മാലിന്യത്തില്‍ നിന്ന് വൈദുതി ഉല്പാദിപ്പിക്കുവാന്‍ കൊച്ചി കോര്‍പറേഷന്‍ ജി.ജെ.നാച്ചുറല്‍ കെയര്‍ ആന്‍റ് എനര്‍ജി പ്രെെവറ്റ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 295 കോടി രൂപയാണ് ഇതിനു ചെലവാകുന്നത്. ഈ പദ്ധതി കൊച്ചി കോര്‍പറേഷന് സാമ്പത്തിക ബാധ്യത വരുത്തില്ലെന്നാണ് പറഞ്ഞിരുന്നത് ജി.ജെ.നാച്ചുറല്‍ കെയര്‍ ആന്‍റ് എനര്‍ജി പ്രെെവറ്റ് ലിമിറ്റഡു ഡിസൈന്‍ ഫിനാന്‍സ് ബില്‍ഡ് ഓപ്പറേറ്റ് ആന്‍റ് ട്രാന്‍സ്ഫര്‍ പ്രകാരമാണ് കോര്‍പറേഷന് കൈമാറുക. 400 മെട്രിക് ടണ്‍ മാലിന്യമാണ് ഈ പദ്ധതിയിലേക്ക് പ്രതിദിനം വേണ്ടിവരിക. എന്നാല്‍ സമീപ മുനിസിപ്പാലിറ്റികളുടെ മാലിന്യം കൂടി കണക്കാക്കിയാല്‍ പോലും 250 ടണ്ണിനും 300 മെട്രിക് ടണ്ണിനും ഇടയിലെ വരൂ.
ഉല്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 15 രൂപ മുടക്കി കോര്‍പ്പറേഷന്‍ kseb ക്കു വില്‍ക്കുമത്രേ. നാലു രൂപ നിരക്ക് മുതല്‍ വൈദുതി ബോര്‍ഡിന് വൈദ്യുതി വാങ്ങാമെന്നിരിക്കെ 15 രൂപ മുടക്കി മാലിന്യത്തില്‍ നിന്ന് ഉലപാദിപ്പിക്കുന്ന വൈദ്യുതി kseb വാങ്ങുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് .വൈദുതി വില kseb ക്കു താങ്ങാവുന്നതിലും അധികമായതിനാലാണ് kseb യുടെ അധീനതയിലുള്ള ബ്രഹ്മപുരം bdpp യില്‍ നിന്നും കായംകുളം ntpc യില്‍ നിന്നും കൊച്ചി പാതാളം bses /റിലയന്‍സ് നിന്നും വൈദ്യുതി വാങ്ങാത്തത്.
പ്രതിദിനം 300 മെട്രിക് ടണ്‍ മാലിന്യം കൊച്ചി കോര്‍പറേഷന്‍ ഉറപ്പു വരുത്തുന്നതില്‍ വരുന്ന വീഴ്ചക്കും വൈദുതി വില്ക്കുപ്പോള്‍ വരുന്ന നഷ്ടവും കൊച്ചി കോര്‍പറേഷന്‍റെ ബാധ്യതയാകുന്ന വിധത്തിലാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. തന്മൂലം കൊച്ചി കോര്‍പറേഷന്‍ 11.25 ലക്ഷം രൂപയുടെ ബാധ്യത വരും. ഇപ്പോള്‍ തന്നെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താനാവാതെ മുന്നോട്ടു പോകുന്ന കോര്‍പറേഷന്‍റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ഈ പദ്ധതി വിഴുങ്ങും.
ഡല്‍ഹി, ജലന്ധര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പദ്ധതികള്‍ ഇതിനകം പൂട്ടി കഴിഞ്ഞു.
ദേശീയ ഹരിത ട്രിബുണല്‍ ഡല്‍ഹി ബെഞ്ചിന്‍റെ 199/2015 കേസ് നമ്പര്‍ പ്രകാരം അല്‍മിത്ര എഛ് പട്ടേലും കേന്ദ്ര ഗവണ്മെന്‍റും തമ്മിലുള്ള കേസില്‍ മാലിന്യത്തില്‍ നിന്നും വൈദുതി ഉത്പാദനം നിയന്ത്രിക്കണമെന്നും നഗര മാലിന്യ സംസ്കരണ നിയമത്തില്‍ അനുശാസിക്കുന്ന വിധത്തിലായിരിക്കണമെന്നും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
വനം പരിസ്ഥിതി മന്ത്രാലയം, മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദനം പ്രായോഗികമല്ലെന്നും കാന്‍സറിന് കാരണമാകുന്ന ഡയോക്സിനുകളും ഫുറാന്‍ എന്നിവ അന്തരീക്ഷത്തിലേക്ക് തള്ളുന്നതിനു ഇത്തരം പദ്ധതികള്‍ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട് .
ഇന്ത്യയിലെ മാലിന്യങ്ങളുടെ കലോറി മൂല്യം 800 കലോറി/കിലോ (cal/kg) (കൂടുതല്‍ അഴുകിയതു) എന്ന നിലയിലാണ് കണക്കാക്കിയിരിക്കുന്നത് . അതായതു മാലിന്യം കത്തിക്കുന്നതിനു കൂടുതല്‍ ഊര്‍ജം ആവശ്യമാണ്. ഇത്തരം കത്തിക്കല്‍ പ്രക്രിയയിലൂടെ വൈദ്യുതി ലാഭകരമായി ഉല്പാദിപ്പിക്കണമെങ്കില്‍ 2000 കലോറി/കിലോക്കും 3000 കലോറി/കിലോക്കും ഇടയിലായിരിക്കണം മാലിന്യങ്ങളുടെ കലോറി സ്വഭാവം.
നിര്‍ദിഷ്ട്ട പദ്ധതി ലാഭകരമല്ലാത്തതും അന്തരീക്ഷത്തില്‍ കൂടി മാലിന്യമാകുന്ന വിധത്തിലുമാകും.
ജി.ജെ.നാച്ചുറല്‍ കെയര്‍ ആന്‍റ് എനര്‍ജി പ്രെെവറ്റ് ലിമിറ്റഡു കമ്പനിക്ക് ഊര്‍ജ ഉല്പാദന രംഗത്ത് മുന്‍പരിചയം ഇല്ലാതിരുന്നിട്ടും 295 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയത് ദുരൂഹമാണ്.
35 വര്‍ഷം പരിചയസമ്പത്തുണ്ടെന്ന് അവകാശപ്പെടുന്ന ബയോമാസ് പവര്‍ ലിമിറ്റഡ് 10.08.2007ല്‍ മാത്രമാണു രൂപീകരിക്കപ്പെട്ടത്. ജനറല്‍ കമേഴ്സ്യല്‍ കമ്പനിയാണ്. കമ്പനിയുടെ മെമോറാണ്ടത്തിലെവിടെയും റിന്യൂവല്‍ എനര്‍ജിയോ മറ്റു വൈദ്യുതി ഉല്പാദന പ്രവര്‍ത്തനത്തെയോ കുറിച്ച് പറയുന്നില്ല. കമ്പനിയുടെ ആകെ ആസ്തി 750 പൗണ്ട് (61,500 രൂപ) മാത്രമാണ്.
പദ്ധതിയുടെ ദര്‍ഘാസ് വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്കോ/കണ്‍സോര്‍ഷ്യത്തിനോ 35 കോടി രൂപ ആസ്തിയുണ്ടായീരിക്കണം. ഒടആഇ ബാങ്കിനു ഈ കമ്പനിയുടെ എല്ലാ ആസ്തികളിന്മേലും ചാര്‍ജ്ജുള്ളതാണ്. ഫിനാന്‍ഷ്യല്‍ പാര്‍ടണറായ ലണ്ടന്‍ ഇന്‍വെസ്റ്റ്മെന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് ജിബി ജോര്‍ജ്ജിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള 200 പൗണ്ട് മാത്രം ആസ്തിയുള്ള കടലാസ് കമ്പനിയാണ്. രണ്ടു ബാങ്കുകള്‍ക്ക് ഈ കമ്പനി മേല്‍ ചാര്‍ജ്ജുണ്ട്. 15059 പൗണ്ട് 2015 ലെ കണക്കു പ്രകാരം ഈ കമ്പനിയ്ക്ക് ബാധ്യതയുണ്ട്.
പദ്ധതി അവാര്‍ഡ് ചെയ്തിരിക്കുന്ന ഇന്ത്യന്‍ കമ്പനി ജിബി ജോര്‍ജ്ജും അമ്മയും ഡയറക്ടറായിട്ടുള്ള 10 ലക്ഷം മാത്രം ആസ്തിയുള്ള കമ്പനിയാണു. 600ല്‍ പരം കോടി രൂപയുടെ പ്രോജക്ട് ചെയ്യുന്നതിനുള്ള യാതൊരു സാമ്പത്തികയോഗ്യതയും ഈ കമ്പനിക്കോ അവരുടെ ടെക്നിക്കല്‍ & ഫൈനാന്‍സ് പാര്‍ട്ണര്‍മാര്‍ക്കോ ഇല്ല. സാങ്കേതിക യോഗ്യതയും തെളിയിക്കുന്ന ഒരു പദ്ധതികളും ഇവരുടെ അക്കൗണ്ടിലില്ല
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികേന്ദ്രികൃത മാലിന്യ സംസ്കരണ നയത്തിന് വിരുദ്ധമായ പദ്ധതിയാണിത്. ആലപ്പുഴയിലും തിരുവനന്തപുരത്തും വികേന്ദ്രികൃത മാലിന്യ സംസ്കരണം സാധ്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇടഋ ഡല്‍ഹി ആലപ്പുഴയിലെ മാലിന്യ സംസ്കരണ രീതി രാജ്യത്തിന് മാതൃകയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് .
ഈ തട്ടിപ്പ് പദ്ധതിയില്‍ നിന്ന് കൊച്ചി കോര്‍പ്പറേഷന്‍ എത്രയും വേഗം പിന്മാറണമെന്നും കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
Comments
Post a Comment