Skip to main content

ഡിജിധന്‍മേള ജനുവരി 12-ന്; പൊതുജനങ്ങള്‍ക്കായി മത്സരങ്ങള്‍

ഡിജിധന്‍മേള ജനുവരി 12-ന്;  പൊതുജനങ്ങള്‍ക്കായി മത്സരങ്ങള്‍

കൊച്ചി: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ഡിജിധന്‍മേള നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍  ജനുവരി 12ന്  സംഘടിപ്പിക്കും. വൈകീട്ട് 3-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഊര്‍ജ-കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ ചടങ്ങില്‍ പങ്കെടുക്കും. ഹോക്കിതാരം പി.ആര്‍ ശ്രീജേഷ്, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവരും സന്നിഹിതരായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മേള സംഘടിപ്പിക്കുന്ന നൂറു നഗരങ്ങളിലൊന്നാണ് കൊച്ചി. 
ജനുവരി 12ന്  രാവിലെ 10 മണി മുതല്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പണരഹിത ഇടപാടുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പ്രസന്റേഷനുകളും ഉണ്ടാകും. ബാങ്കുകളുടെയും ടെലികോം സര്‍വീസ്ദായകരുടെയും സ്‌റ്റോളുകള്‍, കര്‍ഷകര്‍ക്കായുള്ള ഡിജിറ്റല്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ വിവരിക്കുന്ന സ്റ്റാളുകള്‍ എന്നിവ ഡിജിധന്‍മേളയുടെ ഭാഗമായുണ്ടാകും. 
ഡിജിധന്‍ മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കായി ശീര്‍ഷക വാചക മത്സരവും ജിംഗിള്‍ രചനാ മത്സരവും ആകാശവാണി കൊച്ചി നിലയമാണ് സംഘടിപ്പിക്കുക. പത്തുവാക്കില്‍ കവിയാത്ത ശീര്‍ഷകവാചകമത്സരവും  അഞ്ചുവാചകത്തില്‍ കവിയാത്ത ജിംഗിളിനു വേണ്ട രചനയും മത്സരത്തിനായി അയയ്ക്കാം.    'ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രസീവ് ഇന്ത്യ' എന്നതാണ് വിഷയം. KFM DIGI എന്ന് ടൈപ്പ് ചെയ്ത് രചനയടക്കം 56060 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുകയോ airfmkochi@gmail.com എന്ന ഇ-മെയിലിലേക്ക്  രചനകള്‍ അയയ്ക്കുകയോ  ചെയ്യാം.  രചനകള്‍ ലഭിക്കേണ്ട അവസാനതീയതി ജനുവരി 11-ന് ഉച്ചയ്ക്ക് 2 മണി. ഫോണ്‍: 2422543. പതിനായിരം രൂപ മൂല്യമുള്ള സമ്മാനങ്ങള്‍ വിജയിയ്ക്ക് ലഭിക്കും. 
വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ മത്സരങ്ങളും ഡിജിധന്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഫോണ്‍: 2422227



വനിത കെയര്‍പ്രൊവൈഡര്‍മാരുടെ ഒഴിവ്
കൊച്ചി: കാക്കനാട് കേരള മീഡിയ അക്കാദമിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗവ:ചില്‍ഡ്രന്‍സ് ഹോമില്‍ (ഗേള്‍സ്) രണ്ട് വനിത കെയര്‍പ്രൊവൈഡര്‍മാരുടെ (മള്‍ട്ടിടാസ്‌ക്) ഒഴിവ് നിലവിലുണ്ട്. ഈ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം 25 നും 50 നും ഇടയ്ക്ക് പ്രായമുളളവരായിരിക്കണം. വെളളകടലാസില്‍ അപേക്ഷ തയാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 11 രാവിലെ 11-ന് ഗവ:ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ എഡ്യൂക്കേറ്റര്‍ : വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ഗവ:ചില്‍ഡ്രന്‍സ് ഹോമില്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ ഒരാളെ 2017 മാരച്ച് വരെയുളള കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 10,000 രൂപ വേതനം. ബി.എഡ്, മൂന്ന് വര്‍ഷ തൊഴില്‍ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. റിട്ടയര്‍ ചെയ്തവരെയും പരിഗണിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അഭിരുചിയും, താത്പര്യവുമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജനുവരി 11-ന് ഉച്ചയ്ക്ക് രണ്ടിന് ഗവ:ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 2428553

തൊഴില്‍മേള: ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം
             കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മേഖലയിലെ 'നിയുക്തി-2017' ജോബ് ഫെസ്റ്റ് കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ക്യാമ്പസില്‍ ജനുവരി 14-ാം തീയതി സംഘടിപ്പിക്കുന്നു.  70-ലേറെ ഉദ്യോഗദായകര്‍ 3000ലേറെ ഒഴിവുകള്‍ അറിയിച്ചിട്ടുണ്ട്.  കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള വിവിധ മേഖലകളിലുള്ള ഉദ്യോഗദായകര്‍ അറിയിച്ചിട്ടുള്ള ഒഴിവുകളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മേല്‍ പറഞ്ഞ ജില്ലകളില്‍പ്പെട്ട തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എറണാകുളം മെഗാ ജോബ്‌ഫെസ്റ്റിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രമായിരിക്കും. 

