കൊച്ചി: കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖലാകണ്സള്ട്ടന്സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് അഹമ്മദാബാദിലുള്ള എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ മത്സ്യോത്പന്നമേഖലയില് ആറാഴ്ചത്തെ സൗജന്യ വ്യവസായസംരംഭകത്വ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ളോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18നും 40നും ഇടയില്‍. താത്പര്യമുള്ളവര്‍ ജനുവരി 20 രാവിലെ 10.30-ന് പനങ്ങാട്ടുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷീന്‍ സ്റ്റഡീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനും രജിസ്ട്രേഷനുമായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 4129000 വിശദവിവരങ്ങള്‍ക്ക് www.kitco.in
ഷേക്സ്പിയറിന് ആദരം പതിനേഴ് കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിച്ച അധ്യാപകന് കാലടി: ഷേക്സ്പിയറിന്റെ ഹാംലറ്റിലെ പതിനേഴ് കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച് അധ്യാപകന്. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ് ഷേക്സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. വിഖ്യാത നാടകകൃത്ത് ഷേക്സ്പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്കാരിക സാംസ്ക്കാരിക ഗവേഷണ സംഘടനയായ റിനൈന്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്ളാസ്സ്റുംതിയറ്റര് എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്. പരമ്പരാഗത ക്ളാസ്സ്റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്ളാസ്റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.ക്ളാസ്റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ് ആവിഷ്ക്കരിച്ചത്. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ് സിനര്‍ജി ദ ക്ളാസ്സ്റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...
Comments
Post a Comment