Skip to main content

Posts

പൂഞ്ഞാർ മോഡൽ പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

സൗജന്യ മത്സര പരീക്ഷാപരിശീലന പരിപാടി കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നോർത്ത് പറവൂർ ഗവൺമെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് 2017 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 25 വരെയുള്ള 25 പ്രവൃത്തി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സൗജന്യ മത്സര പരീക്ഷാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഴിവുകൾക്ക് നടത്തുന്ന മത്സര പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുവാൻ ഉദ്ദേശിച്ചുള്ള ഈ പരിശീലന പരിപാടിയിൽ  ഇംഗ്ലീഷ്, കണക്ക്, മാത്തമാറ്റിക്കൽ റീസണിങ്ങ്, മലയാളം, ജനറൽനോളഡ്ജ്, കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരായ ഫാക്കൽറ്റികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഈ സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ തൽപരരായ ഉദേ്യാഗാർത്ഥികൾ 2017 ആഗസ്റ്റ് 11ന് മുമ്പായി നോർത്ത് പറവൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, കാക്കനാടുള്ള എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, എറണാകുളം ജില്ലയിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഹാജരായി പേര് രജിസ്റ്റർ ചെയ്യേ...

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം: ആഗസ്റ്റ് 15-ന് വിപുലമായ പരിപാടികള്‍

കൊച്ചി: ഹരിതകേരള മിഷന്റെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പരിപാടിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷന്‍ വഴി പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡടിസ്ഥാനത്തില്‍ എല്ലാ വീടുകളിലും അവസ്ഥാ നിര്‍ണയസര്‍വേ ആഗസ്റ്റ് ആറിന് ആരംഭിച്ചു. ആഗസ്റ്റ് 13-ന് സമാപിക്കുന്ന സര്‍വേയുടെ ക്രോഡീകരണം ആഗസ്റ്റ് 14-ന് തദ്ദേശസ്ഥാപന തലത്തില്‍ നടത്തും. ഇതിനുശേഷം ആഗസ്റ്റ് 15-ന് വിപുലമായ പരിപാടികളാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുക. വൈകീട്ട് 4 മുതല്‍ 7 വരെ എല്ലാ വാര്‍ഡുകളിലും ശുചിത്വസംഗമം നടത്തി  വാര്‍ഡിലെ മാലിന്യസംസ്‌കരണ അവസ്ഥാ നിര്‍ണയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇവയുടെ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണപദ്ധതികള്‍ക്ക് മാറ്റം വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കൂടാതെ മേയര്‍/ചെയര്‍പേഴ്‌സണ്‍/പ്രസി ഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പ്രതിജ്ഞ ചൊല്ലും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇ-മാലിന്യ നിര്‍മാര്‍ജന യജ്ഞവും നടത്തും. ഇതിനായി ആഗസ്റ്റ് 14-ന് കളക്ടറേറ്റ് കോമ്പൗണ്ടിലും ഇടപ്പള്ളി ബ്‌ളോക്ക...

ഐആര്‍ഡിപി ഓണം വിപണന മേള 30 മുതല്‍

കാക്കനാട്: ജില്ല പഞ്ചായത്തിന്റെയും ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഐആര്‍ഡിപി/എസ്.ജി.എസ്.വൈ/കുടുംബ ശ്രീ ഓണം ബക്രീദ് വിപണന മേള ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, വിവിധതരം അച്ചാറുകള്‍, കൈത്തറി വസ്ത്രങ്ങള്‍, അലങ്കാര ചെടികള്‍, ഐആര്‍ഡിപി/എസ്.ജി.എസ്.വൈ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ എന്നിവ തയാറാക്കുന്ന ഉത്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. ജില്ലയിലെ ബ്ലോക്കുകളില്‍ നിന്ന് രണ്ടു വീതം സ്റ്റാളുകള്‍ മേളയില്‍ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിക്കും. കഴിഞ്ഞ വര്‍ഷം 51 ലക്ഷം രൂപയാണ് മേളയില്‍ വിറ്റുവരവുണ്ടായത്. മറ്റു ജില്ലകളില്‍ നിന്നുള്ള പാലക്കാടന്‍ഡ കത്തി, കൂത്താമ്പുള്ളി കൈത്തറി തുടങ്ങിയ ഉത്പന്നങ്ങളും മേളയിലെത്തും. കുടംപുളി, പലഹാരങ്ങള്‍, മണ്ണ്, ടെറാകോട്ട ഉത്പന്നങ്ങള്‍, വിത്തുകള്‍, കയര്‍ ഉത്പന്നങ്ങള്‍ എന്നിവയും മേളയിലുണ്ടാകും.  മേള നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത...

