ഫുഡ് പ്രോസസിംങ്: വ്യവസായ സംരംഭകര്‍ക്ക് ബോധവത്കരണക്‌ളാസ്
കൊച്ചി: വ്യവസായ വാണിജ്യ വകുപ്പ് വ്യവസായ സംരംഭകര്‍ക്കായി മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ ഫുഡ് പ്രോസസിംങ് (മൂല്യവര്‍ധിത മത്സ്യ ഉല്പന്നങ്ങള്‍, നാളികേര ഉല്പന്നങ്ങള്‍) പാക്കേജിങ്ങ് എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. താത്പര്യമുളള സംരംഭകരും, സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിലാസം ഉപജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തൃപ്പൂണിത്തുറ, പിന്‍- 682 301, ഫോണ്‍ 9809456262, 9497680726. ഇ-മെയില്‍: tioknr@gmail.com
പ്രീസ്‌കൂള്‍ കിറ്റുകള്‍: ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: പാറക്കാട് ഐ.സി.ഡി.എസ് പ്രോജക്ടിലെ 167 അങ്കണവാടികളിലേക്ക് 2016-17 വര്‍ഷത്തില്‍ ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയാറുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മല്‍സര സ്വഭാവമുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. ഫോണ്‍ 2470630
നിയമസഭാ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമസമിതി
യോഗം ഫെബ്രുവരി 20ന്
കൊച്ചി: നിയമസഭയുടെ പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമസമിതി ഫെബ്രുവരി 20ന് രാവിലെ പത്തരയ്ക്ക് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്കു ലഭിച്ചിട്ടുള്ള ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പു നടത്തുകയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അവരുടെ സംഘടനാ പ്രതിനിധികളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.
പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പില്‍ എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ എന്നിവരുടെ 2017-18 അധ്യയന വര്‍ഷത്തെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് രണ്ടുവരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങളും സര്‍ക്കുലറും www.transferandposting.in, www.ddernakulam.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ആര്‍ദ്രം: പഞ്ചായത്തു തല ഉദ്ഘാടനം
ആരോഗ്യരംഗം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ എഴിക്കരയിലെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഗീത പ്രതാപന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു. പറവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ യേശുദാസ് പറപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ ശിവശങ്കരന്‍, ബ്‌ളോക്ക് - ഗ്രാമ പഞ്ചായത്തു മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഴിക്കര പഞ്ചായത്തിലെ ഹെല്‍ത്ത് സ്റ്റാറ്റസ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ വിനോദ് പൗലോസ് അവതരിപ്പിച്ചു.
Comments
Post a Comment