![]() |
| (പടം...
സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചപ്പോള്‍.
|
കൊച്ചി: സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടങ്ങി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാവിലെ ബിഷപ് മാര്‍ ജോസഫ് കുന്നത്ത് ധ്യാനം നയിച്ചു. ഇറ്റലിയിലെ ഓര്‍ത്തോണയില്‍ നിന്നെത്തിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനെത്തുടര്ന്നു സിനഡിലെ മെത്രാന്മാര് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നും അജപാലനമേഖലകളില്‍ നിന്നുമായി 58 മെത്രാന്മാരാണു സിനഡില്‍ പങ്കെടുക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ട്. സിനഡ് 14നു വൈകുന്നേരം ആറിനു സമാപിക്കും.
)

Comments
Post a Comment