പ്രീ സ്‌കൂള്‍ കിറ്റുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കോതമംഗലം ശിശു വികസന പദ്ധതിയിലെ 130 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് തയാറുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറില്‍ മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2822372.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തേവരഫെറിയില്‍ ഫിഷറീസ് സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന കൊച്ചി (അര്‍ബന്‍) - രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 130 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിച്ചണ്‍ വെയിംഗ് സ്‌കെയിലുകള്‍, ഊഞ്ഞാല്‍, ബുക്ക് റാക്ക്, പ്രഷര്‍ കുക്കര്‍, ഗ്ലാസ് പ്ലേറ്റ് എന്നിവയുടെ വിതരണത്തിനായി അംഗീകൃത വിതരണക്കാര്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ചതും മത്സരാധിഷ്ഠിരവുമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്  0484-2663169. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി 17.

ജില്ലയില്‍ പട്ടികജാതി കടാശ്വാസം ഇനത്തില്‍ 
66 ലക്ഷത്തോളം രൂപ അനുവദിച്ചു
കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുളളതും 2006 മാര്‍ച്ച് 31 ന് തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശികയായിട്ടുളളതുമായ വായ്പകളില്‍ 50,000 രൂപ വരെയുളളത് പലിശയും പിഴ പലിശയും ഉള്‍പ്പെടെ കടാശ്വാസമായി അനുവദിച്ച് ഉത്തരവായി. ജില്ലയില്‍ പട്ടികജാതി കടാശ്വാസം ഇനത്തില്‍ 65,78,733 രൂപ അനുവദിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവ് നല്‍കി. ഈ തുകയുടെ ചെക്ക് സര്‍ക്കാര്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിന് നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ 41 സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കിനും ആയിട്ടാണ് തുക അനുവദിച്ച് ഉത്തരവായിട്ടുളളത്. ജില്ലാ സഹകരണ ബാങ്ക് ബന്ധപ്പെട്ട സംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക്  ഉത്തരവ് പ്രകാരം തുക നല്‍കും. കടാശ്വാസത്തിന് അര്‍ഹരായിട്ടുളള അംഗങ്ങളുടെ പേരും മേല്‍വിലാസവും കടാശ്വാസം അനുവദിച്ച തുകയും സംഘം/ബാങ്ക് നോട്ടീസ് ബോര്‍ഡില്‍ അംഗങ്ങളുടെ പരിശോധനയ്ക്കായി പ്രസിദ്ധീകരിക്കും.

പോളിയോ: ജില്ലാ ടാസ്ക്‌ ഫോഴ്‌സ് യോഗം 11-ന്
കൊച്ചി: പള്‍സ് പോളിയോ പ്രതിരോധമരുന്നുവിതരണം സംബന്ധിച്ച ജില്ലാ  ടാസ്ക്‌ ഫോഴ്‌സ് സമിതി ജനുവരി 11-ന് വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ യോഗം ചേരും. 

സൗജന്യ പരിശീലനം
കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ/ഒ.ബി.സി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം നല്കുന്നു. കമ്പ്യൂട്ടര്‍ ടാലി കോഴ്‌സ് (യോഗ്യത പ്ലസ് ടു) സ്‌പോക്കണ്‍ ഇംഗ്ലീഷ് (യോഗ്യത എസ്.എസ്.എല്‍.സി) ഐ.എ.എസ് പ്രിലിമിനറി പരീക്ഷ (യോഗ്യത ഡിഗ്രി) എന്നിവയിലാണ് പരിശീലനം. പരിശീലന കാലയളവ് മൂന്ന് മാസം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള പിന്നാക്ക, ന്യൂനപക്ഷ സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികജാതി വര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുളള സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വിദ്യാര്‍ത്ഥികള്‍ ജനുവരി 17-ന് മുമ്പ് രക്ഷിതാവിനോടൊപ്പം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0484-2623304.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ പുസ്തകങ്ങളുടെ പ്രീ പ്രസ് വര്‍ക്കിനും അച്ചടി പോസ്റ്റ് പ്രസ് വര്‍ക്കിനും പാനല്‍ തയാറാക്കുന്നത് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 19-ന് ഉച്ചയ്ക്ക് ശേഷം മൂന്നു മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കേരള മീഡിയ അക്കാദമിയില്‍ നിന്ന് അറിയാം.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷാ പരിശീലനം

കൊച്ചി: പ്ലസ് ടു ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ബി.എസ്.സി ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പ്രശസ്തമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കോഴിക്കോട് സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലും ചേര്‍ന്ന് പഠിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രവേശനപരീക്ഷക്ക് സജ്ജരാക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അവസരമൊരുക്കുന്നു.
ഈ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കു വേണ്ടി കുട്ടികളെ സജ്ജരാക്കുന്നതിനായി 1/2 ദിവസത്തെ അവബോധനവും 4 ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയും വകുപ്പ് സംഘടിപ്പിക്കും. ജനുവരി 19-ാം തീയതി രാവിലെ 10 മുതല്‍ 1 വരെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് അവബോധന ക്ലാസ്സ് നടത്തുന്നതാണ്. 
ബി.എസ്.സി ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു ചേരാനായി പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അന്നു തന്നെ പരിശീലന പരിപാടിക്കായി പേര് രജിസ്റ്റര്‍ ചെയ്യാം. അവബോധന ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ ചെലവും, പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ ചെലവും ഭക്ഷണവും താമസ സൗകര്യവും വകുപ്പ് ലഭ്യമാക്കും. ഫോണ്‍  0485  2814957  

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...