Skip to main content

അങ്കമാലി-ശബരി പാത അനന്തമായി നീളുന്നതിനെതിരേ ജനരോഷം അടിയന്തിര നടപടി വേണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ



വീതി കുറയ്ക്കും, അലൈന്‍മെന്റ് പുനര്‍നിര്‍ണ്ണയിക്കണം

കാക്കനാട്: ശബരി റെയില്‍ പാത അനന്തമായി നീളുന്നതിനെതിരേ ജനരോഷമുയരുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടി വേണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുത്തിട്ടുള്ള പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പദ്ധതി നടപ്പാകാന്‍ വൈകുന്നതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇവര്‍ക്ക് ഭൂമിയുടെ വില നല്‍കുന്നതിന് റെയില്‍വേ നടപടി സ്വീകരിക്കണം. പദ്ധതിക്കായി ഏറ്റെടുത്തതിനാല്‍ ഭൂമി ക്രയവിക്രയം ചെയ്യാനുമാകില്ല. ജില്ല കളക്ടര്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം, ചെലവ് കുറയ്ക്കുന്നതിന് അങ്കമാലി-ശബരി പാതയുടെ വീതി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും പുതിയ അലൈന്‍മെന്റ് റെയില്‍വേ പുനര്‍നിര്‍ണ്ണയിച്ചു നല്‍കാതെ, മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസ് യോഗത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനായി 265 കോടിയാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പെടുന്ന ചെന്നൈ സോണിന്റെ പരിധിയിലാണ് ഈ തുകയുള്ളത്. ശബരി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെന്നൈ സോണ്‍ ഈ തുക മറ്റു പദ്ധതികള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും എംഎല്‍എ ആശങ്ക രേഖപ്പെടുത്തി. 3000 കോടിയോളം മൊത്തം ചെലവ് വരുന്ന പദ്ധതി പ്രധാനമന്ത്രിയുടെ പ്രഗതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പദ്ധതി പ്രദേശത്തെ പാവപ്പെട്ട ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ കാര്യക്ഷമായി നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

അങ്കമാലി മുതല്‍ കാലടി വരെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായി. കാലടി മുതല്‍ മഞ്ഞള്ളൂര്‍ വരെയുള്ള ഭൂമിയേറ്റെടുക്കലാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. പെരുമ്പാവൂരിലും മുവാറ്റപുഴയിലും തസഹില്‍ദാറിന്റെയും ഡെപ്യൂട്ടി തഹസില്‍ദാറിന്റെയും നേതൃത്വത്തില്‍ 21 ജീവനക്കാര്‍ വീതമുള്ള രണ്ടു യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഓഫീസുകളില്‍ മൂന്നു നാലു ജീവനക്കാര്‍ മാത്രമാണുള്ളത്. അലൈന്‍മെന്റ് പുനര്‍നിര്‍ണ്ണയിച്ച് ലഭിക്കാതെ പുതിയ ജീവനക്കാരെ നിയമിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് ഭൂമിയേറ്റെടുക്കല്‍ വിഭാഗം വ്യക്തമാക്കുന്നത്.  

പൈപ്പ് ലൈന്‍ റോഡില്‍ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ അടുത്ത ആര്‍ടിഎ യോഗത്തിനു ശേഷം തീരുമാനമെടുക്കുമെന്ന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം അറിയിച്ചു. പാലച്ചുവട് അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരം മുറിച്ചു മാറ്റുന്നതിന് അനുമതി നല്‍കിയതായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന പിഡബ്ല്യുഡി അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കൂത്താട്ടുകുളം, ഓലിയപ്പുറം, ജയന്തി ജംക്ഷന്‍, അശ്വതി ജംക്ഷന്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

വൈറ്റില മാര്‍ക്കറ്റ് സര്‍വേ സംബന്ധിച്ച് പൂണിത്തുറ വില്ലേജിലെ ബിടിആര്‍ പ്രകാരം പ്രദേശം പുറമ്പോക്കല്ലെന്നും കോര്‍പ്പറേഷന്റെ ആസ്തി രജിസ്റ്ററില്‍ വന്നിട്ടില്ലാത്തതിനാല്‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും കണയന്നൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. 

