Skip to main content

ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലേക്ക്: കുസാറ്റില്‍ശാസ്ത്രയാന്‍ പരിപാടി



2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: മലയാള ചലച്ചിത്രങ്ങള്‍ക്കുളള 2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുളള ചിത്രങ്ങള്‍, 2016 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുളള ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, സിനിമാ സംഘടനകളായ ഫിലിം ചേമ്പര്‍, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി (അണ്‍ ഇന്ററെപ്റ്റഡ്), ബ്ലൂ-റേ ആയി സമര്‍പ്പിക്കണം. അക്കാദമി വെബ്‌സൈറ്റായ ംംം.സലൃമഹമളശഹാ.രീാല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യണം. തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ ഫെബ്രുവരി 10 നു മുമ്പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.

ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലേക്ക്:
കുസാറ്റില്‍ശാസ്ത്രയാന്‍ പരിപാടി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഗവേഷണത്തിലൂടെ ആര്‍ജിച്ച അറിവുകള്‍ സാധാരണക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ലക്ഷ്യമിട്ട് 'ശാസ്ത്രയാന്‍- കുസാറ്റ് ജനങ്ങളിലേക്ക്' എന്ന ജനപക്ഷ പരിപാടി ജനുവരി 20, 21 തീയതികളില്‍ കൊച്ചി സര്‍വ്വകലാശാലയില്‍ നടത്തുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. ജെ.ലത അറിയിച്ചു. സംസ്ഥാനതലത്തില്‍ എല്ലാ സര്‍വ്വകലാശാലകളിലും ഇത്തരം 'ശാസ്ത്രയാന്‍' സംഘടിപ്പിക്കാന്‍  സര്‍ക്കാര്‍  ലക്ഷ്യമിടുന്നുണ്ട്.  സംസ്ഥാന തലത്തില്‍ അതിന്റെ ആദ്യസംരംഭമാണ് കൊച്ചി സര്‍വ്വകലാശാലയില്‍ നടക്കുന്നത്.
ശാസ്ത്രയാനിന്റെ രണ്ടാംദിവസമായ 21 ശനിയാഴ്ച മൂന്നു മണിക്ക്‌സര്‍വ്വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ ചേരുന്ന 'ശാസ്ത്രയാന്‍ സമ്മേളനം' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.  ശാസ്ത്രസമ്മേളനം, പ്രദര്‍ശനം, ഗവേഷണശാലാ സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ കോര്‍ത്തിണക്കിയാണ് ശാസ്ത്രയാന്‍ സംവിധാനം ചെയ്തിട്ടുള്ളതെന്ന് വൈസ്ചാന്‍സലര്‍ അറിയിച്ചു.  
സെമിനാര്‍ കോംപ്ലക്‌സില്‍ ഒരുക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ സര്‍വ്വകലാശാലയുടെ എല്ലാ വകുപ്പുകളുടെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.  അവിടെ വിവിധ വകുപ്പുകളുടെ ജനപക്ഷ ഗവേഷണമികവുകള്‍ സാധാരണക്കാര്‍ക്കായി അവതരിപ്പിക്കും.  വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ആദ്യദിവസവും ജനപ്രതിനിധികള്‍ക്കു വേണ്ടി രണ്ടാംദിവസവും മാറ്റിവച്ചിരിക്കുകയാണ്.
ഗ്രാമ-ബ്ലോക്-ജില്ലാ പഞ്ചായത്തുകളിലേയും മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെയും ജനപ്രതിനിധികളിലൂടെ സര്‍വ്വകലാശാലകളുടെ ഗവേഷണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും അതിലൂടെ അവരില്‍ ശാസ്ത്രാവബോധം ഉണ്ടാക്കാനും ശാസ്ത്രയാന്‍ സഹായിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.  ഒപ്പം നികുതിദായകന്റെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേടിയ പുരോഗതി അവരെ അറിയിക്കാനുള്ള അവസരവുമാകും ഈ പരിപാടി. പ്രവേശനം സൗജന്യമായിരിക്കും.  
വൈസ് ചാന്‍സലര്‍ക്കു പുറമെ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, ശാസ്ത്രയാന്‍ ജനറല്‍ കണ്‍വീനര്‍ ഡോ.കെ. ഗിരീഷ്‌കുമാര്‍, പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. എസ്. അനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്
കൊച്ചി:  പിന്നാക്ക സമുദായ വകുപ്പിന്റെ എറണാകുളം മേഖലാ  ഓഫീസില്‍ മൂന്നു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ താത്കാലിക ഒഴിവുണ്ട്. ബിരുദവും പിജിഡിസിഎ, ഡിസിഎ അല്ലെങ്കില്‍ മൂന്നുവര്‍ഷ പോളിടെക്‌നിക്ക് കോഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ യോഗ്യതയും ഇംഗ്‌ളീഷിലും മലയാളത്തിലും ഡാറ്റാ എന്‍ട്രി നടത്തി പരിചയമുള്ളവരെയുമാണു പരിഗണിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്നുമാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും സംബന്ധിച്ച രേഖകള്‍ എന്നിവ സഹിതം ജനുവരി 23ന് രാവിലെ 11ന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

