കൊച്ചി: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് സ്വീകരിച്ച ടെണ്ടര്‍ നടപടികള്‍ ജില്ലാ കളക്ടര്‍ റദ്ദാക്കി. ടെണ്ടറുകളില്‍ അസ്വാഭാവിക നിരക്കിലുള്ള തുകകള്‍ രേഖപ്പെടുത്തിയത് ശ്രദ്ധയില്പ്പെട്ടതിനെത്തുടര് ന്നാണിത്. നിരക്കുകള്‍ മിതമായ രീതിയില്‍ ക്രമീകരിക്കുന്നതിനായി പുതിയ ടെണ്ടര്‍ നടപടികള്‍ തുടങ്ങി. ക്വട്ടേഷന്‍ ഫോറം കളക്ടറേറ്റില്‍ നിന്ന് ലഭിക്കും. സമര്‍പ്പിക്കേണ്ട അവസാനതീയതി മാര്‍ച്ച് 4 വൈകീട്ട് 3 മണി.
ആലുവ, പറവൂര്‍, കണയന്നൂര്‍, കുന്നത്തുനാട്, കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍പ്പെട്ട എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള കുടിവെള്ള ടാങ്കര്‍ ലോറി ഉടമകളില്‍ നിന്നാണ് ക്വട്ടേഷനുകള്‍ ക്ഷണിച്ചത്. ജില്ലാകളക്ടര്‍ നിശ്ചയിക്കുന്ന തീയതി മുതല്‍ മെയ് 31 വരെയോ, കാലവര്‍ഷം ആരംഭിക്കുന്ന തീയതി വരെയോ വാട്ടര്‍അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നോ ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ നിര്‍ദേശിക്കുന്ന ശുദ്ധജല സ്രോതസ്സുകളില്‍ നിന്നോ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യണം.
കുടിവെള്ള വിതരണത്തില്‍ കൃത്യത പാലിക്കണം. ടാങ്കറുകളില്‍ ജിപിഎസ്സ് സംവിധാനം ഉറപ്പാക്കുമെന്നും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പുവരുത്തുമെന്നും കളക്ടര്‍ പറഞ്ഞു. കുടിവെള്ള വിതരണസംവിധാനം കൂടുതല്‍ സുതാര്യമാക്കുകയും ഇത് നിരീക്ഷിക്കുന്നതിനായി താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ കളക്ടറേറ്റിലും സംവിധാനമേര്പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
Comments
Post a Comment