പുത്തന്‍കുരിശ്-കരിമുഗള്‍ റോഡ്, ചൂണ്ട-രാമമംഗലം റോഡ് എന്നിവയ്ക്ക് ഒരു വര്‍ഷം മുന്‍പ് തുക അനുവദിച്ചിട്ടും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. പിഡബ്ല്യുഡി മുവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പ്രവര്‍ത്തനത്തെ എംഎല്‍എ വിമര്‍ശിച്ചു. ബജറ്റ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുത്തുന്നത് അനുവദിക്കാനാകില്ലെന്ന് എംഎല്‍എ പറഞ്ഞു. കുന്നത്തുനാട് താലൂക്കിലെ രണ്ടു വര്‍ഷത്തെ ബജറ്റ് വര്‍ക്കുകളുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് യോഗത്തിനു ശേഷം സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. പുത്തന്‍കുരിശ്-കരിമുഗള്‍, ടൂണ്ടി-രാമമംഗലം റോഡുകളിലെ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തീകരിക്കാത്ത വാട്ടര്‍ അതോറിറ്റിയുടെ നടപടിയെയും എംഎല്‍എ വിമര്‍ശിച്ചു. പട്ടിമറ്റത്ത് കനാല്‍ ഇടിഞ്ഞ പ്രദേശത്തെ ആറോളം വീടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് താത്കാലിക പരിഹാരം ഏര്‍പ്പെടുത്താന്‍ പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് എംഎല്‍എ നിര്‍ദേശിച്ചു. 

മണപ്പാട്ടിച്ചിറ്റയുടെ ടെണ്ടര്‍ നടപടികള്‍ ഉടനാരംഭിക്കണമെന്ന് റോജി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഉടന്‍ നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ ജലസേചന പദ്ധതി പൂര്‍ണ്ണമായി മുടങ്ങും. ഒരു മാസം മുന്‍പ് തുക അനുവദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിഎച്ച്‌സിയായി ഉയര്‍ത്തുന്ന പായിപ്ര പിഎച്ചിസിയില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കണമെന്ന് എല്‍ദോ എബ്രാഹം ആവശ്യപ്പെട്ടു. പായിപ്ര, പല്ലാരിമംഗലം മേഖലകളില്‍ മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിരക്ക് 40% ത്തില്‍ താഴെയാണെന്ന് ഡിഎംഒ യോഗത്തില്‍ അറിയിച്ചു. എടയാര്‍ ബിനാനി സിങ്ക് ഫാക്ടറിയില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.  

ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ എല്‍ദോ എബ്രഹാം, റോജി ജോണ്‍, വി.പി. സജീന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.     

ആരാധനാലയങ്ങള്‍ക്ക് പ്രകൃതിക്ഷോഭത്തില്‍ കേടുപാടുകളുണ്ടായാല്‍ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടണം
 
കാക്കനാട്: പ്രശസ്തമായ ആനിക്കാട് തിരുവംപ്ലാവ് ക്ഷേത്രത്തിന് കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായി എല്‍ദോ എബ്രഹാം എംഎല്‍എ വികസന സമിതി യോഗത്തില്‍ അറിയിച്ചു. വളരെയധികം പ്രത്യേകതയുള്ള ക്ഷേത്രത്തില്‍ മലയുടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് 12 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഇതാദ്യമായാണ് ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നത്. ക്ഷേത്രം, പള്ളി പോലുള്ള ആരാധനാലയങ്ങളും പ്രകൃതി ദുരന്ത ആശ്വാസ നടപടികളുടെ പരിധിയില്‍ കൊണ്ടു വരണമെന്ന് എംഎല്‍എ ആവശ്യമുന്നയിച്ചു.           