വനിതകളില്‍ നിന്ന് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയും, ഹിന്ദു മുന്നോക്ക, പിന്നാക്ക, പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും സ്വയം തൊഴില്‍ ചെയ്യുന്നതിനായി ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരും, കുടുംബ വാര്‍ഷിക വരുമാനം ന്യൂനപക്ഷ/ഹിന്ദു മുന്നോക്ക വിഭാഗങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് 81,000 രൂപയും നഗരപ്രദേശത്ത് 1,03,000, ഹിന്ദു പിന്നാക്ക/പട്ടിക്കജാതി വിഭാഗങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് 98000, നഗരപ്രദേശത്ത് 1,20,000 രൂപയില്‍ താഴെ എന്നിങ്ങനെ പരിധി നിശ്ചയിച്ചിട്ടുളളതാണ്. എറണാകുളം ജില്ലയിലെ താത്പര്യമുളള വനിതാ സംരംഭകര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വനിതാ വികസന കോര്‍പറേഷന്റെ എറണാകുളം മേഖല ഓഫീസുമായി ബന്ധപ്പെടുക. വിലാസം ലിയോണ്‍സ് അപ്പാര്‍ട്ട്‌മെന്റ്, സരിത തീയറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം ഫോണ്‍ 0484-2394932, 9496015008.

കൈപ്പാട്-പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം
കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫിസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷി പദ്ധതി (2015-2019 യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ, ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തേണ്ടതാണ്. പാട്ടവ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2017 മാര്‍ച്ച് 15-ന് മുമ്പ് ലഭിച്ചിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ (0484-2805479) ഓഫീസില്‍ നിന്നും ലഭിക്കും. ഓഫീസ് വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം, സി.സി 42/110 ഇ.വി.ആര്‍.എ ലെയിന്‍-2, വെണ്ണല ഗവ:ഹൈസ്‌കൂള്‍ റോഡ്, വെണ്ണല.പി.ഒ, കൊച്ചി-28.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റല്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുളള മുദ്രണം ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജനുവരി 30  ഉച്ചയ്ക്ക് ശേഷം മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്ററിങ്ങിന്റെ  കേടുപാടുകള്‍ തീര്‍ക്കുന്നതിനും പെയിന്റിങ് ജോലികള്‍ ചെയ്യുന്നതിനുമായി അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക്  12 വരെ ടെന്‍ഡര്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം (അഡീഷണല്‍) ഐ.സി.ഡി.എസ് പ്രൊജക്ടിലെ  അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2016-17 വര്‍ഷത്തേക്കാവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2605625.
പാറക്കടവ് ഐ.സി.ഡി.എസ് പ്രൊജക്ടിലെ  167 അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2470630.

പാലിയേറ്റീവ്  ദിനാചരണം നടത്തി
 കൊച്ചി: ഏഴിക്കര ഗ്രാമപഞ്ചായത്തിന്റെയും ഏഴിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിനറെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണം  നടത്തി. ഏഴിക്കര സാധുപ്രഭാസമാജം ഓഡിറ്റോറിയത്തില്‍ നടന്ന പാലിയേറ്റീവ് ദിനാചരണ പരിപാടികള്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡനറ് ഗീതാ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. പറവൂര്‍ ബ്ലോക്ക് പഞംചായത്ത് വൈസ് പ്രസിഡന്‌ര രമാ ശിവശങ്കരന്‍, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ചന്ദ്രിക, കോട്ടുവളളി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി റാഫേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രശ്മി ആസാദ്, ഏഴിക്കര പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമ അവാര്‍ഡ് വിതരണം ജനുവരി 22-ന്
 കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2015 ലെ മാധ്യമ അവാര്‍ഡ് വിതരണവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2015-16 ബാച്ച് വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷനും ജനുവരി 22-ന് ഉച്ചയ്ക്ക് 12-ന് അക്കാദമി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പ്രൊഫ:കെ.വി.തോമസ് എം.പി മുഖ്യാതിഥിയായിരിക്കും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. പി.ടി.തോമസ് എം.എല്‍.എ, മുന്‍ പാര്‍ലമെന്റ് അംഗം പി.രാജീവ്, തൃക്കാക്കര നഗരസഭാ അധ്യക്ഷ കെ.കെ.നീനു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കെ.അമ്പാടി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുളള, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ലക്ചറര്‍ കെ.ഹേമലത, കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ്,  അസി.സെക്രട്ടറി കെ.ആര്‍. പ്രമോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...