Skip to main content

നൂറുദിവസത്തില്‍ അമ്പതു കുളങ്ങള്‍ പുനരൂജ്ജീവിപ്പിക്കാന്‍ ജില്ലാ ഭരണകൂടം



കൊച്ചി: നൂറു കുളങ്ങള്‍ അമ്പതു ദിവസത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കാന്‍ ജില്ലാഭരണകൂടം.  കൊച്ചിന്‍ ഷിപ് യാര്‍ഡുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി എപ്രില്‍ 2 മുതല്‍ ആരംഭിക്കും. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ പദ്ധതിയുടെ പ്രഖ്യാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ആശാ സനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും നടപ്പാക്കുന്ന പദ്ധതി വരള്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ജലദൗര്‍ലഭ്യം നേരിടാന്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. വരും മാസങ്ങളില്‍ വരള്‍ച്ച രൂക്ഷമാകും. ലഭ്യമാകുന്ന വെള്ളത്തെ സംരക്ഷിക്കാനുള്ള വഴികള്‍ ആരായണം. ചെളിയും പായലും കളഞ്ഞ് കുളങ്ങള്‍ വൃത്തിയാക്കുന്നതിനു പുറമെ അവ സംരക്ഷിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ നടപ്പാക്കാവുന്നതാണെന്നും  ആശാ സനില്‍ പറഞ്ഞു.

കുളങ്ങളുടെ സംരക്ഷണം പ്രദേശവാസികളുടെ കൂടി ഉത്തരവാദിത്തമാകണമെന്ന് ജില്ലാ കളക്ടര്‍  കെ. മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞു. കുളങ്ങള്‍ വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്ത ശേഷം അവ സംരക്ഷിക്കാത്ത അനവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടു തന്നെ ജില്ലാ ഭരണകൂടത്തിന്റെ മാത്രം ചുമതലയാണിതെന്നു കരുതരുത്. 100 കുളങ്ങള്‍ 50 ദിവസത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിപ്രകാരം ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെയും ഒരു കുളമെങ്കിലും തെരഞ്ഞെടുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഇത് ഒരു മാതൃകയാക്കി,  തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്തെ മറ്റ് ജലസ്രോതസ്സുകളും കൂടി വൃത്തിയാക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു പുറമെ സന്നദ്ധസംഘടനകള്‍, എന്‍എസ്എസ്, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, തുടങ്ങി എല്ലാവരെയും പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പാക്കാനായിരിക്കും പ്രഥമ പരിഗണനയെന്നും കളക്ടര്‍ പറഞ്ഞു.

ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും ജല ഓഡിറ്റിങ്ങ് നടപ്പാക്കണമെന്നും അതത് പ്രദേശത്തെ ജല ആസ്തി കണ്ടെത്തണമെന്നും എസ്‌സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രാദേശികമായ ജലനയം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിന്‍ഷിപ് യാര്‍ഡിന്റെ സാമൂഹ്യപ്രതിബദ്ധതാപദ്ധതിയിലുള്‍പ്പെടുത്തിയാണ് 100  കുളങ്ങളുടെ പുനരുജ്ജീവനത്തിനാവശ്യമായ സാമ്പത്തികസഹായം നല്കുന്നതെന്ന്  കൊച്ചിന്‍ ഷിപ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം ഡി വര്‍ഗീസ് പറഞ്ഞു. 
ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ പ്രദേശങ്ങളില്‍ സംരക്ഷിക്കേണ്ട കുളങ്ങളുടെ വിവരങ്ങള്‍ അവര്‍ യോഗത്തില്‍ ഉന്നയിച്ചു. കുളം ശാസ്ത്രീയമായ രീതിയില്‍ വൃത്തിയാക്കണം. കുളങ്ങള്‍ക്കു ചുറ്റും സംരക്ഷണഭിത്തി കെട്ടണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ലോകജലദിനത്തില്‍ നടന്ന ചടങ്ങില്‍ ജല സംരക്ഷണം സംബന്ധിച്ച പ്രതിജ്ഞ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എഫ് അബ്ദുള്‍ ജാവേദ് ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടിമ്പിള്‍ മാഗി സംസാരിച്ചു. 

2016-17 വര്‍ഷത്തെ പദ്ധതിവിഹിതം ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ നൂറുശതമാനം പൂര്‍ത്തിയാക്കിയതിനുള്ള പ്രശംസാപത്രം ചടങ്ങില്‍ വാളകം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ആശാ സനില്‍ കൈമാറി. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ രണ്ടാം സ്ഥാനത്തെത്തിയ മുളന്തുരുത്തി പഞ്ചായത്തിനും ജില്ലയില്‍ മുന്നിലെത്തിയ വാരപ്പട്ടി, തുറവൂര്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകള്‍ക്കും പ്രശംസാപത്രം നല്കി.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...