സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
കൊച്ചി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി- മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരായിരിക്കണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷികവരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്ലീം, കൃസ്തൃന്‍ മുതലായവ) വരുമാന പരിധി പരമാവധി ആറ് ലക്ഷം രൂപയാണ്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് 20 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ മാത്രം.
മെഡിക്കല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്ക്, ഫിറ്റ്‌നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടനസി, ബ്യൂട്ടി പാര്‍ലര്‍, എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍, സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്‌സറി, ഡയറി ഫാം, ഗോട്ട് ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഡിറ്റിംഗ് സ്റ്റുഡിയോ, ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്റസ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ്, ഹോം സ്റ്റേ, മിനി ടൂറിസം യൂണിറ്റുകള്‍, ബേക്കറി, റസ്റ്ററന്റുകള്‍ തുടങ്ങി ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും. താത്പര്യമുളളവര്‍ www.ksbcdc.com വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം.യോഗ്യരായവരെ അതത് ജില്ലകളില്‍ നടത്തുന്ന സംരംഭകത്വ വര്‍ക്ക് ഷോപ്പിലേക്ക് ക്ഷണിും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ജനുവരി 31.
മോട്ടോറൈസ് സ്‌കൂട്ടര്‍ ; ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന സൈഡ് വീലോടുകൂടിയ മോട്ടോറൈസ് സ്‌കൂട്ടര്‍ വിതരണം ചെയ്യാന്‍ സന്നദ്ധതയുളള അംഗീകൃത ഡീലര്‍മാരില്‍ നിന്നും മുദ്രവച്ച മത്സര ടെന്‍ഡറുകള്‍ ക്ഷണിച്ചു. പാമ്പാക്കുട ബ്ലോക്ക് പദ്ധതിയായ 'ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍' നടപ്പിലാക്കുന്നതിനാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അഞ്ചല്‍പെട്ടിയിലുളള പാമ്പാക്കുട ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനകത്തുളള പാമ്പാക്കുട ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2274404.
അങ്കമാലി ഐ.സി.ഡി.എസ്: ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള സാമൂഹ്യനീതി വകുപ്പിലെ അങ്കമാലി ഐ.സി.ഡി.എസ് പ്രൊജക്ടിലെ 101 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2016-17 വര്‍ഷത്തേക്കാവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ആക്ടിവിറ്റി ബുക്ക്, അസെസ്‌മെന്റ് കാര്‍ഡ് എന്നിവ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ചയ്ക്ക് രണ്ടു വരെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2456389.
പ്രീ-സ്‌കൂള്‍ കിറ്റുകള്‍: ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ഇടപ്പളളി ബ്ലോക്ക് പരിധിയിലുളള സാമൂഹ്യനീതി വകുപ്പിലെ ഇടപ്പളളി ഐ.സി.ഡി.എസ് പ്രൊജക്ടിലെ 101 അങ്കണവാടികളിലേക്ക് 2016-17 വര്‍ഷത്തേക്കാവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ആക്ടിവിറ്റി ബുക്ക്, അസെസ്‌മെന്റ് കാര്‍ഡ് എന്നിവ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ഉച്ചയ്ക്ക് രണ്ടു വരെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2421383.
വടവുകോട് ഐസിഡിഎസ്: ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: വടവുകോട് ഐസിഡിഎസില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് കരാറുകാരില്‍ നിന്ന് മത്സരസ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 24 പകല്‍ 1 മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0484 2730320
വാഴക്കുളം (അഡീഷണല്‍) ഐസിഡിഎസ്; ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം (അഡീഷണല്‍) ഐസിഡിഎസ് പദ്ധതിയിലെ അങ്കണവാടികളിലേക്ക് 2016-17 വര്‍ഷത്തേക്ക് അനുവദിച്ച പ്രീ-സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ ഓഫീസില്‍ എത്തിച്ചു നല്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/അംഗീകൃത വിതരണക്കാര്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകീട്ട് 3. ഫോണ്‍ 2605625
അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍: ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: കോതമംഗലം ശിശുവികസനപദ്ധതിയിലെ 130 അങ്കണവാടികളിലേക്ക് ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ കിറ്റ് എന്നിവ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടറിനൊപ്പം 200 രൂപയുടെ മുദ്രപത്രത്തില്‍ പ്രാഥമിക കരാര്‍ സമര്‍പ്പിക്കണം. ബ്‌ളോക്കുതല കമ്മിറ്റി മുമ്പാകെ സാമ്പിളുകളും ഹാജരാക്കണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 ഉച്ചയ്ക്ക് രണ്ടു വരെ . ഫോണ്‍ 0485-2822372
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 18-ന്
സംസ്ഥാന പിന്നോക്ക വിഭാഗകമ്മീഷന്‍ ജനുവരി 18-ന് പാലക്കാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11-ന് ആരംഭിക്കുന്ന തെളിവെടുപ്പില്‍ പത്തുകൂടി സമുദായം, വീരശൈവ സമുദായത്തിന്റെ അവാന്തര വിഭാഗങ്ങള്‍ എന്നിവയ്ക്ക ഒബിസി സ്റ്റാറ്റസ് നല്കുന്ന വിഷയം, ബോയന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്നത് സംബന്ധിച്ച് റവന്യൂ ഉദേ്യാഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ്, വടുക സമുദായത്തിലെ വിവിധ പേരില്‍ അറിയപ്പെടുന്ന വിഭാഗങ്ങളെ എകീകൃതമായി വടുക എന്ന പേരില്‍ നാമകരണം ചെയ്യുക തുടങ്ങിയവയാണ് പരിഗണിക്കുക. ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ജി ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി എ ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി.വേണു എന്നിവര്‍ പങ്കെടുക്കും
Comments
Post a Comment