Skip to main content

ഗ്രാമപഞ്ചായത്തംഗത്തെ അധിക്ഷേപിച്ച കേസില്‍ പോലീസ് നടപടി


കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തംഗം എം.എഫ് പ്രസാദിനെ അധിക്ഷേപിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ കുറ്റപത്ര  കോടതിയില്‍ പോലീസ് സംസ്ഥാന ന്യൂനപക്ഷ മുമ്പാകെ അറിയിച്ചു. ഇന്നലെ കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചെയര്‍മാന്‍ പി. കെ. ഹനീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മീഷന്‍ സിറ്റിംഗിലാണ് കേസ് പരിഗണനയ്‌ക്കെടുത്തത്. കമ്മീഷനംഗം അഡ്വ. ബിന്ദു എം. തോമസും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഭവങ്ങളാണ് കേസില്‍ കലാശിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് പ്രസാദിനെ അധിക്ഷേപിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസാദ് കമ്മീഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. 
  പ്രാര്‍ഥനാലയം നിര്‍മിക്കാന്‍ സമ്മതിക്കുന്നില്ലെന്നു കാട്ടി കോടനാട് ഹൈലാന്‍ഡ് ഇമ്മാനുവല്‍ ചര്‍ച്ച് പ്രതിനിധികള്‍ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ചനടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. 
  ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നായരമ്പലത്ത് കോണ്‍ക്രീറ്റ് വാള്‍ട്ട് സെമിത്തേരി നിര്‍മിക്കുന്നതില്‍ നിലനില്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോലീസിന്റെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച നടത്താനും കമ്മീഷന്‍ തീരുമാനിച്ചു. 
  ഇന്നലെ സിറ്റിംഗില്‍ 21 കേസുകളാണ് പരിഗണനക്കെടുത്തത്. ഇതില്‍ ഒരു കേസ് തീര്‍പ്പായി. അടുത്ത സിറ്റിംഗ് ഏപ്രില്‍ 12 ന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും. 

ഐഒസി പാചകവാതക പ്ലാന്റ് സമരം തീര്‍പ്പായില്ല
  കൊച്ചി: ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റില്‍ യൂണിയനുകള്‍ നടത്തിവരുന്ന സമരം തീര്‍ക്കാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. പ്ലാന്റില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് വിവിധ യൂണിയനുകള്‍ ദിവസങ്ങള്‍ക്കു മുമ്പ് സമരം ആരംഭിച്ചത്. നിലവില്‍ പ്ലാന്റില്‍ ആംബുലന്‍സ് സൗകര്യമില്ല. പകരം അവശ്യസമയത്ത് ഉപയോഗിക്കാന്‍ ഒരു കാര്‍ ആണുള്ളത്. മൂന്നുമാസത്തിനുള്ളില്‍ ഇ-ടെന്‍ഡര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താമെന്നു മാനേജ്‌മെന്റ് അറിയിച്ചതായി ജില്ലാ കളക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാലയളവു വരെ താത്കാലികമായി പൂര്‍ണസൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് വേണമെന്ന നിലപാടില്‍ യൂണിയനുകള്‍ ഉറച്ചുനില്‍ക്കുകയാണ്. സ്ഥിരം സംവിധാനം ആകുന്നതുവരെ നിലവിലുള്ള കാര്‍ സംവിധാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രമ്യമായ പരിഹാരത്തിന് കൂടുതല്‍ ചര്‍ച്ച നടത്താനും സമരത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

ഈ മാസത്തെ റേഷന്‍ വിഹിതം
  കൊച്ചി: ഈമാസത്തെ റേഷന്‍ വിഹിതം: അന്ത്യോദയ അന്നയോജന വിഭാഗത്തിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും. മുന്‍ഗണന വിഭാഗക്കാര്‍ക്ക് ഒാരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് രണ്ടു രൂപ നിരക്കില്‍ ഒാരോ അംഗത്തിനും രണ്ടു കിലോ അരി. മുന്‍ഗണനേതര സബ്‌സിഡി രഹിത വിഭാഗത്തിന് ആറുകിലോ അരിയും ഗോതമ്പും അരിക്ക് കിലോ 8.90 രൂപ നിരക്കിലും ഗോതമ്പ് കിലോ 6.70 രൂപ നിരക്കിലും. വൈദ്യുതിയുള്ള കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ വീതവും വൈദ്യുതിയില്ലാത്ത കാര്‍ഡുകള്‍ക്ക് നാലുലിറ്റര്‍ വീതവും മണ്ണെണ്ണ എന്നിവ ലഭിക്കും. 

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...