Skip to main content
നിയമസഭാ സമിതിക്കു മുന്നില്‍ പരാതികളുടെ
കെട്ടഴിച്ച് ദ്വീപുവാസികള്‍
കൊച്ചി: ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനെത്തിയ നിയമസഭാ ഉപസമിതിക്ക് മുന്നില്‍ മത്സ്യ, കൃഷി മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ കെട്ടഴിച്ച് ദ്വീപുവാസികള്‍. പൊക്കാളി, ചെമ്മീന്‍ കൃഷികളും ഉള്‍നാടന്‍ മത്സ്യബന്ധനവും നേരിടുന്ന പ്രതിസന്ധികള്‍, കായല്‍ കയ്യേറ്റം, വ്യവസായ മലിനീകരണം തുടങ്ങി നിരവധി പരാതികളാണ് സമിതിക്ക് മുന്നിലെത്തിയത്. കായല്‍ മേഖലയുടെ സംരക്ഷണത്തിന് വേമ്പനാട് അതോറിറ്റി രൂപീകരണം, കയ്യേറ്റക്കേസുകളില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമായി മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും സമിതിക്കു മുന്നില്‍ സജീവമായി. 
2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ടിലേയും  അതിന്റെ അടിസ്ഥാനത്തില്‍ പുറെപ്പടുവിച്ച ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്നതു സംബന്ധിച്ച തെളിവെടുപ്പിന്റെ ഭാഗമായാണ് സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയിലെ മുരളി പെരുനെല്ലി, എന്‍. ഷംസുദ്ദീന്‍ എന്നീ എം.എല്‍.എമാര്‍ കടമക്കുടി ഗ്രാമപഞ്ചായത്തിലെത്തിയത്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സമിതിയെ സ്വീകരിച്ചു.
ചിറ്റൂര്‍ ഫെറിയില്‍ നിന്നും ബോട്ടിലാണ് സംഘം കടമക്കുടി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തേക്കെത്തിയത്. സംഘത്തെ സ്വാഗതം ചെയ്ത പ്രസിഡന്റ് ശാലിനി ബാബു പെരിയാറും വേമ്പനാട് കായലും സംഗമിക്കുന്ന ദ്വീപ് മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവരണം നല്‍കി. ചെലവേറിയത് മൂലം പൊക്കാളിയും ചെമ്മീനും ഇടവിട്ട് കൃഷി ചെയ്യുന്നതില്‍ നിന്നും കര്‍ഷകര്‍ പിന്തിരിയുകയാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എക്കലടിയുന്നത് മൂലം പുഴയിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു. വ്യവസായ മേഖലയില്‍ നിന്നും ആശുപത്രികളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് മൂലവും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ആവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ മത്സ്യ വിപണന കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം വരാപ്പുഴയിലെയും എറണാകുളത്തെയും വിപണികളെ ആശ്രയിക്കേണ്ടി വരുന്നതും ആവശ്യത്തിന് ബോട്ട് സൗകര്യമില്ലാത്തതും ശാലിനി ബാബു വിവരിച്ചു.
തീരപരിപാലന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ മൂലം ഗ്രാമവാസികള്‍ നേരിടുന്ന പ്രയാസങ്ങളും സമിതി മുമ്പാകെ വന്നു. ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമം 2010ലും ചട്ടങ്ങള്‍ 2013ലും നിലവില്‍ വന്നെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ് ഉപദേശക സമിതികള്‍ രൂപീകരിക്കണമെന്ന നിയമത്തിലെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റിങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വികസനത്തിന്റെ ഭാഗമായി കായല്‍ പ്രദേശങ്ങള്‍ നികത്തുമ്പോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്ന് സംഘടനാപ്രതിനിധികളും ആവശ്യപ്പെട്ടു.
ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണം, മത്സ്യോല്‍പാദനം വര്‍ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനമാണ് സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയുടെ ലക്ഷ്യമെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ മുരളി പെരുനെല്ലി പറഞ്ഞു. ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ നിയമത്തിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നും സമിതി പരിശോധിക്കും. നിയമത്തിലും ചട്ടത്തിലും വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും സമിതി നിയമസഭ മുമ്പാകെ സമര്‍പ്പിക്കും. പരിസ്ഥിതിയും തൊഴിലുമായി ബന്ധപ്പെട്ട് സമിതി മുമ്പാകെ വന്ന ആവശ്യങ്ങളും നിര്‍ദേശങ്ങളും ശുപാര്‍ശയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും വിശദമായി പഠനത്തിനായി മറ്റ് നിയമസഭാ സമിതികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍ സമിതി ബോട്ടില്‍ സന്ദര്‍ശനം നടത്തി.
നിയമസഭാ അഡീഷണല്‍ സെക്രട്ടറി പി.കെ. ഗിരിജ, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സതീഷ്‌കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവരും സമിതിക്കൊപ്പമുണ്ടായിരുന്നു.



പടം ക്യാപ്ഷന്‍
ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയിലെ അംഗങ്ങളായ മുരളി പെരുനെല്ലി, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ കടമക്കുടിയിലെ ദ്വീപസമൂഹങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍. പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു സമീപം.

ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി കടമക്കുടിയില്‍ നടത്തിയ സിറ്റിങ്. എം.എല്‍.എമാരായ മുരളി പെരുനെല്ലി, എന്‍. ഷംസുദ്ദീന്‍, നിയമസഭാ അഡീഷണല്‍ സെക്രട്ടറി പി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു എന്നിവര്‍.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...