Skip to main content

മുട്ടാര്‍ പുഴ മലിനീകരണം



സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും മാലിന്യം സ്വകാര്യസ്ഥലത്തുതന്നെ സംസ്‌കരിക്കണം: ജില്ലാ കളക്ടര്‍

മാലിന്യസംസ്‌കരണസംവിധാനം പരിശോധിക്കാന്‍ സമിതി

മുട്ടാര്‍പുഴയുടെയും അനുബന്ധതോടുകളുടെയും മലിനീകരണം തടയാനായി കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം. മുട്ടാര്‍ പുഴയുടെയും അനുബന്ധ തോടുകളുടെയും തീരത്തുള്ള കച്ചവടസ്ഥാപനങ്ങള്‍, വീടുകള്‍, ഫഌറ്റുകള്‍, കമ്പനികള്‍ തുടങ്ങിയവയില്‍ നിന്നുള്ള മാലിന്യങ്ങള്‍ അവരവരുടെ സ്വകാര്യസ്ഥലത്തുതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മാലിന്യസംസ്‌കരണസംവിധാനം പരിശോധിക്കാനായി ദുരന്തനിവാരണനിയമപ്രകാരം സമിതിയെയും നിയോഗിച്ചിട്ടുണ്ട്. 

 മതിയായ മാലിന്യസംസ്‌കരണസംവിധാനം എര്‍പ്പെടുത്താത്ത വീടുകള്‍, ഫഌറ്റുകള്‍, കമ്പനികള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികളെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. എതെങ്കിലും സ്ഥാപനം മതിയായ സംവിധാനം എര്‍പ്പെടുത്തിയിട്ടില്ലെന്ന് സമിതി റിപ്പോര്‍ട്ടു നല്കുകയാണെങ്കില്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിരോധിക്കും.

മുട്ടാര്‍പുഴ മഞ്ഞുമ്മല്‍ ഭാഗത്ത് കറുത്ത് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ ഒഴുകുന്നുവെന്നും ഇതുമൂലം നാട്ടുകാര്‍ക്ക് ശുദ്ധജലം ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള സ്ഥലം സന്ദര്‍ശിക്കുകയും ജല അതോറിറ്റിയിലെയും, മലിനീകരണ നിയന്ത്രണ  ബോര്‍ഡിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും ചെയതു. എലൂര്‍ നഗരസഭയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്കുന്ന ട്രീറ്റ്‌മെന്റ് പഌന്റ് മുട്ടാര്‍ പുഴയുടെ തീരത്താണ്.  പുഴയുടെ തീരത്തുള്ള സ്ഥാപനങ്ങളും വീടുകളും കമ്പനികളും മാലിന്യങ്ങള്‍ കുഴല്‍ വഴി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.  അതുമുലം പുഴയില്‍ മാലിന്യം വര്‍ദ്ധിച്ചു വരികയാണെന്നും ഇത് കുടിവെള്ള പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നും മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ്  പുതിയ ഉത്തരവ്. 

പുഴയുടെ സമീപമുളള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മാലിന്യസംസ്‌കരണ സംവിധാനം പരിശോധിക്കാനുള്ള സമിതിയില്‍  പറവൂര്‍ തഹസില്‍ദാരും എറണാകുളം  മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഇന്‍വയോണ്‍മെന്റല്‍ എഞ്ചിനീയരും ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമടക്കം എട്ടംഗങ്ങളാണുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ സര്‍വൈലന്‍സ് സെന്റര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എലൂര്‍, കളമശ്ശേരി നഗരസഭകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജില്ലാ ഹെല്‍ത്ത് ഓഫിസര്‍, മേജര്‍ ഇറിഗേഷന്‍ എറണാകുളം സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. സമിതി പരിശോധന നടത്തി നടപടി എടുക്കേണ്ട കേസുകള്‍ അന്നന്നു തന്നെ കളക്ടര്‍ക്ക് നല്കണമെന്നും മുഴുവന്‍ സ്ഥാപനങ്ങളുടെയും പരിശോധനാ റിപ്പോര്‍ട്ട് എഴു ദിവസത്തിനകം നല്കണമെന്നും കളക്ടര്‍ അറിയിച്ചു.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...