മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് പുതുവൈപ്പ് സമരം: സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്
പുതുവൈപ്പ് സമരം: സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍
ഹാജരാക്കാന്‍ നിര്‍ദേശം
കാക്കനാട്: മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് കാക്കനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 64 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. പുതിയ എട്ട് പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ കമ്മീഷന്‍ വാദം കേട്ടു. ഡിസിപിയായിരുന്ന യതീഷ് ചന്ദ്രയുടെയും സമര സമിതി പ്രവര്‍ത്തകരുടെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു. സമരക്കാരെ കസ്റ്റഡിയിലെടുത്ത നഗരത്തിലെ നാല് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കും. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന സമരസമിതിക്കാരുടെ പരാതിയില്‍ സെപ്തംബറില്‍ നടക്കുന്ന സിറ്റിംഗില്‍ തെളിവെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ യതീഷ് ചന്ദ്രയ്ക്ക് നിര്‍ദേശം നല്‍കി. കുട്ടികളെ മര്‍ദ്ദിച്ചുവെന്ന സമരക്കാരുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് യതീഷ് ചന്ദ്ര വാദിച്ചു. എന്നാല്‍ മുതിര്‍ന്ന പലര്‍ക്കും മര്‍ദനമേറ്റിട്ടുണ്ടെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും സമരക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കി. കമ്മീഷന്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ പലപ്പോഴും യതീഷ് ചന്ദ്രയും സമരക്കാരുമായി തര്‍ക്കമുണ്ടായി. സംഭവത്തിന്റെ പൂര്‍ണ്ണ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് മാധ്യമങ്ങളുടെ ദൃശ്യങ്ങളും കമ്മീഷന്‍ സിറ്റിംഗിനിടെ ആവശ്യപ്പെട്ടു.
അമ്പലമേടില്‍ ബിപിസിഎല്ലിന്റെ സള്‍ഫര്‍ പ്ലാന്റ് വിപുലീകരണവുമായി ബന്ധപ്പെട്ട് കമ്പനി നടത്തുന്ന സ്ഥലമെടുപ്പ് അശാസ്ത്രീയമാണെന്ന പ്രദേശവാസികളുടെ പരാതി കമ്മീഷന്‍ പരിഗണിച്ചു. കമ്പനി പ്രതിനിധികളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കമ്മീഷന്‍ വാദം കേട്ടു. മിക്ക വീടുകളുടെയും പകുതി ഭാഗവും ചില വീടുകളുടെ മുറ്റം വരെയുമൊക്കെയാണ് സ്ഥലമെടുക്കുന്നത്. 200 മീറ്റര്‍ വരെയാണ് ഇപ്പോള്‍ കമ്പനി സ്ഥലമെടുക്കുന്നത്. ഇതു മൂലം ചാലിക്കര, കുഴിക്കാട്, അമ്പലമേട് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ദുരിതമനുഭവിക്കുകയാണെന്ന് പ്രദേശവാസികള്‍ ക്മ്മീഷനെ അറിയിച്ചു. മുപ്പതോളം വീടുകളാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്. ഇതിനു പകരം 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥലമെടുത്താല്‍ പ്രദേശത്തെ ജനവാസ മേഖല പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കഴിയും. ഇവിടെയുള്ള തോട് വരെയുള്ള പ്രദേശങ്ങള്‍ ഏറ്റെടുക്കണം. സ്ഥലം വിട്ടു നല്‍കാന്‍ പ്രദേശവാസികള്‍ തയാറാണ്. വില സംബന്ധിച്ചു നടത്തിയ ചര്‍ച്ചയിലും ധാരണയായിരുന്നു. സെപ്തംബര്‍ എട്ടിനു നടക്കുന്ന അടുത്ത സിറ്റിംഗിനു മുന്‍പ് കമ്പനി പ്രതിനിധികളും പ്രദേശവാസികളുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
അടിസ്ഥാന സാക്ഷരതാ പരിപാടിക്ക് സാക്ഷരത മിഷന്‍ മുന്തിയ പരിഗണന നല്‍കും: ഡോ. പി.എസ്. ശ്രീകല
കാക്കനാട്: സംസ്ഥാനത്തെ അടിസ്ഥാന സാക്ഷരത നിലവാരമുയര്‍ത്താന്‍ അടിയന്തിര പരിപാടികള്‍ക്ക് സാക്ഷരത മിഷന്‍ രൂപം നല്‍കിയതായി സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല. സാമൂഹ്യ സാക്ഷരത പരിപാടി, ആദിവാസി സാക്ഷരത പരിപാടി, തീരദേശ സാക്ഷരത പരിപാടി, പട്ടികജാതി സാക്ഷരത പരിപാടി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സാക്ഷരത പരിപാടി, ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത പരിപാടി, പരിസ്ഥിതി സാക്ഷരത പരിപാടി തുടങ്ങിയ പരിപാടികള്‍ ഉടന്‍ ആരംഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നല്‍കണം. സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ•ാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ•ാരുടെയും ശില്‍്പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുമെന്ന് അവര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജാന്‍സി ജോര്‍ജ്, സി.കെ. അയ്യപ്പന്‍ കുട്ടി, അംഗങ്ങളായ സരള മോഹന്‍, ബേസില്‍ പോള്‍, കെ.എം. പരീത്, ജോളി ബേബി, സൗമ്യ ശശി, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക ദേവി, സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന്‍ ജോസഫ്, ടി.വി. ശ്രീജന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, ജില്ല സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ഐആര്‍ഡിപി ഓണം വിപണന മേള 30 മുതല്‍
കാക്കനാട്: ജില്ല പഞ്ചായത്തിന്റെയും ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഐആര്‍ഡിപി/എസ്.ജി.എസ്.വൈ/കുടുംബ ശ്രീ ഓണം ബക്രീദ് വിപണന മേള ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, വിവിധതരം അച്ചാറുകള്‍, കൈത്തറി വസ്ത്രങ്ങള്‍, അലങ്കാര ചെടികള്‍, ഐആര്‍ഡിപി/എസ്.ജി.എസ്.വൈ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ എന്നിവ തയാറാക്കുന്ന ഉത്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. ജില്ലയിലെ ബ്ലോക്കുകളില്‍ നിന്ന് രണ്ടു വീതം സ്റ്റാളുകള്‍ മേളയില്‍ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കും. കഴിഞ്ഞ വര്‍ഷം 51 ലക്ഷം രൂപയാണ് മേളയില്‍ വിറ്റുവരവുണ്ടായത്. മറ്റു ജില്ലകളില്‍ നിന്നുള്ള പാലക്കാടന്‍ഡ കത്തി, കൂത്താമ്പുള്ളി കൈത്തറി തുടങ്ങിയ ഉത്പന്നങ്ങളും മേളയിലെത്തും. കുടംപുളി, പലഹാരങ്ങള്‍, മണ്ണ്, ടെറാകോട്ട ഉത്പന്നങ്ങള്‍, വിത്തുകള്‍, കയര്‍ ഉത്പന്നങ്ങള്‍ എന്നിവയും മേളയിലുണ്ടാകും.
മേള നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ നടന്നു. വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ. അയ്യപ്പന്‍ കുട്ടി, ജാന്‍സി ജോര്‍ജ്, പ്രൊജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍
നബര്‍ഡ്, ലീഡ് ബാങ്ക് പ്രതിനിധികള്‍ ബിഡിഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments
Post a Comment