അടിസ്ഥാന സാക്ഷരതാ പരിപാടിക്ക് സാക്ഷരത മിഷന്‍ മുന്തിയ പരിഗണന നല്‍കും: ഡോ. പി.എസ്. ശ്രീകല

കാക്കനാട്: സംസ്ഥാനത്തെ അടിസ്ഥാന സാക്ഷരത നിലവാരമുയര്‍ത്താന്‍ അടിയന്തിര പരിപാടികള്‍ക്ക് സാക്ഷരത മിഷന്‍  രൂപം നല്‍കിയതായി സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല. സാമൂഹ്യ സാക്ഷരത പരിപാടി, ആദിവാസി സാക്ഷരത പരിപാടി, തീരദേശ സാക്ഷരത പരിപാടി, പട്ടികജാതി സാക്ഷരത പരിപാടി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സാക്ഷരത പരിപാടി, ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത പരിപാടി, പരിസ്ഥിതി സാക്ഷരത പരിപാടി തുടങ്ങിയ പരിപാടികള്‍ ഉടന്‍ ആരംഭിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നല്‍കണം. സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ•ാരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ•ാരുടെയും ശില്‍്പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുമെന്ന് അവര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജാന്‍സി ജോര്‍ജ...

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് പുതുവൈപ്പ് സമരം: സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് പുതുവൈപ്പ് സമരം: സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍  ഹാജരാക്കാന്‍ നിര്‍ദേശം കാക്കനാട്: മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് കാക്കനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 64 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. പുതിയ എട്ട് പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ കമ്മീഷന്‍ വാദം കേട്ടു. ഡിസിപിയായിരുന്ന യതീഷ് ചന്ദ്രയുടെയും സമര സമിതി പ്രവര്‍ത്തകരുടെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു. സമരക്കാരെ കസ്റ്റഡിയിലെടുത്ത നഗരത്തിലെ നാല് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കും. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന സമരസമിതിക്കാരുടെ പരാതിയില്‍ സെപ്തംബറില്‍ നടക്കുന്ന സിറ്റിംഗില്‍ തെളിവെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്ക...

നൂറുദിവസത്തില്‍ അമ്പതു കുളങ്ങള്‍ പുനരൂജ്ജീവിപ്പിക്കാന്‍ ജില്ലാ ഭരണകൂടം

കൊച്ചി: നൂറു കുളങ്ങള്‍ അമ്പതു ദിവസത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കാന്‍ ജില്ലാഭരണകൂടം.  കൊച്ചിന്‍ ഷിപ് യാര്‍ഡുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി എപ്രില്‍ 2 മുതല്‍ ആരംഭിക്കും. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ പദ്ധതിയുടെ പ്രഖ്യാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ആശാ സനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും നടപ്പാക്കുന്ന പദ്ധതി വരള്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ജലദൗര്‍ലഭ്യം നേരിടാന്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. വരും മാസങ്ങളില്‍ വരള്‍ച്ച രൂക്ഷമാകും. ലഭ്യമാകുന്ന വെള്ളത്തെ സംരക്ഷിക്കാനുള്ള വഴികള്‍ ആരായണം. ചെളിയും പായലും കളഞ്ഞ് കുളങ്ങള്‍ വൃത്തിയാക്കുന്നതിനു പുറമെ അവ സംരക്ഷിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ നടപ്പാക്കാവുന്നതാണെന്നും  ആശാ സനില്‍ പറഞ്ഞു. കുളങ്ങളുടെ സംരക്ഷണം പ്രദേശവാസികളുടെ കൂടി ഉത്തരവാദിത്തമാകണമെന്ന് ജില്ലാ കളക്ടര്‍  കെ. മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞു. കുളങ്ങള്‍ വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്ത ശേഷം അവ സംരക്ഷിക്...

ജില്ലാ പഞ്ചായത്തിന് 75 ലക്ഷം രൂപയുടെ മിച്ച ബജറ്റ്

ഉത്പാദന, ഭക്ഷ്യമേഖലയ്ക്ക് മുന്‍ഗണന കൊച്ചി: ഉത്പാദനം, ഭക്ഷ്യം, മാലിന്യ സംസ്‌കരണം, വനിതാക്ഷേമം ഉള്‍പ്പെടെ സുപ്രധാന മേഖലകള്‍ക്കു മുന്‍ഗണന നല്‍കി എറണാകുളം ജില്ലാ പഞ്ചായത്തിന് 75.95 ലക്ഷം രൂപയുടെ മിച്ച ബജറ്റ്. 204.72 കോടിരൂപയുടെ വരവും 203.96 കോടിരൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നലെ പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അവതരിപ്പിച്ചു. വികസനമേഖല-22.57 കോടി, പൊതുമരാമത്ത് മേഖല-48.31, സാമൂഹ്യനീതി- 12.11 കോടി, വിദ്യാഭ്യാസം-74.54 കോടി, ആരോഗ്യം-18.76 കോടി, വനിതാ വികസനം-4.20 കോടി, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം- 15.67 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ഉത്പാദനമേഖല, മാലിന്യസംസ്‌കരണം, വനിതാ ക്ഷേമം, കുട്ടികള്‍, വികലാംഗ ക്ഷേമം എന്നീ രംഗങ്ങളിലും ജൈവപച്ചക്കറി, മത്‌സ്യകൃഷി, ക്ഷീരവികസനം തുടങ്ങിയ മേഖലകള്‍ക്കു 5 മുതല്‍ പത്തുശതമാനം വരെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. എസ്. ഷൈല, സി. കെ. അയ്യപ്പന്‍കുട്ടി, ഡോളി സെബാസ...