Skip to main content

: വിജിലൻസിന്റെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന്


കൊച്ചി : വിജിലൻസിന്റെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് വ്യക്തമായ മാർഗനിർദേശം നൽകേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറി,  ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ നിർദേശങ്ങൾ നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. 
ഇതിനായി ഉത്തരവിന്റെ പകർപ്പ് അഡ്വക്കേറ്റ് ജനറൽ, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പു സെക്രട്ടറി, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ തുടങ്ങിയവർക്ക് നൽകാനും ഉത്തരവിൽ പറയുന്നു. ഇ.പി. ജയരാജൻ മന്ത്രിയായിരിക്കെ തന്റെ ബന്ധുവായ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്.ഐ.ഇ) എം.ഡിയായി നിയമിച്ചതിനെതിരായ വിജിലൻസ് കേസിലാണ് സിംഗിൾബെഞ്ചിന്റെ വിമർശനം. ബന്ധുനിയമനത്തിന്റെ പേരിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ പി.കെ. സുധീർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിജിലൻസിനോടു വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിജിലൻസിനെ വിമർശിച്ചത്. 
വിവാദമായ നിയമനത്തിന്റെ പേരിൽ ആരും നേട്ടമുണ്ടാക്കിയില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായാണ് വിജിലൻസ് ഉദ്യോഗസ്ഥൻ സ്റ്റേറ്റ്മെന്റ് നൽകിയത്. വിവാദ നിയമനത്തിലൂടെ ഹർജിക്കാരനോ മറ്റേതെങ്കിലും പ്രതിക്കോ നേട്ടമുണ്ടായോ എന്നതായിരുന്നു കോടതിയുടെ ചോദ്യം. വിജിലൻസ് കേസെടുക്കുന്നതിനു മുമ്പു തന്നെ റദ്ദാക്കിയ നിയമനത്തിലൂടെ ആർക്കാണ് നേട്ടമുണ്ടായതെന്ന ചോദ്യത്തിന് വിജിലൻസ് മറുപടി നൽകിയില്ല.  മന്ത്രിയെന്ന നിലയിൽ ഇ.പി. ജയരാജൻ നടത്തിയ നിയമനത്തിന്റെ നിയമ സാധുതയും ലക്ഷ്യവും അന്വേഷിക്കുന്നുണ്ടെന്നാണ് സ്റ്റേറ്റ്മെന്റിൽ പറയുന്നത്.  ഇക്കാര്യങ്ങൾ തീർപ്പാക്കാൻ ഭരണഘടന സ്ഥാപിതമായ അടിസ്ഥാനത്തിലുള്ള കോടതികളും ട്രൈബ്യൂണലുകളുമുണ്ട്.  വിജിലൻസിന്റെ പരിധി വിട്ടുള്ള അന്വേഷണം അനുവദിക്കാനാവില്ല. സി.ബി.ഐ, എൻ.ഐ.എ എന്നിവയെപ്പോലെ വിജിലൻസ് പ്രത്യേക ഏജൻസിയല്ല.  കേരള പൊലീസിന്റെ ഭാഗം മാത്രമാണ്. എൻ.ഐ.എ, സി.ബി.ഐ എന്നീ ഏജൻസികൾ പോലും ക്രിമിനൽ നടപടി ചട്ടമുൾപ്പടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.  ഈ സാഹചര്യത്തിൽ വിജിലൻസിന് രൂപം നൽകിയതിലുള്ള ആധികാരികതയും നിയമ സാധുതയും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയതിനെതിരായ മറ്റൊരു ഹർജിയോടൊപ്പം പരിഗണിക്കാം. ബന്ധു നിയമനക്കേസിൽ കുറ്റം നിലനിൽക്കുന്നില്ലെന്ന് ഉത്തരവാദിത്വപ്പെട്ട സർക്കാർ അഭിഭാഷകൻ തന്നെ വ്യക്തമാക്കുമ്പോൾ എങ്ങനെയാണ് ഇതിനു വിരുദ്ധമായി സ്റ്റേറ്റ്മെന്റ് നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കണം. ഇത്തരത്തിൽ സ്റ്റേറ്റ്മെന്റ് നൽകാൻ എവിടെ നിന്ന് ആരാണ് നിർദേശിച്ചതെന്ന് വിശദീകരിക്കണം. കെ.എസ്.ഐ. ഇയിലെ എം.ഡി നിയമനത്തിന്റെ ചട്ടവും നടപടിക്രമങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കണം. വിജിലൻസ് രൂപീകരിക്കാനായുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് പബ്ളിക് പ്രോസിക്യൂട്ടർ ഹാജരാക്കണം. മാർച്ച് 22 ന് രമേശ് ചെന്നിത്തലയുടെ ഹർജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. 

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...