മഹാരാഷ്ട്ര പിആര്‍ഡി ഡയറക്ടര്‍ മീഡിയ അക്കാദമി സന്ദര്‍ശിച്ചു
കൊച്ചി: മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ദേവേന്ദ്ര ഭുജ്ബാല്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ സാഗര്‍ കാംബ്‌ളി, ബ്രിജ് കൃഷ്ണന്‍ എന്നിവര്‍ ഇന്നലെ കേരള മീഡിയ അക്കാദമി സന്ദര്‍ശിച്ചു. അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, സെക്രട്ടറി കെ. ജി. സന്തോഷ്, ഐആന്റ് പിആര്‍ഡി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ആര്‍. റോയി, അക്കാദമി ഡയറക്ടര്‍ ഡോ. എം. രാമചന്ദ്രന്‍, ജനറല്‍ കൗണ്‍സിലംഗം എസ്. ബിജു, അസി. സെക്രട്ടറി വി. പി. പ്രമോദ്കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി കെ. ജി. സന്തോഷ് വിശദീകരിച്ചു. കോഴ്‌സുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഡയറക്ടര്‍ ഡോ. രാമചന്ദ്രന്‍ വിശദീകരിച്ചു. സ്വീകരണ യോഗത്തില്‍ ലക്ചറര്‍ കെ. ഹേമലത, ഫാക്കല്‍റ്റി പി. എന്‍. വേണുഗോപാല്‍, അജിത്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. ബി. ബിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു. സംഘാംഗങ്ങള്‍ക്ക് സെക്രട്ടറി കെ. ജി. സന്തോഷും ഡെപ്യൂട്ടി ഡയറക്ടര്‍ പി. ആര്‍. റോയിയും ഡോ. രാമചന്ദനും ചേര്‍ന്ന് അക്കാദമിയുടെ ഉപഹാരം സമ്മാനിച്ചു.
കടമ്പ്രയാര്‍ നവീകരണം: വീണ്ടും
പദ്ധതി തയാറാക്കാന്‍ നിര്‍ദേശം
കൊച്ചി: കടമ്പ്രയാര്‍ നവീകരണവും ശുദ്ധീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വീണ്ടും പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ പി. ടി. തോമസ് എംഎല്‍എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. ഗെയില്‍, ബിഎസ്എന്‍എല്‍, കെഎസ്ഇബി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയെക്കൂടി ഉള്‍പ്പെടുത്തി നദിയുടെ വൃത്തിയാക്കലുമായി ബന്ധപ്പെട്ട് സ്ഥിരം സംവിധാനം ആവിഷ്‌കരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. മുമ്പ് ആറുകോടിയുടെ പദ്ധതി തയാറാക്കിയത് അനാസ്ഥമൂലം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇനി അത് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുത്.
ഇടച്ചിറപ്പാലം മുതല്‍ ബ്രഹ്മപുരം വരെ ഒരു കിലോമീറ്ററിലധികം ദൂരം നദിക്ക് സംരക്ഷണ ഭിത്തി, നടപ്പാത നിര്‍മാണം എന്നിവയടങ്ങിയ പദ്ധതി നിര്‍ദേശം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ കാലാവധി കഴിഞ്ഞസ്ഥിതിയിലാണ് പുതിയ പദ്ധതി തയാറാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴുകോടിയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. നദിയില്‍ സ്ഥിരം ബണ്ട് നിര്‍മിക്കുന്നത് പോള ശല്യം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനു പകരം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. 22 കോടിയുടെ സഹായം നബാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്ഥിരം ബണ്ട് നിര്‍മിക്കുമ്പോള്‍ ഉപ്പുവെള്ളം കയറുന്നത് പൂര്‍ണമായും തടസപ്പെടുന്നു. ഇതു പോള വളരാന്‍ കാരണമാകുന്നുവെന്ന് വിലയിരുത്തി. ഉപ്പുവെള്ളം ഇടയ്ക്കു കടത്തിവിട്ടാല്‍ മാത്രമേ പോള നശിക്കുകയുള്ളൂവെന്ന് എം എല്‍ എ വ്യക്തമാക്കി. ബോട്ട് സര്‍വീസുകള്‍ പോലും ഇപ്പോള്‍ മുടങ്ങുന്ന സ്ഥിതിയാണ്. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികള്‍ അവരുടെ സാമൂഹ്യസേവന ഫണ്ട് നദീസംരക്ഷണത്തിന് ഉപയോഗിക്കാന്‍ തയാറാകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും സ്ഥിതി ചെയ്യുന്നത് ഈ നദിയിടെ തീരത്താണ്. അത്താണിപ്പാലം മുതല്‍ വൈറ്റില വരെ സുഗമമായി ബോട്ട് സര്‍വീസിന് അവസരമൊരുക്കണം. അതുവഴി ഗതാഗതത്തിരക്കിന് പരിഹാരമാകും.
