ഉത്പാദന, ഭക്ഷ്യമേഖലയ്ക്ക് മുന്‍ഗണന
കൊച്ചി: ഉത്പാദനം, ഭക്ഷ്യം, മാലിന്യ സംസ്‌കരണം, വനിതാക്ഷേമം ഉള്‍പ്പെടെ സുപ്രധാന മേഖലകള്‍ക്കു മുന്‍ഗണന നല്‍കി എറണാകുളം ജില്ലാ പഞ്ചായത്തിന് 75.95 ലക്ഷം രൂപയുടെ മിച്ച ബജറ്റ്. 204.72 കോടിരൂപയുടെ വരവും 203.96 കോടിരൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നലെ പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അവതരിപ്പിച്ചു. വികസനമേഖല-22.57 കോടി, പൊതുമരാമത്ത് മേഖല-48.31, സാമൂഹ്യനീതി- 12.11 കോടി, വിദ്യാഭ്യാസം-74.54 കോടി, ആരോഗ്യം-18.76 കോടി, വനിതാ വികസനം-4.20 കോടി, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം- 15.67 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ഉത്പാദനമേഖല, മാലിന്യസംസ്‌കരണം, വനിതാ ക്ഷേമം, കുട്ടികള്‍, വികലാംഗ ക്ഷേമം എന്നീ രംഗങ്ങളിലും ജൈവപച്ചക്കറി, മത്‌സ്യകൃഷി, ക്ഷീരവികസനം തുടങ്ങിയ മേഖലകള്‍ക്കു 5 മുതല്‍ പത്തുശതമാനം വരെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. എസ്. ഷൈല, സി. കെ. അയ്യപ്പന്‍കുട്ടി, ഡോളി സെബാസ്റ്റ്യന്‍, ജാന്‍സി ജോര്‍ജ്, സെക്രട്ടറി അബ്ദുള്‍ റഷീദ് എന്നിവരും മറ്റ് അംഗങ്ങളും ബ്ലോക്ക് അധ്യക്ഷന്‍മാരും ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
ബജറ്റ് വിവിധ പദ്ധതികള്‍, തുക ക്രമത്തില്‍:
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം-62 ലക്ഷം
ആലുവ വിത്തുല്പാദന കേന്ദ്രം-50 ലക്ഷം
ഒക്കല്‍ വിത്തുല്പാദന കേന്ദ്രം-32 ലക്ഷം
തെങ്ങ് നഴ്‌സറി, ഫാം-40 ലക്ഷം
കേരം, സമന്വയം കൃഷിയിടം പദ്ധതി-30 ലക്ഷം
ഉദ്യാനപൂക്കൃഷി സൗഗന്ധികം ധനികം-25 ലക്ഷം
നാണ്യ സുഗന്ധി പദ്ധതി-30 ലക്ഷം
പഴംകൃഷി-25 ലക്ഷം
കശുമാവ് കൃഷിവികസനം- 25 ലക്ഷം
മുട്ടക്കോഴി ഫാം വികസനം-10 ലക്ഷം
മത്‌സ്യവര്‍ധിനി- 35 ലക്ഷം
കാര്‍ഷിക മേഖലയുടെ യന്ത്രവത്കരണം-ഒരുകോടി
ഭക്ഷ്യവിള-നാണ്യവിള വ്യാപനം-32 ലക്ഷം
ജലം ജീവന്റെ നിലയ്ക്കാത്ത ഉറവ-6.75 കോടി
കാര്‍ഷിക വിജ്ഞാപന വ്യാപനം- എട്ടുലക്ഷം
ക്ഷീര വൃദ്ധി പദ്ധതി-20 ലക്്ഷം
ജലവിഭവ ഭൂപട നിര്‍മാണം-10ലക്ഷം
ഹരിതഭക്ഷ്യ സുരക്ഷാ പദ്ധതി-27ലക്ഷം
തേന്‍ ഗ്രാമം-22 ലക്ഷം
കൃഷിത്തോട്ട നവീകരണം-60ലക്ഷം
നെല്‍കൃഷി പ്രോത്‌സാഹന പദ്ധതി-1.5 കോടി
ക്ഷീരശ്രീ-1 കോടി
നദീ സംരക്ഷണ പദ്ധതി-10 ലക്ഷം
മഴവെള്ളക്കൊയ്ത്ത്-80 ലക്ഷം
പ്ലാവ് കൃഷി വ്യാപനം-15 ലക്ഷം
ഹരിതവിപണി അടിസ്ഥാന സൗകര്യം- അഞ്ചുലക്്ഷം
ഓണക്കാല വിപണി, പ്രദര്‍ശനവും വില്പനയും-12 ലക്ഷം
