കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ
'റൂസ' ഉന്നതതല സംഘത്തിന്റെ സന്ദർശനം
കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ (എം.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ' (ആർ.യു.എസ്.എ) പദ്ധതികളുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പദ്ധതി പുരോഗതി അവലോകനത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ ശിൽപശാല ഫെബ്രുവരി 10, 11 തീയതികളിൽ കൊച്ചി മറൈൻ ഡ്രൈവിലുളള താജ് ഗേറ്റ്‌വേ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു.
കേരളത്തിലെ റൂസ പദ്ധതികളുടെ നടത്തിപ്പിനു നേതൃത്വം കൊടുക്കുന്ന കേരള പ്രോജക്ട് ഡയറക്ടറേറ്റിന്റെ സഹകരണത്താൽ നടത്തപ്പെടുന്ന പ്രസ്തുത ശിൽപശാലയിൽ എം.എച്ച്.ആർ.ഡി യെ പ്രതിനിധീകരിച്ച് റൂസ പദ്ധതി നടത്തിപ്പിന്റെ ചുമതലയുളള ജോയിന്റ് സെക്രട്ടറി ശ്രീമതി. ഇഷിത റോയ് ഐ.എ.എസിനെ കൂടാതെ ആന്ധ്രാ പ്രദേശ്, തെലുങ്കാന, കർണ്ണാടക, തമിഴ്‌നാട്, ഗോവ, പുതുശ്ശേരി എന്നീ സംസ്ഥാനങ്ങളിലെയും കൂടാതെ ആൻഡമാൻ ആൻഡ് നിക്കോബാറിലെ യും സംസ്ഥാന വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാരും പ്രസ്തുത സംസ്ഥാനങ്ങളിലെ റൂസ പദ്ധതി നടത്തിപ്പിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥ രും പങ്കെടുക്കുന്നുണ്ട്.
കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഈ ശിൽപശാലയുടെ ഉദ്ഘാടനം ഫെബ്രുവരി 10-ാം തീയതി ഉച്ചയ്ക്കു ശേഷം 3.30ന് നിർവ്വഹിക്കുന്നതും തുടർന്ന് 11-ാം തീയതി രാവിലെ 11 മണിക്ക് അൻപതു പേർ അടങ്ങുന്ന പ്രസ്തുത ഉന്നതതല പഠനസംഘം കാലടിയിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല വിജയകരമായി ഏറ്റെടുത്തു നടത്തുന്ന റൂസ പദ്ധതികളുടെ പുരോഗതി നേരിട്ടു മനസ്സിലാക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല യുടെ കാലടിയിലെ ആസ്ഥാനം സന്ദർശിക്കുന്നതുമാണ്.
റൂസ പദ്ധതികളുടെ ഒന്നാം ഘട്ട പദ്ധതിയിൽപ്പെടുത്തി സംസ്‌കൃത സർവ്വകലാശാല അടുത്തിടെ കമ്മീഷൻ ചെയ്ത സോളാർ പവർ പ്ലാന്റ്, ക്യാമ്പസ് ലാൻ-വൈഫൈ-ഡാറ്റാ സെന്റർ, പബ്ലിക് യൂട്ടിലിറ്റി സെന്ററിലെ മിനി ഓഡിറ്റോറിയത്തിന്റെയും കനകധാരാ ഓഡിറ്റോറിയത്തിന്റെയും നവീകരണം എന്നിവ റൂസ പദ്ധതി നടത്തിപ്പിന്റെ നല്ല മാതൃകകളായി ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സർവ്വകലാശാല ഏറ്റെടുത്തു നടത്തുന്ന റൂസയുടെ രണ്ടാം ഘട്ട പദ്ധതികളുടെ നടത്തിപ്പും പ്രസ്തുത പഠനസംഘം നേരിൽ കണ്ട് മനസ്സിലാക്കുന്നതും തുടർന്ന് ഇക്കാര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കാനുമാണ് എം.എച്ച്.ആർ.ഡി പദ്ധതിയിടുന്നത്.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ റൂസയുടെ സഹായത്തോടെ നടക്കുന്ന വിവിധ അക്കാദമികവും ഭരണപരവുമായ പദ്ധതി നടത്തിപ്പുകൾ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഒരു സ്ഥാപനം കൈവരിച്ച മികച്ച നേട്ടമെന്ന നിലയിൽ എം.എച്ച്.ആർ.ഡിയുടെയും കേന്ദ്ര റൂസയുടെയും നല്ല മാതൃകയായി അംഗീകാരം നേടിയിട്ടുണ്ട്. അതിനാലാണ് ശിൽപശാലയുടെ ഭാഗമായി പ്രിൻസിപ്പൽ സെക്രട്ടറിമാര ടങ്ങളുന്ന പ്രസ്തുത ഉന്നതതല പഠനസംഘം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ 11-ാംസന്ദർശനം നടത്തുന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
Comments
Post a Comment