ഇന്‍ഫോപാര്‍ക്ക് ഇടച്ചിറ പാലത്തിന് സമീപത്തെര റോഡിലെ അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ക്കു വഴിയൊരുക്കുന്നതായി എം എല്‍ എ ചൂണ്ടിക്കാട്ടി. അതത് കമ്പനികള്‍ അവരുടെ ജോലിക്കാര്‍ക്കായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കണം. ഇതിന് നടപടി സ്വീകരിക്കാന്‍ ഇന്‍ഫോപാര്‍ക്ക് പ്രതിനിധിക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എംപി ജോസിനെക്കൂടാതെ വിവിധ വകുപ്പുകളുടെയും സ്മാര്‍ട്ട്‌സിറ്റി, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സംരംഭങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
കളക്ടറേറ്റ് സിഗ്‌നല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്:
ഭൂഗര്‍ഭപാതയ്ക്ക് പദ്ധതി തയാറാക്കാന്‍ നിര്‍ദേശം
കൊച്ചി: കളക്ടറേറ്റ് ജംഗ്ഷന്‍, ഈച്ചമുക്ക് എന്നിവിടങ്ങളില്‍ ഭൂഗര്‍ഭ പാതകള്‍ നിര്‍മിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു പദ്ധതികള്‍ തയാറാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ പി. ടി. തോമസ് എം എല്‍ എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. മെട്രോ റെയില്‍ സ്റ്റേഷന്‍ കാക്കനാട് വരുന്ന സാഹചര്യത്തില്‍ ഇതിനുള്ള പദ്ധതി തയാറാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന് എംഎല്‍എ നിര്‍ദേശം നല്‍കി. പടമുഗള്‍ മുതല്‍ ഐഎംജി ജംഗ്ഷന്‍ വരെ തീരുന്ന രീതിയിലായിരിക്കണം ഭൂഗര്‍ഭപാത. വെണ്ണല- പാലച്ചുവട്- കാക്കനാട് റോഡു ചേരുന്ന ഈച്ചമുക്കിലും ഗതാഗതക്കുരുക്ക് പതിവാണ്. ഇവിടെയും ഭൂര്‍ഗഭ പാതയാണു യോജ്യമെന്ന് യോഗം വിലയിരുത്തി. ഐഎംജി ജംഗ്ഷന്‍ വികസിപ്പിച്ച് അവിടെയും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരമുണ്ടാക്കണം. കുന്നുംപുറം-കാക്കനാട് റോഡ് ജംഗ്ഷനിലും ഇതേസ്ഥിതിയാണുള്ളത്.
സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ കളമശേരി മുതല്‍ കരിങ്ങാച്ചിറ വരെ വ്യക്തമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇപ്പോള്‍ രാത്രികാലങ്ങളില്‍ യാത്രികര്‍ക്കു വഴിതെറ്റുന്ന അവസ്ഥയാണുള്ളത്. ആവശ്യമുള്ളിടത്ത് റിഫഌക്ടറോടു കൂടിയ സീബ്രാലൈനുകള്‍ വരയ്ക്കണമെന്നു എം എല്‍എ നിര്‍ദേശിച്ചു. ബിഎംസി- എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് റോഡില്‍ സ്വകാര്യ വ്യക്തി മണ്ണെടുത്തിരിക്കുന്നത് അനധികൃതമാണോയെന്ന് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫോപാര്‍ക്ക് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സിഗ്‌നല്‍ ജംഗ്ഷനു സമീപം വരെ ഓട നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം.
പടമുഗള്‍ ജംഗ്ഷന്‍ മുതല്‍ കുന്നുംപുറം വരെയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പി. ടി. തോമസ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23ന് വൈകുന്നേരം ജനപ്രതിനിധികള്‍, വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എംപി. ജോസ്, ആര്‍ടിഒ പി. എച്ച് സാദിക്കലി എന്നിവരെക്കൂടാതെ പൊതുമരാമത്ത്, ആര്‍ബിഡിസി, പോലീസ്, മറ്റ് വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Comments
Post a Comment