കാലി വൃദ്ധി- 18 ലക്ഷം
മാംസോത്പാദന വൃദ്ധി വികസന പദ്ധതി-50ലക്ഷം
ഇഞ്ചി, മഞ്ഞള്‍ വ്യാപനം-മൂന്നുലക്ഷം
കിഴങ്ങുവര്‍ഗ വിള വ്യാപനം- എട്ടുലക്ഷം
ഫലപുഷ്ടി പദ്ധതി-15 ലക്ഷം
സുഗന്ധവിള വ്യാപനം-കുറ്റിക്കുരുമുളക്- 14 ലക്ഷം
ഗ്രീന്‍സെല്‍ഫി പ്രചാരണം-ഒരു കോടി
കൂണ്‍കൃഷി-12 ലക്്ഷം
തെങ്ങു കൃഷി വ്യാപനം- 20 ലക്ഷം
നീരൊഴുക്ക് ചാലക പദ്ധതി-30ലക്ഷം
പൊക്കാളി കൃഷി-10 ലക്ഷം
തീരച്ചാല്‍ സംരക്ഷണം-20ലക്ഷം
വിനോദ സഞ്ചാരം- കടമക്കുടി- 15 ലക്ഷം
സൗരോര്‍ജ പദ്ധതികള്‍-60 ലക്്ഷം
പെരിയാര്‍ കുപ്പിവെള്ള പദ്ധതി-45 ലക്ഷം
കാഴ്ചശക്തിയില്ലാത്തവരുടെ പോത്താനിക്കാട് കേന്ദ്രം-20ലക്ഷം
കൈത്തറി മേഖല- 40 ലക്ഷം
മൃഗ പ്രജനന നിയന്ത്രണം- 50 ലക്ഷം
ബയോഗ്യാസ്-25 ലക്ഷം
കാര്‍ഷിക കര്‍മസേന-10 ലക്ഷം
ഐ എസ് ഒ ഗുണനിലവാര പരിപാടി- രണ്ടുലക്ഷം
ഗ്രാമീണ റോഡുകള്‍-47.85 കോടി
ജില്ലാ പഞ്ചായത്ത് ഹാള്‍- 25 ലക്ഷം
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സുരക്്ഷാ സംവിധാനം- അഞ്ചുലക്ഷം
ജില്ലാ പഞ്ചായത്തില്‍ സൗരോര്‍ജ സംവിധാനം-15 ലക്ഷം
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ബയോഗ്യാസ് പ്ലാന്റ്-ഒരുലക്ഷം
ഭവനനിര്‍മാണം- മൂന്നുകോടി രൂപ
ബഡ്‌സ് വിദ്യാലയ സഹായ പദ്ധതി- 30 ലക്ഷം
മാനസിക, ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്- 1.25 കോടി
സുരക്ഷാമിഷന്‍-25 ലക്ഷം
കടമ്പകള്‍, വിമോചനം തുടര്‍ പദ്ധതി- 22 ലക്ഷം
മുച്ചക്രവാഹന വിതരണം-1.14 കോടി
ചിരാത്- സാമൂഹ്യ സംരക്ഷണ തുടര്‍ പദ്ധതി- 10 ലക്ഷം
കനവ് വയോജനക്ഷേമം- രണ്ടുകോടി
വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും- 3.85 കോടി
ലഹരി വിമുക്തി പദ്ധതി- രണ്ടു ലക്ഷം
അറിവാലയം- 5.15 കോടി
വിദ്യാലയാങ്കണ കൃഷി പദ്ധതി- അഞ്ചുലക്ഷം
വിദ്യാലയ നവീകരണം- 75 ലക്ഷം
സര്‍വശിക്ഷി അഭിയാന്‍- 2.5 കോടി
ജിസി ഐ പോത്താനിക്കാട്- ആറുലക്ഷം
ഭക്ഷ്യതരംഗം തുടര്‍ച്ച തീരവാസി പദ്ധതി- 10 ലക്ഷം
ദ്രോണം തൊഴില്‍ പരിശീലന പദ്ധതി- അഞ്ചുലക്ഷം
പഠനാലയം- ഗ്രനഥാലയം പദ്ധതി- 50 ലക്ഷം
സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം- അഞ്ചുലക്ഷം
അറിവാലയം- ഗ്രന്ഥാലയം പദ്ധതി-15 ലക്ഷം
സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ജ-60 കോടി
പഠനാലയ നവീകരണം- ആര്‍ എം എസ് എ- 5.16 കോടി
ഔഷധദാനം - 60 ലക്ഷം
ആതുരാലയങ്ങള്‍- 50 ലക്ഷം
സ്‌നേഹസ്പന്ദനം- പാലിയേറ്റീവ് കെയര്‍-10 ലക്ഷം
തീരം ആരോഗ്യ പദ്ധതി- മൂന്നുലക്്ഷം
ഔഷധകലവറ- അഞ്ചുലക്ഷം
