Skip to main content

പൊലീസില്‍ വനിതകളുടെ അംഗബലം പതിനഞ്ച് ശതമാനമാക്കും: മുഖ്യമന്ത്രി


കൊച്ചി: സംസ്ഥാന പൊലീസ് സേനയില്‍ വനിതകളുടെ അംഗബലം പതിനഞ്ച് ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പൊലീസില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത്. സ്ത്രീ സുരക്ഷ സാധ്യമാകുന്നതില്‍ സാമൂഹിക ചുറ്റുപാടുകളുടെ മാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വനിതകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തുന്ന പിങ്ക് പൊലീസ് പട്രോളിങിന്റെ ഉദ്ഘാടനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസുരക്ഷയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. എന്നാല്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒട്ടേറെ ക്രൂരകൃത്യങ്ങള്‍ ഇവിടെയും അരങ്ങേറുന്നു. ഇത്തരം വാര്‍ത്തകള്‍ വരുന്ന ഘട്ടത്തില്‍ സമൂഹത്തിലുളവാകുന്ന വേദനയും ഞെട്ടലും ദിവസങ്ങള്‍ കഴിയുമ്പോള്‍ വിസ്മൃതിയിലാകുകയാണ് പതിവ്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. പിഞ്ചുകുഞ്ഞു മുതല്‍ അമ്മൂമ്മ വരെ പീഡനത്തിരയാകുന്ന വാര്‍ത്തകളും കേള്‍ക്കേണ്ടി വരുന്നു. ദുരനുഭവങ്ങള്‍ ആരില്‍ നിന്നുണ്ടാകരുതെന്ന് നമ്മള്‍ കണക്കാക്കുന്നുവോ അവരില്‍ നിന്നു തന്നെ അതുണ്ടാകുന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്.
പീഡനസംഭവങ്ങളില്‍ 75 ശതമാനവും പുറത്തറിയുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിയമപാലകരുടെ ഭാഗത്തു നിന്നും മാനസികപീഡനമുണ്ടാകുമെന്ന ആശങ്കയും മാനഹാനിയെ കുറിച്ചുള്ള ഭയവുമാണ് പരാതി നല്‍കുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത്. കേരളം ഇതില്‍ നിന്ന് മുക്തമാകണം. ശക്തമായ രീതിയില്‍ പൊലീസ് ഇരയോടൊപ്പം നില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിനാണ് പിങ്ക് പൊലീസ് പട്രോളിങ് ആരംഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിങ്ക് പൊലീസ് പട്രോളിങിനെ കുറിച്ച് അവബോധം നല്‍കുന്നതിന് മാധ്യമപ്രവര്‍ത്തകന്‍ യു. ഹരീഷും സെന്‍ട്രല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനനന്ത്‌ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത കാവലാള്‍ എന്ന പരസ്യചിത്രത്തിന്റെ അവതരണോദ്ഘാടനം മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. മുന്‍ എം.പി. പി. രാജീവ്, എഡിജിപി ബി. സന്ധ്യ, ഐ.ജി എസ്. ശ്രീജിത്ത്, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി. പ്രകാശ്, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ ടാനി തോമസ്, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, സാമൂഹ്യപ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍, ശ്യാമള സുരേന്ദ്രന്‍, കായികതാരം ഫര്‍ഹ മേത്തര്‍, മാധ്യമപ്രവര്‍ത്തക നിഷ ജെബി, അഡ്വ. സാനി തോമസ്, അഡ്വ. കെ.പി. രഞ്ജിനി, ലിസി തോമസ്, ചലച്ചിത്രതാരങ്ങളായ ഷീല, വിജയ് ബാബു, സന അല്‍ത്താഫ്, ദീപ്തി സതി, രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരേ നിറത്തിലും രൂപകല്‍പ്പനയിലും നാലു കാറുകളാണ് പിങ്ക് പട്രോളിങ്ങിന്റെ ഭാഗമായി കൊച്ചിയിലെ നിരത്തുകളിലുണ്ടാകുക. ജിപിഎസ് സംവിധാനവും ക്യാമറയുമുള്‍പ്പെടെ പ്രത്യേകം സജ്ജീകരണങ്ങളുള്ള ഈ വാഹനത്തില്‍ െ്രെഡവറുള്‍പ്പെടെ പരിശീലനം നേടിയ നാലു വനിതാപോലീസ് ഉദ്യോഗസ്ഥര്‍ പട്രോളിങ് സംഘത്തിലുണ്ടാകും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം, സ്ത്രീ സുരക്ഷ എന്നിവയെ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും അവര്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ആള്‍ത്തിരക്കുള്ള ഇടങ്ങളിലും സ്‌കൂള്‍, കോളേജ് പരിസരങ്ങളിലും സംഘം പട്രോളിങ് നടത്തും. രാവിലെ 8 മുതല്‍ വൈകീട്ട് 8 മണിവരെയായിരിക്കും പിങ്ക് പട്രോളിങ് ടീം പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം നമ്പര്‍ 1515. മൊബൈല്‍ വാട്‌സാപ്പ് നമ്പര്‍ 7559899100.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...