പിന്തുണയുമായി ഗൗഡസാരസ്വത സേവാസംഘം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി വിവാഹച്ചടങ്ങുകളിലും സല്‍ക്കാരങ്ങളിലും ഹരിതമാര്‍ഗരേഖ നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഗൗഡസാരസ്വത സേവാസംഘം. സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവാഹങ്ങളിലും ചടങ്ങുകളിലും ഹരിത മാര്‍ഗരേഖ പാലിക്കുമെന്ന് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയെ അറിയിച്ചു.
സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ടി.ഡി റോഡിലെ എസ്.എസ് കലാമന്ദിറില്‍ നടന്ന രൂപേഷിന്റെയും ശില്‍പ്പയുടെയും വിവാഹം ഹരിത മാര്‍ഗരേഖയ്ക്ക് അനുസൃതമായാണ് സംഘടിപ്പിച്ചത്. ജില്ലയില്‍ ഹരിത മാര്‍ഗരേഖ പാലിച്ച് നടത്തുന്ന രണ്ടാമത്തെ വിവാഹത്തിലെ വധൂവരന്‍മാര്‍ക്ക് ആശംസ നേരാന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ സി.കെ. മോഹനന്‍, പെലിക്കന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. സി.എന്‍. മനോജ് എന്നിവരും പങ്കെടുത്തു. വധൂവരന്‍മാര്‍ക്കുള്ള പ്രശംസാപത്രം കളക്ടര്‍ സമ്മാനിച്ചു.
പെരുമ്പാവൂര്‍ തുണ്ടിയില്‍ രാജേഷ് ജോര്‍ജ് ജോസഫും പടമുകള്‍ കുട്ടേടത്ത് നിസി മേരി ജോസഫും തമ്മില്‍ ഈ മാസം 12ന് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിലും ഹരിത മാര്‍ഗരേഖ പാലിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗിക്കാവുന്നതുമായ സാധന സാമഗ്രികളാണ് ഹരിത മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പ്ലാസ്റ്റികും പേപ്പര്‍ പാത്രങ്ങളും കുപ്പികളും വിവാഹച്ചടങ്ങുകളിലുണ്ടാകില്ല. അലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടായിരിക്കും.
വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ പാര്‍ക്കിങിന് മൂന്ന് ഏക്കര്‍
വഴിയരികിലെ പാര്‍ക്കിങിന് 26 മുതല്‍ നിരോധനം
കൊച്ചി: കളമശ്ശേരി - വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ലോറി പാര്‍ക്കിങ് ജനുവരി 26 മുതല്‍ ഘട്ടം ഘട്ടമായി നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ അധീനതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം ജനുവരി 26നകം കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിങിന് സജ്ജമാക്കും. പേ ആന്റ് പാര്‍ക്ക് രീതിയില്‍ സജ്ജമാക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരേസമയം 150 ലോറികള്‍ പാര്‍ക്കു ചെയ്യാനാകുമെന്നും കളക്ടര്‍ അറിയിച്ചു.
വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ പാര്‍ക്കിങിന് മൂന്ന് ഏക്കര്‍
വഴിയരികിലെ പാര്‍ക്കിങിന് 26 മുതല്‍ നിരോധനം
കൊച്ചി: കളമശ്ശേരി - വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ലോറി പാര്‍ക്കിങ് ജനുവരി 26 മുതല്‍ ഘട്ടം ഘട്ടമായി നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം ജനുവരി 26നകം കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിങിന് സജ്ജമാക്കും. പേ ആന്റ് പാര്‍ക്ക് രീതിയില്‍ സജ്ജമാക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരേസമയം 150 ലോറികള്‍ പാര്‍ക്കു ചെയ്യാനാകുമെന്നും കളക്ടര്‍ അറിയിച്ചു.



Comments
Post a Comment