കൊച്ചി: കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ നടത്തിവരുന്ന വന്‍വികസന പദ്ധതികളുടെ ഭാഗമായി വന്‍കിട ഉപകരണങ്ങളുടെ രണ്ടാംഘട്ടം നീക്കം അടുത്ത ജൂണ്‍ മുതല്‍ 2019 വരെ നടത്തും. ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആലോചിക്കുന്നതിന് വിവിധ വകുപ്പുകളുടെ യോഗം എഡിഎം സി. കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അങ്കമാലി- മുവാറ്റുപുഴ എംസിറോഡിലൂടെ കരിങ്ങാച്ചിറ- ഇരുമ്പനം വരെയും കൊച്ചി തുറമുഖം- ഇരുമ്പനം വരെയുമുള്ള മാര്‍ഗങ്ങളിലൂടെയുമാണു ഉപകരണങ്ങള്‍ ബിപി സിഎല്‍ സുരക്ഷാ വിഭാഗം മാനേജര്‍ ലഫ്. കേണല്‍ ആര്‍. മുരുഗന്‍ യോഗത്തില്‍ വിശദീകരിച്ചു. 120 വലിയ ഘടകങ്ങളാണ് കൊണ്ടുവരുന്നത്. 54 മീറ്റര്‍ നീളം, 11 മീറ്റര്‍ ഉയരം, 11 മീറ്റര്‍ വീതിയുമുള്ള 650 മെട്രിക് ടണ്‍ വരുന്നതാണ് ഈ ഘടകങ്ങള്‍. ട്രെയിലര്‍ ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്. ഞായറാഴ്ചകളിലായിരിക്കും ഉപകരണങ്ങളുടെ നീക്കം. ഇതിന്റെ ഭാഗമായി വൈദ്യുതി, കേബിള്‍ ലൈനുകള്‍ പലയിടങ്ങളിലും അഴിച്ചുമാറ്റേണ്ടിവരും. ജൂണില്‍ മഴ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനു മുമ്പ് ആവശ്യമായ ഘടകങ്ങളുടെ നീക്കം ഉറപ്പുവരുത്തണമെന്ന് എഡിഎം നിര്‍ദേശിച്ചു. പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷം മാത്രമായിരിക്കും നടപടികളെന്ന് ബിപിസിഎല്‍ പ്രതിനിധി ഉറപ്പുനല്‍കി. യോഗത്തില്‍ പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, പോലീസ്, ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍
എയ്ഡ്‌സ് പ്രതിരോധ ബോധവത്കരണം ഊര്‍ജിതമാക്കും
കൊച്ചി: എറണാകുളം ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്‌സ് ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവത്കരണ, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ എഡിഎം സി. കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിലും മറ്റിടങ്ങളെ അപേക്ഷിച്ച് എയ്ഡ്‌സ് കൂടുതലാണ്. എന്നിരുന്നാലും ദേശീയതലത്തില്‍ നോക്കുമ്പോള്‍ ഇത് വളരെ നിയന്ത്രണ വിധേയമാണെന്ന് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഡെന്നിസ് ജോസഫ് യോഗത്തില്‍ വെളിപ്പെടുത്തി.
ഇതരസംസ്ഥാന തൊഴിലാളികള്‍ പെട്ടെന്ന് തൊഴിലിടങ്ങള്‍ മാറുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ജില്ലയില്‍ 1200 ഓളം പേര്‍ സ്്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എയ്ഡ്‌സ് ബാധിച്ച ഒരാള്‍ കുത്തിവയ്‌പെടുക്ക സിറിഞ്ച് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതു മൂലമാണ് രോഗം പകരുന്നത്. ഇതു പ്രതിരോധിക്കാന്‍ സൊസൈറ്റിയുടെ ഊര്‍ജിത ശ്രമത്തിലൂടെ കഴിയുന്നുണ്ട്. ഓരോരുത്തര്‍ക്കും ഓരോ സിറിഞ്ച് എന്നതു ലഭ്യമാക്കുകയും അവരെ പൊതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ശ്രമം നടക്കുന്നത്. ഇങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കായുള്ള മരുന്ന് സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഇടത്തിന്റെ അപര്യാപ്ത യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എളംകുളത്ത് സൂക്ഷിപ്പുകേന്ദ്രം തകര്‍ത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്ന് കഴിഞ്ഞമാസം മോഷണം പോയിരുന്നു. ഇതേപ്പറ്റി പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മരുന്ന് മയക്കുമരുന്ന് ഉപയോക്താക്കളുടെ പക്കല്‍ എത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. സ്ത്രീലൈംഗിക തൊഴിലാളികള്‍ക്കിടയിലും സ്വവര്‍ഗാനുരാഗികള്‍ക്കിടയിലും എയ്ഡ്‌സ് വളരെ കുറഞ്ഞിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഗര്‍ഭനിരോധന ഉറയുടെ ഉപയോഗവുമാണ് ഇതിനു കാരണം.