ആലുവ ജില്ലാ ആശുപത്രി- 30 ലക്ഷം
ഔഷധീയം പദ്ധതി-12 ലക്ഷം
ജീവന സാന്ത്വനം- അഞ്ചുലക്ഷം
രോഗപ്രതിരോധം-10 ലക്ഷം
കാന്‍സര്‍ പ്രതിരോധം-1.23 കോടി
ശുചിത്വമാലിന്യ സംസ്‌കരണം- 11.48 കോടി
ജില്ലാ ആശുപത്രി വികസനം- നാലുകോടി
ഹീമോഫീലിയ ആലുവ ജില്ലാ ആശുപത്രി- 20 ലക്ഷം
കുടുംബശ്രീ- 60 ലക്ഷം
തായ്‌ക്കൊണ്ടോ പ്രതിരോധ പദ്ധതി- അഞ്ചുലക്ഷം
ഭദ്രശ്രീ ബോധന പരിപാടി- പത്തുലക്ഷം
സിമന്റിഷ്ടികയൂണിറ്റ്- വനിതകള്‍- 45 ലക്്ഷം
ജില്ലാ സംരംഭാലയങ്ങള്‍- 25 ലക്ഷം
കുടുംശ്രീ വനിതാ പരിശീലന സംരംഭം മുവാറ്റുപുഴ- 30 ലക്ഷം
കുടുംബശ്രീ വനിതാ പഠന കേന്ദ്രം- ചൂര്‍ണിക്കര- രണ്ടുകോടി
വനിതാ സംരംഭം- ഇറച്ചിക്കോഴി ഫാം വ്യാപനം- 10 ലക്ഷം
തീരദേശങ്ങളില്‍ താറാവ് കൃഷി- 10 ലക്്ഷം
സ്ത്രീപക്ഷ ഐക്യദാര്‍ഢ്യ പ്രതിജ്ഞാ പദ്ധതി- അഞ്ചുലക്ഷം
പട്ടികജാതി, പട്ടികവര്‍ഗ വികസനം:
ഖാദി മേഖലാ വികസനം- 38 ലക്ഷം
സൈക്കിള്‍ വിതരണം- - 23 ലക്ഷം
തൊഴിലും പ്രവാസ ജീവിതവും-30 ലക്ഷം
വിജ്ഞാന ഗ്രന്ഥാലയം പദ്ധതി- 14 ലക്ഷം
പഠനം, പ്രവാസം തുടര്‍ പദ്ധതി- 1.2 കോടി
മെച്ചപ്പെട്ട വിദ്യാഭ്യാസം- 50 ലക്ഷം
സങ്കേതം, സൗകര്യം- 9.78 കോടി
ഗോത്രപഥം പദ്ധതി-കുട്ടമ്പുഴ- 10 ലക്ഷം
ഉറവ- കുടിവെള്ള പദ്ധതി- വടാട്ടുപാറ, ഉറിയംപെട്ടി, മാപ്പിളപാറ, മീങ്കുളം, മണികണ്ഠന്‍ചാല്‍- 20 ലക്ഷം
ഗോത്രധാര കുടിവെള്ള പദ്ധതി- മാമലക്കണ്ടം, അഞ്ചുകുടി, ഞണ്ടുകുളം, കോട്ടകുത്ത്, പെരുവര- 10 ലക്ഷം
ഭവന പദ്ധതി വിഹിതം- രണ്ടുകോടി
നായരങ്ങാടി പട്ടികവര്‍ഗ സങ്കേതം- ആറുലക്ഷം
ചൂരമുടിക്കുന്ന് പട്ടികവര്‍ഗ സങ്കേതം- ഏഴുലക്ഷം
പൊങ്ങന്‍ചുവട് സങ്കേതം- ആറുലക്ഷം
പുലിയേണിപ്പാറ പട്ടികവര്‍ഗ സങ്കേതം- അഞ്ചുലക്ഷം
ചൂരത്തോട് പട്ടികവര്‍ഗ സങ്കേതം- 30 ലക്ഷം
വീട്ടിമോളം പട്ടികജാതി ആവാസയിടം- 12 ലക്ഷം
ജീവസന്ദേശം- ആംബുലന്‍സ്- എട്ടുലക്ഷം.
പ്ലാവ് വ്യാപന പദ്ധതിക്ക് 15 ലക്ഷം രൂപ
കൊച്ചി: പ്ലാവിന്റെയും ചക്കയുടെയും പ്രാധാന്യവും പെരുമയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ പദ്ധതിയ്ക്കാണ് ജില്ലാ പഞ്ചായത്ത്് വിഭാവനം ചെയ്തിരിക്കുന്നത്. ചക്കയുടെ ആവശ്യം അടുത്തകാലത്തായി വര്‍ധിച്ചുവരുകയാണെന്ന് ബജറ്റില്‍ പറയുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നും ആവശ്യക്കാരേറിക്കൊണ്ടിരിക്കുന്നു . ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വിവിധ ഫാമുകളില്‍ തയാറക്കുന്ന പഌവിന്‍ തൈകള്‍ കൃഷിഭവന്‍, കര്‍ഷക ക്ലബുകള്‍, കര്‍ഷക സംഘങ്ങള്‍ എന്നിവിടങ്ങളിലൂടെ വിതരണം ചെയ്യാനാണു പദ്ധതി.
