കൊച്ചി: സിറ്റി കളക്ഷനും ഓൾ കേരളം ബ്യുട്ടീഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ട്രെയിനേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്രൈഡൽ മേക്കപ്പ് ഷോ ഇന്ന് രാവിലെ 10 മുതൽ ഹോട്ടൽ താജ് ഗേറ്റ് വേയിൽ നടക്കും. മേക്കപ്പ് കലാകാരികളായ 500 ബ്യുട്ടീഷൻമാർക്ക് മുന്നിലാകും ഷോ നടക്കുക. കേരളത്തിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബ്രൈഡൽ ഷോ ആയിരിക്കും ഇതെന്ന് പ്രോഗ്രാം ചെയർമാൻ അനിൽ സി ജോബ്, കൺവീനർ ഷെഹീർ ഉമ്മർ എന്നിവർ പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയർ സൗമിനി ജെയിൻ ഷോ ഉദ്ഘാടനം ചെയ്യും. പത്തോളം വരുന്ന വിധികർത്താക്കൾ ക്യൂൻ ഓഫ് കേരള ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുകളായി തെരഞ്ഞെടുത്ത ആബേൽ റോബിൻ (പള്ളുരുത്തി), ശ്രീകുമാർ (കോട്ടയം), മിനി സ്റ്റൈൽമേക്ക് (എറണാകുളം), രാജേശ്വരി ഹരിദാസ് (എറണാകുളം), കവിത (കോഴിക്കോട്) എന്നിവർ അഞ്ച് രീതിയിലുള്ള ഹെയർ സ്റ്റയിൽ മേക്കപ്പ്, സാരി ഡ്രാപ്പിംഗ്, ഓർണമെന്റ് സെറ്റിംഗ്സ് എന്നിവയിൽ ലൈവ് ഡെമോൺസ്ട്രേഷൻ നടക്കും.
മുംബൈ, ബംഗളൂരു, ദില്ലി, കൽക്കട്ട എന്നിവിടങ്ങളിൽ നിന്നെത്തുന്ന അൻപതോളം മോഡലുകൾ കേരളത്തിലെ മതാചാരപ്രകാരമുള്ള വേഷങ്ങൾ അണിഞ്ഞായിരിക്കും റാമ്പിലെത്തുക. പാരീസിൽ നിന്നെത്തുന്ന ഡോങ്ങ്ളി എയ്ഞ്ചൽ ഒരുക്കുന്ന ഹോളിവുഡ് ഹെയർ കളർ റാമ്പ് ഷോ ആയിരിക്കും ബ്രൈഡൽ ഷോയുടെ പ്രധാന ആകർഷണം. പ്രമുഖ ചലച്ചിത്ര, സീരിയൽ താരങ്ങളും മുപ്പതോളം മോഡലുകളും അണിനിരക്കുന്ന സെലിബ്രിറ്റി ബ്രൈഡൽ ഷോ വൈകിട്ട് 3.30 ന് നടക്കും. ക്യൂൻ ഓഫ് കേരള ജേതാവിനെയും തെരഞ്ഞെടുക്കും.
ബ്രൈഡൽ മേക്കപ്പ് രംഗത്തും സിനിമ, സീരിയൽ രംഗത്തും അന്യസംസ്ഥാനക്കാർ പിടിമുറുക്കുകയാണെന്നും കഴിവുള്ള മലയാളികളെ കണ്ടെത്തി അവർക്ക് പരിശീലനവും പ്രോത്സാഹനവും അവസരവും നൽകുകയെന്നതാണ് ബ്രൈഡൽ ഷോയുടെ ലക്ഷ്യമെന്നും അനിൽ സി ജോബ് പറഞ്ഞു.
Comments
Post a Comment