കോഴിക്കോട് ജില്ലയില്‍ ആവിഷ്്കരിച്ചിട്ടുള്ള ഹെല്‍ത്ത് കാര്‍ഡ് സംവിധാനം എറണാകുളം ജില്ലയിലും നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യോഗം തീരുമാനമെടുത്തു. സംസ്ഥാന സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്്കരിച്ചിട്ടുള്ള ആവാസ് ഇന്‍ഷ്വറന്‍സ് പദധതിയെ ആരോഗ്യപദ്ധതിയുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ മുഹമ്മദ് സിയാദ് അറിയിച്ചു. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കു കൂടുതല്‍ പരിശീലനം മാര്‍ച്ചിനു ശേഷം ഉണ്ടാകും.
ഇതരസംസ്്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗവും വ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്ത് ഇതുവരെ 68പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ തൊഴിലാളികള്‍ക്കിടയില്‍ തുടര്‍ ചികിത്‌സ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഒന്നുകില്‍ ഇവര്‍ തൊഴിലിടം മാറും. അല്ലെങ്കില്‍ സ്വദേശത്തേക്ക് തിരിച്ചുപോകും. കേരളത്തില്‍ കുഷ്ഠരോഗം കുറഞ്ഞുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഒറീസയില്‍ നിന്നെത്തുന്നവരുടെ ഇടയില്‍ രോഗസാധ്യത കൂടുതലാണ്.
ഭിന്നലിംഗക്കാര്‍, സ്ത്രീ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗരതിക്കാള്‍ എന്നിവര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ പി. എസ് ഷൈല യോഗത്തില്‍ അറിയിച്ചു. എയ്ഡ്‌സ് ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് പൂര്‍ണമായും സഹകരിക്കും. ഇതിനകം തന്നെ വിവിധ പദ്ധതികള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്നുണ്ടെന്ന് അവര്‍ അറിയിച്ചു.
യോഗത്തില്‍ മറ്റ് വകുപ്പ് പ്രതിനിധികളായി ഡോ. ബാലഗംഗാധരന്‍(അഡീ. ഡിഎംഒ), എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നാരായണന്‍കുട്ടി, ഡിവൈ എസ്പി. ടി. സുജന്‍ലാല്‍, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഡാലിയ, മുവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. ഷാനി, ആലുവ താലക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സ്‌നേഹ, എയ്ഡ്്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എറണാകുളം മേഖലാ പ്രോഗ്രാം ഓഫീസര്‍ എന്‍. ആര്‍. രാജീവ് എന്നിവരും മറ്റ് പ്രതിനിധികളും പങ്കെടുത്തു.
ഓട്ടിസം: ഓണ്‍ലൈന്‍ സെമിനാര്‍ ഫെബ്രുവരി 15ന്
കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും സാമൂഹ്യനീതിവകുപ്പും ചേര്‍ന്നു നിരാമയാ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കീഴില്‍ ഓട്ടിസം, സെറിബ്രല്‍പാള്‍സി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഓണ്‍ലൈന്‍ സെമിനാര്‍ ഫെബ്രുവരി 15ന് രാവിലെ പത്തര മുതല്‍ ഒരുമണിവരെ നടത്തും. ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ക്കായി ആലുവ തോട്ടയ്ക്കാട്ടുകരയിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സൗകര്യമുണ്ടായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0484 2609177.
Comments
Post a Comment