കൊച്ചി: കൊച്ചി മെട്രോയുടെ ഏലൂർ യാർഡിൽ സോമ കോൺസ്റ്റ്ക്ഷന് കീഴിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാരായ ഇരുന്നൂറിലധികം തൊഴിലാളികൾക്ക് കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടന്ന് കേരള മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ [എ ഐ ടി യു സി ] നേതൃത്വത്തിൽ നടത്തിവന്ന സമരം ഒത്തുതീർന്നു.ഡി എം ആർ സി വെൽഫെയർ ഓഫീസർ തമ്പി,എൻജിനീയർ പോൾ എന്നിവരുടെ സാന്നിധ്യത്തിൽ യൂണിയൻ ഭാരവാഹികളായ പി കെ ജോഷി,വി എ സിയാദ്, സോമ കൺസ്ട്രക്ഷൻ പ്രതിനിധികളും സബ് കോൺട്രാക്റ്റേഴ്സും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ഇതുപ്രകാരം കരാറുകാർ വരുത്തിയിട്ടുള്ള ശമ്പള കുടിശ്ശിക ഡി എം ആർ സി അധികൃതർ തൊഴിലാളികൾക്ക് വിതരണം ചെയ്തു.
ഷേക്സ്പിയറിന് ആദരം പതിനേഴ് കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിച്ച അധ്യാപകന് കാലടി: ഷേക്സ്പിയറിന്റെ ഹാംലറ്റിലെ പതിനേഴ് കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച് അധ്യാപകന്. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ് ഷേക്സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. വിഖ്യാത നാടകകൃത്ത് ഷേക്സ്പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്കാരിക സാംസ്ക്കാരിക ഗവേഷണ സംഘടനയായ റിനൈന്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്ളാസ്സ്റുംതിയറ്റര് എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്. പരമ്പരാഗത ക്ളാസ്സ്റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്ളാസ്റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.ക്ളാസ്റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ് ആവിഷ്ക്കരിച്ചത്. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ് സിനര്‍ജി ദ ക്ളാസ്സ്റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...
Comments
Post a Comment