വരുന്നൂ, പെരിയാര്‍ കുപ്പിവെള്ളം
കൊച്ചി: പെരിയാറിലെ ശുദ്ധജലം കുപ്പിയാലാക്കി വിതരണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ 45 ലക്ഷം രൂപ വകയിരുത്തി. ആലുവയില്‍ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ജില്ലാ കൃഷിത്തോട്ടത്തില്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ച് പെരിയാര്‍ എന്ന പേരില്‍ കുപ്പിവെള്ളം വിപണിയിലെത്തിക്കും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12 രൂപയായിരിക്കും വില. വെള്ളം ഉപയോഗിച്ച ശേഷം കുപ്പി തിരികെ നല്‍കിയാല്‍ രണ്ടു രൂപ തിരികെ നല്‍കും. കുപ്പികള്‍ പരിസരങ്ങളില്‍ വലിച്ചെറിയാതിരിക്കുന്നതിനാണിത് .
ഭൂരേഖാ സര്‍വെ ഫയലുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍
കൊച്ചി: ജില്ലയില്‍ ഭൂരേഖാ സര്‍വെ ഫയലുകള്‍ തീര്‍പ്പാക്കുന്ന ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന് ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. ഫീല്‍ഡുതലത്തിലും ഓഫീസ്തലത്തിലും ഫയലുകള്‍ തീര്‍പ്പാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്. ഈ മാസം 31 ഓടെ ഫീല്‍ഡുതലത്തില്‍ പൂര്‍ത്തിയാകും. ഓഫീസ് തലത്തില്‍ ഏപ്രില്‍ 30ന് ഫയലുകളില്‍ തീര്‍പ്പുകല്പിക്കും. ഏഴു താലൂക്കുകളിലായി 71 സര്‍വെയര്‍മാരാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ത്. കഴിഞ്ഞമാസം ഏഴുതാലൂക്കുകളിലായി 1581 ഫയലുകള്‍ തീര്‍പ്പാക്കി. മൊത്തം 3578 ഫയലുകളാണുള്ളത്. അതേസമയം ഫീല്‍ഡ്തലത്തില്‍ മാര്‍ച്ച് പത്തുവരെ 2176 ഫയലുകള്‍ തീര്‍പ്പാക്കി. കുന്നത്തുനാട് താലൂക്കിലാണ് ഏറ്റവും ഫയലുകള്‍ കൈകാര്യം ചെയ്തത്- 519. വിവിധ താലൂക്കുകളിലായി 1402 ഫയലുകളില്‍മേല്‍ ഫീല്‍ഡ് ജോലികള്‍ നടന്നുവരുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഓഫീസ് അറ്റന്‍ഡന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ മേലധികാരി വഴി ഏപ്രില്‍ 25-നകം സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, കേരള യൂണിവേഴ്‌സിറ്റി. പി.ഒ, തിരുവനന്തപുരം - 695034 എന്ന വിലാസത്തില്‍ ലഭിക്കണം. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
റീച്ച് സമ്മര്‍ ക്യാമ്പ്; അഡ്മിഷന്‍ ആരംഭിച്ചു.
കൊച്ചി: തിരുവനന്തപുരം കാഞ്ഞിരംപാറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌ക്കൂള്‍ റീച്ചില്‍ 13 മുതല്‍ 18 വരെ വയസ്സുളള പെണ്‍കുട്ടികള്‍ക്കായി വേനല്‍ അവധിക്കാല ക്ലാസ്സുകളുടെ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. 10 ദിവസമാണ് ക്ലാസ്. ഏപ്രില്‍ മൂന്നിന് ക്ലാസ് ആരംഭിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് ഫീസ് ഇളവുനല്‍കുന്നു. രജിസ്റ്റര്‍ ചെയ്യാനുളള അവസാന ദിവസം മാര്‍ച്ച് 31. വിശദവിവരങ്ങള്‍ക്ക് 9496015051, 04712365445 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ഇമെയില്‍ : info@reach.org.in . വിലാസം : റ്റി.സി6/12203, കാഞ്ഞിരംപാറ.പി.ഒ., തിരുവനന്തപുരം 695 030.
അപേക്ഷ ക്ഷണിച്ചു
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നതിന് വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ മാര്‍ച്ച് 20-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുമായി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.
Comments
Post a Comment