലകൊള്ളുന്നവരെ ജനം തിരിച്ചറിയും.
 സഹകരണമേഖല കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന അസംബന്ധ പ്രചാരണം കേരളം തള്ളിക്കളയും. തികച്ചും സുതാര്യമായ രീതിയിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഇടപാടുകാരനെ കുറിച്ചും മറ്റ് ബാങ്കുകളേക്കാള്‍ കൃത്യമായ വിവരമുള്ള ബാങ്കുകളാണ് സഹകരണമേഖലയിലുള്ളത്. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അത് പരിശോധിക്കുന്നതിന് ഒരു തടസവുമില്ല. അതല്ലാതെ വ്യാജപ്രചാരണം നടത്തുകയല്ല വേണ്ടത്. ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ക്ക് ഏതു വിവരവും നല്‍കാന്‍ സഹകരണസംഘങ്ങള്‍ തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണമേഖലയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങള്‍ തുറന്നു കാട്ടുന്നതിനും സഹകരണമേഖലയുടെ മുന്നേറ്റങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റിന്റെയും ഫേസ് ബുക്ക് പേജിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. എം.എല്‍.എമാരായ കെ.എം. മാണി, കെ. കൃഷ്ണന്‍കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, എസ്. ശര്‍മ്മ, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, കെ.ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പി പി. രാജീവ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ്, സത്യന്‍ മൊകേരി, ഉഴവൂര്‍ വിജയന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സഹകരണ സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരും സഹകാരികളും സഹകരണസംഘം ജീവനക്കാരുമടക്കം നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...