ജില്ല കളക്ടറുടെ കര്‍ശന നിര്‍ദേശം പാലിച്ച് വകുപ്പുകള്‍; ഇത്തവണ നടപടി റിപ്പോര്‍ട്ടുകളെല്ലാം കൃത്യം 

കാക്കനാട്: ജില്ല വികസന സമിതിയില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് മറുപടി നല്‍കേണ്ട കോളം ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. നടപടി സംബന്ധിച്ച് യോഗത്തില്‍ വകുപ്പില്‍ നിന്നുള്ള പ്രതിനിധികള്‍ വിശദീകരിക്കും. മിക്കപ്പോഴും വകുപ്പ് മേധാവികള്‍ പങ്കെടുക്കാറുമില്ല. എന്നാല്‍ കഴിഞ്ഞ വികസന സമിതി യോഗത്തില്‍ മേധാവികള്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ മാസവും 20 നകം സമര്‍പ്പിക്കണമെന്നും ജില്ല കളക്ടര്‍ മുഹമ്മദ് സഫീറുള്ള കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇപ്രാവശ്യത്തെ വികസന സമിതിയില്‍ ബന്ധപ്പെട്ട വകുപ്പുകളെല്ലാം എംഎല്‍എമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് കൃതൃമായി സമര്‍പ്പിച്ചിരുന്നു. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ സമര്‍പ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ല പ്ലാനിംഗ് ഓഫീസറെയും ഡെപ്യൂട്ടി ജില്ല പ്ലാനിംഗ് ഓഫീസറെയും കളക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.  

13 വിഷയങ്ങള്‍ ഉന്നയിച്ച കഴിഞ്ഞ മാസത്തെ (സെപ്തംബര്‍) വികസന സമിതി യോഗത്തില്‍ ആകെ ഒരു വകുപ്പ് മാത്രമാണ് മറുപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എംഎല്‍എമാരും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. പിന്നാലെയാണ് വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും നല്ല കുട്ടികളായത്.

Comments

Popular posts from this blog

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍

ഷേക്‌സ്‌പിയറിന്‌ ആദരം പതിനേഴ്‌ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിച്ച അധ്യാപകന്‍ കാലടി: ഷേക്‌സ്‌പിയറിന്റെ ഹാംലറ്റിലെ പതിനേഴ്‌ കഥാപാത്രങ്ങളെ ഏകനായി അവതരിപ്പിച്ച്‌ അധ്യാപകന്‍. കാലടി ശ്രീ ശങ്കര കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ.സി. കെ. സുജീഷാണ്‌ ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്‌. വിഖ്യാത നാടകകൃത്ത്‌ ഷേക്‌സ്‌പിയറിന്റെ 400ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കാലടി ശ്രീ ശങ്കരകോളേജിലെ കലാ സാംസ്‌കാരിക സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനര്‍ജി : ദ ക്‌ളാസ്സ്‌റുംതിയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്‌. പരമ്പരാഗത ക്‌ളാസ്സ്‌റൂം സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയ സിനര്‍ജി ദ ക്‌ളാസ്‌റൂം തിയറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.ക്‌ളാസ്‌റൂമിനെയും തിയറ്ററിനെയും കൂട്ടിയോജിപ്പിക്കുന്ന ഈ പരിപാടി 2007 ലാണ്‌ ആവിഷ്‌ക്കരിച്ചത്‌. അഭിനയവും കഥാവിശദീകരണവും ഒരേസമയംനടത്തുന്നു എന്നതാണ്‌ സിനര്‍ജി ദ ക്‌ളാസ്സ്‌റും തിയറ്ററിന്റെ പ്രത്യേകത. കേരളത്തിലെവിവിധ ക്യ...

അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്

എറണാകുളം റവന്യൂജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും 7ന്  മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരവും ഈമാസം ഏഴിന് രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.45-ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും. എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.അസീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന കെ.എം.എല്‍.പി.സ്‌കൂള്‍ മാനേജ്‌മെന്റിനുള്ള ഉപഹാരം ഡിഡി സി.എ.സന്തോഷ് സമര്‍പ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍, കെ.എ.അബ്ദുല്‍ സലാം, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍.ഗീത, എഇഒ പി.സുരേന്ദ്രന്‍, പി.എന്‍.അനിത, ബിപിഒ ടി.കെ.വിജയകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നി...

ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ അധീനതയിലുള്ള 1.29 ഏക്കര്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ് കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശ്ശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശ്ശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.  കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജിലെ സര്‍വെ നമ്പര്‍ എട്ടില്‍ 1174, 1175 പാര്‍ട്ടുകളില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 2007 വരെയുള്ള പാട്ടക്കുടിശ്ശിക പലിശ സഹിതം ഈടാക്കണമെന്നും 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമാ...